ആഫ്രിക്കൻ വർണ്ണ പക്ഷികളുടെ അടിസ്ഥാന ജനിതക ശാസ്ത്രം. BASIC GENETIC SCIENCE OF AFRICAN LOVE BIRD

തൂവലുകളുടെ ഭൌതിക ശരീരശാസ്ത്രം.

തൂവൽ, FEATHER: ഒരു തണ്ടിൽ (QUILL) തൂടങ്ങി ബാർബ് (BARB) എന്ന ശിഘരങ്ങൾ  ബാർബിൾസ് (BARBULE) എന്ന ഉപശിഘരങ്ങൾ ബാർബിൾസിനെ നിരയായി നിലനിർത്തുന്ന ഹുക്സ്(HOOKS) എന്ന് അതിസൂക്ഷ്മഭാഗം എന്നിവ ചേർന്നതാണ് തൂവൽ. തൂവലുകളെ വർണ്ണശഭളമാക്കുന്നത് ബാർബുകളാണ്.
1 ബാർബൂകളുടെ മധ്യഭാഗത്ത് മെഡുല കോശങ്ങൾ സ്ഥിതി ചെയ്യുന്നു.
2 മെഡുല കോശങ്ങളുടെ ചുറ്റുമായി കറുത്ത വർണ്ണ ഘടകമായ യുമെലാനിൻ സ്ഥിതി ചെയ്യുന്നു.
3 യുമെലാലിനു പുറത്തായി സ്പോഞ്ചീഭാഗം സ്ഥിതി ചെയ്യുന്നു.
4 ഏറ്റവും വെളിയിലായി മഞ്ഞ, ചുവപ്പ് തുടങ്ങിയ വർണ്ണങ്ങളുടെ ഘടകമായ സിറ്റാസിനെ വഹിക്കുന്ന കോർട്ടക്സ് എന്ന  ആവരണം സ്ഥിതിചെയ്യുന്നു.

