ക്വാറന്റീൻ (QUARANTINE) ചെയ്യുന്നതിൻറെ ആവശ്യകത എന്താണ്.


പുതിയതായി വാങ്ങിയ പക്ഷികളെ നമ്മുടെ കൂടുകളിൽ (aviary) ഉള്ള പക്ഷികളോടൊപ്പം പാർപ്പിക്കതേ അവരെ ക്വാറന്റീൻ ചെയ്യുന്നതിനായി (Quarantine)  പ്രത്യേകം തയ്യാറാക്കിയ മറ്റൊരു സ്ഥലത്തുള്ള കൂടുകളിൽ പാർപ്പിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ കൂട്ടിൽ ഉള്ള പക്ഷികൾക്ക് പുതുതായി വന്ന പക്ഷികളിൽ നിന്നുമുള്ള രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കാം. ചില സന്ദർഭങ്ങളിൽ പക്ഷികളിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായി കാണാൻ കഴിഞ്ഞില്ല എങ്കിലും അവരുടെ ശരീരത്തിൽ പലതരം രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് അവരെ മാറ്റി പാർപ്പിച്ചില്ലായെങ്കിൽ അത് ചിലപ്പോൾ നമ്മുടെ കൂടുകളിലെ പക്ഷികളിൽ രോഗം പടരാനുള്ള സാധ്യത തള്ളികളയാനാകില്ല.

പക്ഷികളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ട് എങ്കിൽ അവരുടെ ശരീരത്തിലെ പരാദങ്ങൾ വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ കൂടുകളിൽ ഉള്ള പക്ഷികളിൽ എത്തപ്പെടുകയും രോഗം പകരാനുള്ള സാധ്യത ഏറെയാണ്.  അതുകൊണ്ട് പുതുതായി കൊണ്ടുവരുന്ന പക്ഷികളെ ആദ്യം തന്നെ പരാദം നിയന്ത്രണത്തിനുള്ള എവിയൻ ഇൻസെക്റ്റ് ലിക്വിഡേറ്റർ (Avian Insect Liquidator) പോലെയുള്ള മരുന്നുകൾ സ്പ്രേ ചെയ്യുന്നതും സ്‌കാറ്റ് (Scatt) പുരട്ടുന്നതിലൂടെയും പക്ഷികളുടെ ശരീരത്തിലെ പരാദങ്ങളും മറ്റും പൂർണമായും നശിപ്പിക്കാൻ സഹായിക്കും ഇത് മറ്റു പക്ഷികളിൽ അസുഖങ്ങൾ പകരുന്നത് തടയുന്നതിന് ഉത്തമമായ മാർഗ്ഗമാണ്.

പുതുതായി കൊണ്ടുവന്ന പക്ഷികളെ പാർപ്പിക്കുന്ന കൂടുകൾക്ക് അത്യാവശ്യം വലുപ്പം ആവശ്യമാണ് അതുകൂടാതെ വായുസഞ്ചാരം സൂര്യപ്രകാശം എന്നിവ ഉറപ്പുവരുത്തണം. അതുപോലെ പക്ഷികൾക്ക് ഉണങ്ങിയ ധാന്യങ്ങളും മൃദു ആഹാരങ്ങളും കുടിക്കുന്നതിനായി ഇളനീരിന് വെള്ളം (കരിക്കിൻ വെള്ളം) രണ്ടിരട്ടി ശുദ്ധമായ ജലവുമായി കലർത്തി കുടിക്കാൻ നൽകാവുന്നതാണ്. ഇതിലൂടെ പക്ഷികൾ കൂടുതൽ ഊർജസ്വലരാകുകയും യാത്രയിലുടനീളം ഉണ്ടായ ക്ഷീണം മാറുകയും ചെയ്യും. ഇതുകൂടാതെ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം പക്ഷികൾക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ആവശ്യമായ ആൻറിബയോട്ടിക് മെഡിസിനുകൾ ഈ സന്ദർഭത്തിൽ നൽകുന്നത് പക്ഷികളുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ഉണ്ട് എങ്കിൽ അവ നശിക്കുകയു. മറ്റു പക്ഷികളിൽ അസുഖം പടരുന്നതും തടയാനും കഴിഞ്ഞു.

