പക്ഷികളിൽ ഉണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസ്. CONJUNCTIVITIS IN BIRDS.

പക്ഷികളിൽ ഉണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസ് .

akhilchandrika
സാധാരണ പക്ഷികളുടെ കണ്ണിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ കൺജങ്ക്റ്റൈവറ്റിസ് (CONJUNCTIVITIS). ബാക്ടീരിയ, വൈറസ്, ഫംഗസ്,  അലർജിക്ക് കാരണമാകുന്ന മറ്റു വസ്തുക്കൾ കൊണ്ടും കൺജങ്ക്റ്റൈവറ്റിസ് വരാം. പക്ഷികളുടെ നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേര്‍ത്ത ആവരണമായ കൺജങ്ക്റ്റൈവറ്റിസിലുണ്ടാവുന്ന അണുബാധയും തുടര്‍ന്നുണ്ടാകുന്ന നീർക്കെട്ടാണ് ഇതിന് മൂലകാരണം. ഇതിനെ തുടർന്ന് ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുന്നു തൽഫലമായി രക്തക്കുഴലുകള്‍ വികസിക്കുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. പക്ഷികളിൽ കൺജങ്ക്റ്റൈവറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ കൺപോളകളുടെ ചുറ്റും ചുവപ്പ് നിറം, നീർവീക്കം, മ്യൂക്കസ് അല്ലെങ്കിൽ പഴുപ്പ്, കണ്ണുനീർ വാർന്ന കണ്ണുകൾ, കത്തുന്ന വേദന, ചൊറിച്ചിൽ തുടങ്ങിയവയാണ്. വേദനയും ചൊറിച്ചിലും കാരണം പക്ഷികൾ അവരുടെ കാലുകൾ കൊണ്ട് ഇടയ്ക്കിടയ്ക്ക് കണ്ണ് തുടയ്ക്കാർ ഉണ്ട് ഇതും ഒരു ലക്ഷണമായി കണക്കാക്കാവുന്നതാണ്.


  രോഗലക്ഷണങ്ങൾ ഏതെങ്കിലും പക്ഷികളിൽ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ മറ്റു പക്ഷികളിൽ നിന്നും മാറ്റി അവർക്ക് പ്രത്യേകം പരിചരണം നൽകണം. അല്ലാത്തപക്ഷം രോഗബാധിതരായ പക്ഷികൾ  അവർ പാർക്കുന്ന കൂടുകളിൽ ഉള്ള മറ്റു പക്ഷികളുമായി പരസ്പര സമ്പർക്കത്തിൽ ഏർപ്പെടുന്നതിലൂടെയുംഅവർ ഭക്ഷിച്ച ആഹാരവും വെള്ളവും മറ്റു പക്ഷികൾ ഭക്ഷിക്കുന്നതിലൂടെയും, അല്ലെങ്കിൽ ഒരുമിച്ച് ആഹാരം കഴിക്കുന്നതിലൂടെയും, അന്തരീക്ഷ വായിലൂടെയും, രോഗാണുക്കൾ എളുപ്പത്തിൽ വരാൻ കൂടുതൽ സാധ്യതയുണ്ട്. മാത്രവുമല്ല ചില സമയങ്ങളിൽ അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടാകുന്ന ഈർപ്പം (HUMIDITY), മഞ്ഞ് (SNOW) ഉയർന്ന ചൂട് (HEAT) അപ്രതീക്ഷിതമായ മഴ (RAIN) എന്നിവ രോഗം വരുന്നതിനു പെട്ടെന്ന് പെരുകുന്നതിനും മറ്റു കൂടുകളിൽ ഉള്ള പക്ഷികളിലേക്ക് വ്യാപിക്കുന്നതിനും കാരണമാകുന്നു. ഈ കാര്യങ്ങൾ കൂടി പരിഹരിച്ചു വേണം പക്ഷികൾക്ക് പരിചരണം നൽകാൻ.

വൈറസ് മൂലമുണ്ടാകുന്ന അണുബാധ. (VIRUS INFECTION)
വൈറസ് അണുബാധ കൊണ്ടുണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസാണെങ്കിൽ പക്ഷികളുടെ കണ്ണ് പുറത്തോട്ട് തള്ളി നിൽക്കുകയും, കണ്ണിൽ നിന്നും കണ്ണുനീര്‍ ഒലിക്കുകയും അതോടൊപ്പം കണ്ണിനു ചുറ്റും മുള്ള തൂവലുകൾ നനഞിരിക്കുന്നതായി കാണാൻ സാധിക്കും.  കണ്ണിനു ചുറ്റും വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നത് കൊണ്ട് പക്ഷികൾ അവരുടെ കാലുകൾ ഉപയോഗിച്ച് കണ്ണ് ഇടയ്ക്കിടയ്ക്ക് ചൊറിയാറുണ്ട്. ചില സാഹചര്യങ്ങളിൽ പക്ഷികളുടെ കണ്ണിലെ കൃഷ്ണമണിയെ (CORNEA) കൂടി വൈറസ് അണുബാധ കൊണ്ടുണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസ് ബാധിച്ച് കൂടുതല്‍ വേദന, പഴുപ്പ്‌ എന്നിവ ഉണ്ടാകും. ഇത് പക്ഷികളുടെ കാഴ്ച മങ്ങുന്നതിനോ പൂർണ്ണമായി നഷ്ടപ്പെടുന്നതിനോ കാരണമാകാറുണ്ട്. ഈ അവസ്ഥയില്‍ എത്തിയാല്‍ അടിയന്തരമായി ചികിത്സയും കണ്ണുകള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ഇത് പൂര്‍ണ്ണമായും മാറിക്കിട്ടാന്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ ആഴ്ച ആവശ്യമായി വന്നേക്കാം.

ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ. (BACTERIAL INFECTION)
ബാക്ടീരിയ മൂലമുണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസാണെങ്കിൽ കണ്ണിൽ നിന്നും കണ്ണുനീര്‍ ഒലിക്കുകയും അതോടൊപ്പം കണ്ണിനു ചുറ്റും മുള്ള തൂവലുകൾ നനഞിരിക്കുന്നതായി കാണാൻ സാധിക്കും.  കണ്ണിനു ചുറ്റും വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നത് കൊണ്ട് പക്ഷികൾ അവരുടെ കാലുകൾ ഉപയോഗിച്ച് കണ്ണ് ഇടയ്ക്കിടയ്ക്ക് ചൊറിയാറുണ്ട്. കൂടാതെ കട്ടിയുള്ള പഴുപ്പ്‌, പീള എന്നിവ ഉണ്ടാകും ഇതുകാരണം പക്ഷികൾക്ക് കണ്ണു തുറക്കുവാൻ സാധിക്കുകയില്ല. ഇങ്ങനെ വന്നാൽ വെള്ളവും ആഹാരവും കഴിക്കാൻ പറ്റാതെ പക്ഷികൾ പെട്ടെന്ന് അവശനിലയിൽ ആവുകയും ചെയ്യും. തക്കസമയത്ത് മതിയായ ചികിത്സയും അതോടൊപ്പം ശ്രദ്ധയും പരിചരണവും നൽകിയില്ലെങ്കിൽ മരണംവരെ സംഭവിക്കാൻ ഇടയാക്കുകയും ചെയ്യും.

അലർജി മൂലമുണ്ടാകുന്ന. (ALLERGIC REACTIONS)
പക്ഷികളെ ദീർഘദൂരം വാഹനങ്ങളിൽ വ്യത്യസ്ത കാലാവസ്ഥയിലുടെ കൊണ്ടു വരുമ്പോൾ ഉണ്ടാകുന്ന പലതരം അലർജികൾ, പക്ഷികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലുള്ള ചൂട്, പൊടിപടലങ്ങൾ, എന്നിവയിൽ നിന്നെല്ലാം പക്ഷികൾക്ക് അലർജി കൊണ്ടുണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസ് വരും. കണ്ണ് കൂടുതൽ ചുവന്ന് തടിച്ചിരിക്കുന്നതായി കാണുന്നതിനൊപ്പം കണ്ണിൽ നിന്നും ധാരാളം കണ്ണുനീർ വരുകയും അതോടൊപ്പം കണ്ണിനു ചുറ്റും മുള്ള തൂവലുകൾ നനഞിരിക്കുന്നതായി കാണാൻ സാധിക്കും. ഇതു കൂടാതെ പക്ഷികൾ കൂടുതൽ അസ്വസ്ഥതരായിരിക്കുകയും ചെയ്യും. ഈ അവസ്ഥയില്‍ എത്തിയാല്‍ ഉടൻതന്നെ ചികിത്സയും കണ്ണുകള്‍ക്ക്‌ കൂടുതല്‍ ശ്രദ്ധയും പരിചരണവും നൽകണം. ഇത് പൂര്‍ണ്ണമായും മാറിക്കിട്ടാന്‍ ചിലപ്പോള്‍ അഞ്ചോ ആറോ ദിവസം ആവശ്യമായി വന്നേക്കാം.