ആൻറിബയോട്ടിക് മെഡിസിനുകൾ കൊടുക്കുന്ന സമയത്ത് പക്ഷികളുടെ ശരീരത്തിൽ ഉള്ള രോഗാണുകളോടൊപ്പം ശരീരത്തിലെ ദഹനത്തിന് സഹായിക്കുന്ന സൂക്ഷ്മാണുക്കളും നശിക്കുന്നു. അതിനാൽ ആൻറിബയോട്ടിക് കൊടുത്തുകഴിഞ്ഞാൽ അടുത്ത ദിവസങ്ങളിൽ തന്നെ പ്രോബയോട്ടിക് കൃത്യമായും നൽകിയിരിക്കണം. ഇതിലൂടെ ശരീരത്തിലെ ദഹനത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ തിരിച്ചുകൊണ്ടുവരാനും അതുവഴി മറ്റു ദോഷകരമായ സൂക്ഷ്മാണുക്കൾ പെരുകുന്നത് തടയാനും കഴിയും.

മൂന്നു മുതൽ നാലു മാസം പ്രായമായ കുഞ്ഞു പക്ഷികൾക്ക് വിരയിളക്കാൻ ഉള്ള മരുന്ന് നൽകണം. (കുഞ്ഞു പക്ഷികൾ ആയിരിക്കുന്ന സമയത്ത് മാതാപിതാക്കളിൽ നിന്നും കുഞ്ഞു പക്ഷികൾക്ക് വിരകളുടെ ലാർവകൾ പകർന്നു കിട്ടാൻ സാധ്യത ഏറെയാണ്) ഇതിനായി വാൽമൌട്ട്-ജെൽ (Wormout Gel) പോലെയുള്ള ഔഷധങ്ങൾ വളരെ ഫലപ്രദമാണ്. 2-ml വാൽമൌട്ട്-ജെൽ 160ml ശുദ്ധമായ വെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി പക്ഷികൾക്ക് നൽകാം. ഇത് തുടർച്ചയായി രണ്ട് ദിവസം നൽകണം. (മൃദു ആഹാരങ്ങളോട് ഒപ്പമാണ് കൊടുക്കുന്നത് എങ്കിൽ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ ഔഷധങ്ങൾ നൽകണം) ഇന്ന് നിലവിൽ ഒട്ടനവധി ഔഷധങ്ങൾ ലഭ്യമാണ്. ഔഷധങ്ങൾ നൽകുമ്പോൾ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണം നൽകാൻ.

ഇങ്ങനെ ആറ് ആഴ്ചവരെ മാറ്റി പാർപ്പിക്കുന്നത് വളരെ നല്ലതാണ്. ഈ കാലയളവിലെല്ലാം തന്നെ പക്ഷികളെ അതീവ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച് അവർക്ക് ഏതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവരെ മറ്റു പക്ഷികളെ പാർപ്പിച്ചിരിക്കുന്ന ഏവിയേറിൽ അവരെ പാർപ്പിക്കാം. ഇങ്ങനെ പക്ഷികളെ മാറ്റി പാർപ്പിച്ച് ശുശ്രൂഷിക്കുന്നതിനെയാണ് ക്വാറന്റീൻ (Quarantine) ചെയ്യുന്നു എന്ന് പറയുന്നത്.














അഖിൽചന്ദ്രിക AKHILCHANDRIKA

തിരുവനന്തപുരം THIRUVANANTHAPURAM

WhatsApp Contact: +919446614358

Facebook Business Page

akhilchandrikandd@gmail.com

greenaviary@gmail.com




🚫THIS ARTICLE DOESN'T CONTAIN ANY HARMFUL OR ILLEGAL MATTERS. THIS IS STRICTLY GOOGLE GUIDELINE FRIENDLY. THIS CONTENT IS COPYRIGHTED BY AKHILCHANDRIKA. ANY UNAUTHORIZED REPRODUCTION, REDISTRIBUTION OR RE-UPLOAD IS STRICTLY PROHIBITED. LEGAL ACTION WILL BE TAKEN AGAINST THOSE WHO VIOLATE THE COPYRIGHT OF THE SAME🚫


ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.














🚫THIS ARTICLE DOESN'T CONTAIN ANY HARMFUL OR ILLEGAL MATTERS. THIS IS STRICTLY GOOGLE GUIDELINE FRIENDLY. THIS CONTENT IS COPYRIGHTED BY AKHILCHANDRIKA. ANY UNAUTHORIZED REPRODUCTION, REDISTRIBUTION OR RE-UPLOAD IS STRICTLY PROHIBITED. LEGAL ACTION WILL BE TAKEN AGAINST THOSE WHO VIOLATE THE COPYRIGHT OF THE SAME🚫



Comments