ചികിത്സ. (TREATMENT)
അലർജി കൊണ്ടും, ബാക്ടീരിയ വഴിയും ഉണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസ് അത്ര അപകടകാരിയല്ല. എന്നാൽ തുടക്കത്തിൽ തന്നെ അസുഖം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അപകടകാരിയാകും. നാലു മുതൽ ആറു ദിവസത്തെ ആൻറിബയോട്ടിക് ഐ-ഡ്രോപ്പ് (ANTIBIOTIC EYE DROPS) ചികിത്സ മാത്രം കൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ വൈറസ് അണുബാധ കൊണ്ടുണ്ടാകുന്ന കൺജങ്ക്റ്റൈവറ്റിസ് കൂടുതൽ നാൾ നീണ്ടു നിൽക്കുകയും പക്ഷിയുടെ ആരോഗ്യനിലയെ ദോഷകരമായി ബാധിക്കുന്നതിനോടൊപ്പം കൂടെയുള്ള മറ്റു പക്ഷികൾക്കും വളരെ പെട്ടെന്ന് രോഗം പകർന്നു നൽകും. തക്കസമയത്ത് രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ കൺജങ്ക്റ്റൈവറ്റിസ് വളരെ വലിയ അപകടകാരിയാണ് മരണം വരെ സംഭവിക്കാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ ഒരു വിദഗ്ധനായ   വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻറിബയോട്ടിക് ഐ-ഡ്രോപ്പ് (ANTIBIOTIC EYE DROPS) കണ്ണുകളിൽ ഒഴിക്കുന്നതിനോടൊപ്പം പക്ഷികളുടെ ഉള്ളിൽ നൽകാൻ കഴിയുന്ന ആൻറിബയോട്ടിക് ഔഷധങ്ങൾ കൂടി നൽകിയാൽ മാത്രമേ പൂർണ്ണമായും രോഗം നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ.

രോഗബാധിതരായ പക്ഷികളിൽ നിന്നും രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ കൂടുതൽ സാധ്യത ഉള്ളതുകൊണ്ട് അസുഖം ബാധിച്ച പക്ഷിയോടൊപ്പം പാർപ്പിച്ചിരുന്ന മറ്റു കൂടുകളിൽ ഉള്ള പക്ഷികളെയും ചികിത്സിക്കേണ്ടതാണ്. അതിനാൽ രോഗത്തെ വളരെ ശ്രദ്ധാപൂർവം വേണം കൈകാര്യം ചെയ്യാൻ. കൂടാതെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ ചികിത്സ തുടങ്ങണം.

മുൻകരുതലുകൾ.
1-പക്ഷികളെ പാർപ്പിക്കുന്ന കൂടും പരിസരവും ശുചിത്വമുള്ളവ ആയിരിക്കണം.
2-പക്ഷികൾക്ക് പോഷകസമൃദ്ധമായ ആഹാരവും ശുദ്ധമായ ജലവും ഉറപ്പുവരുത്തുക.
3-പക്ഷികളെ പാർപ്പിക്കുന്ന കൂടുകളിൽ മതിയായ സൂര്യപ്രകാശവും, വായുസഞ്ചാരവും ഉറപ്പുവരുത്തണം.
4-ചൂടുകാലത്ത് പക്ഷികൾക്ക് കുളിക്കുന്നതിനായി വെള്ളം നൽകുക.
5-പക്ഷികൾക്ക് അലർജിക്ക് കാരണമാകുന്ന വസ്തുക്കൾ ഒഴിവാക്കുക.
6-കൂടുകളിൽ പക്ഷികളെ അളവിൽ കൂടുതൽ തിക്കിനെരിക്കി പാർപ്പിക്കാതിരിക്കുക.
7-പക്ഷികളെ ദീർഘദൂരം വാഹനങ്ങളിൽ വ്യത്യസ്ത കാലാവസ്ഥയിലുടെ കൊണ്ടു വരുമ്പോൾ അതിനു വേണ്ട മുൻകരുതലുകൾ എടുക്കുക.
8-പുതിയ പക്ഷികളെ വാങ്ങിക്കൊണ്ടുവന്നാൽ അവയെ ക്യുറൻറ്റൈൻ (QUARANTINE) ചെയ്തതിനുശേഷം മാത്രം മറ്റു പക്ഷികളോട് ഒപ്പം പാർപ്പിക്കുക (ക്യുറൻറ്റൈൻ ചെയ്യുന്നതിൻറെആവശ്യകത എന്താണ്)

രോഗബാധ ഉണ്ടായാൽ.
1-രോഗബാധിതരായ പക്ഷികളെ മറ്റു പക്ഷികളിൽ നിന്നും മാറ്റി പാർപ്പിക്കുക.
2-ഒരു പക്ഷിക്ക് രോഗം വന്നാൽ മറ്റു കൂടുതലുള്ള പക്ഷികളെ കൂടി അതീവ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണം.
3-രോഗബാധിതരായ പക്ഷികൾക്ക് നൽകുന്ന വെള്ളം, ആഹാരം എന്നിവയുടെ അവശിഷ്ടങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക.
4-രോഗബാധിതരായ പക്ഷികളെ ചൂടുള്ള സ്ഥലങ്ങളിൽ പാർപ്പിക്കാതിരിക്കുക.  ഇത് രോഗം മൂർച്ഛിക്കുന്നതിന് ഇടയാക്കും.
5-ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കണ്ണിൽ ഒഴിക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.









അഖിൽചന്ദ്രിക AKHILCHANDRIKA

തിരുവനന്തപുരം THIRUVANANTHAPURAM

WhatsAppContact: +919446614358

Facebook Business Page

akhilchandrikandd@gmail.com

greenaviary@gmail.com

ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.








Comments