പക്ഷികളിൽ എങ്ങനെയാണ് പച്ചനിറം ദൃശ്യമാകുന്നത്? (GREEN).
സൂര്യപ്രകാശം കോർട്ട്ക്സ് കടന്ന് സ്പോഞ്ചീ ഭാഗത്ത് വെച്ച് അതിൻറെ ഘടന മൂലം പല വർണങ്ങളായി വിഘടിക്കുന്നു. തൽഫലമായി ദിശമാറ്റം സംഭവിക്കുന്ന നിറങ്ങളിൽ നീല ഒഴികെ മറ്റെല്ലാം കറുത്ത വർണ്ണ ഘടകമായ യൂമെലാനിൽ പതിച്ച് ആഗിരണം ചെയ്യപ്പെടുന്നു. യുമെലാനിൻ പതിക്കാത്ത നീലപ്രകാശം തിരികെ കോർട്ടക്സിലെ സിററാസിൻ  വർണ്ണമായ് മഞ്ഞയുമായി സംയോജിച്ച് പച്ചനിറമായി തന്നെ നമുക്ക് ദൃശ്യമാകുന്നത്.
പക്ഷികളിൽ എങ്ങനെയാണ് നീലനിറം ദൃശ്യമാകുന്നത്? (BLUE).
സൂര്യപ്രകാശം കോർട്ട്ക്സ് കടന്ന് സ്പോഞ്ചീ ഭാഗത്ത് വെച്ച് അതിൻറെ ഘടന മൂലം പല വർണങ്ങളായി വിഘടിക്കുന്നു. തൽഫലമായി ദിശമാറ്റം സംഭവിക്കുന്ന നിറങ്ങളിൽ നീല ഒഴികെ മറ്റെല്ലാം കറുത്ത വർണ്ണ ഘടകമായ യൂമെലാനിൽ പതിച്ച് ആഗിരണം ചെയ്യപ്പെടുന്നു. യുമെലാനിൻ പതിക്കാത്ത നീലപ്രകാശം തിരികെ കോർട്ടക്സിലെ സിററാസിനിൽ എത്തുകയും അവിടെ സിറ്റാസിനിൽ നിറങ്ങൾ ഒന്നും ഇല്ല എങ്കിൽ നീലനിറമായി തന്നെ നമുക്ക് ദൃശ്യമാകും.
പക്ഷികളിൽ എങ്ങനെയാണ് വയലറ്റ് നിറം ദൃശ്യമാകുന്നത്? (VIOLET).
സൂര്യപ്രകാശം കോർട്ട്ക്സ് കടന്ന് സ്പോഞ്ചീ ഭാഗത്ത് വെച്ച് അതിൻറെ ഘടന മൂലം പല വർണങ്ങളായി വിഘടിക്കുന്നു. തൽഫലമായി ദിശമാറ്റം സംഭവിക്കുന്ന നിറങ്ങളിൽ മറ്റെല്ലാ നിറങ്ങളോടൊപ്പം നീലനിറത്തിന് കുറെ ഭാഗം കൂടി കറുത്ത വർണ്ണ ഘടകമായ യൂമെലാനിൽ പതിച്ച് ആഗിരണം ചെയ്യപ്പെടുന്നു. യുമെലാനിൻ പതിക്കാത്ത നീല പ്രകാശത്തോടെ ഒപ്പം അതിനു പിന്നിലായുള്ള വയലറ്റ് പ്രകാശവും കൂടി ചേർന്ന് തിരികെ കോർട്ടക്സിലെ സിററാസിനിൽ എത്തുകയും അവിടെ സിറ്റാസിനിൽ നിറങ്ങൾ ഒന്നും ഇല്ല എങ്കിൽ വയലറ്റ്നിറമായി തന്നെ നമുക്ക് ദൃശ്യമാകും. (എപ്പോഴും നീലനിറത്തോട് ചേർന്നാണ് വയലറ്റ് നിറം പക്ഷികളിൽ ദൃശ്യമാകുന്നത്).
പക്ഷികളിൽ എങ്ങനെയാണ് മഞ്ഞനിറം ദൃശ്യമാകുന്നത്? (LUTINO).
സൂര്യപ്രകാശം കോർട്ട്ക്സ് കടന്ന് സ്പോഞ്ചീ ഭാഗത്ത് വെച്ച് അതിൻറെ ഘടന മൂലം പല വർണങ്ങളായി വിഘടിക്കുന്നു. തൽഫലമായി ദിശമാറ്റം സംഭവിക്കുന്ന നിറങ്ങളെല്ലാം മെഡുലയിലെത്തുകയും  അവിടെ യുമെലാനിൻ ഇല്ലാത്തതുകൊണ്ട് വിഘടിച്ച വർണ്ണങ്ങൾ സംയോജിച്ച് വെള്ളനിറം ആയതിനുശേഷം കോർട്ടക്സിലെ സിറ്റാസിനിൽ നിറമായ മഞ്ഞയുമായി സംയോജിച്ച് മഞ്ഞനിറമായി തന്നെ ദൃശ്യമാകുന്നു.
പക്ഷികളിൽ എങ്ങനെയാണ് വെള്ളനിറം ദൃശ്യമാകുന്നത്? (ALBINO).
സൂര്യപ്രകാശം കോർട്ട്ക്സ് കടന്ന് സ്പോഞ്ചീ ഭാഗത്ത് വെച്ച് അതിൻറെ ഘടന മൂലം പല വർണങ്ങളായി വിഘടിക്കുന്നു. തൽഫലമായി ദിശമാറ്റം സംഭവിക്കുന്ന നിറങ്ങളെല്ലാം മെഡുലയിലെത്തുകയും  അവിടെ യുമെലാനിൻ ഇല്ലാത്തതുകൊണ്ട് വിഘടിച്ച വർണ്ണങ്ങൾ സംയോജിച്ച് വെള്ളനിറം ആയതിനുശേഷം കോർട്ടക്സിലെ സിററാസിനിൽ എത്തുകയും അവിടെ സിറ്റാസിനിൽ നിറങ്ങൾ ഒന്നും ഇല്ല എങ്കിൽ വെള്ളനിറമായി തന്നെ നമുക്ക് ദൃശ്യമാകും.
പക്ഷികളിൽ എങ്ങനെയാണ് ഇരുണ്ടനിറം ദൃശ്യമാകുന്നത്? (DARK FACTOR).
സൂര്യപ്രകാശം കോർട്ട്ക്സ് കടന്ന് സ്പോഞ്ചീ ഭാഗത്ത് വെച്ച് അതിൻറെ ഘടന മൂലം പല വർണങ്ങളായി വിഘടിക്കുന്നു. എന്നാൽ തൂവൽ ഘടനയിൽ ഉണ്ടായ മാറ്റത്തിന്റെ ഫലമായി സ്പോഞ്ചീഭാഗം കുറയുകയും തൽഫലമായി വിഘടിതവർണ്ണങ്ങളിൽ ദിശമാറ്റം സംഭവിക്കുകയും നീലനിറത്തിന്റെ കുറേഭാഗം  യുമെലാനിൽ പതിച്ച് ആഗിരണം ചെയ്യപ്പെടുന്നു അതിനാൽ വളരെ കുറച്ച് പ്രകാശം മാത്രം പ്രഭിഭലിച്ച് കോർട്ടക്സിലെ സിററാസിനിൽ എത്തുകയുള്ളൂ. അവിടെ സിറ്റാസിനിൽ ഉള്ള നിറങ്ങളുമായി സംയോജിച്ച് ഇരുണ്ട നിറമായി പുറത്തേക്ക് ദൃശ്യമാകുന്നു.
പക്ഷികളിൽ എങ്ങനെയാണ് നേർത്തനിറം ദൃശ്യമാകുന്നത്? (DILUTE AND PASTEL).
സൂര്യപ്രകാശം കോർട്ട്ക്സ് കടന്ന് സ്പോഞ്ചീ ഭാഗത്ത് വെച്ച് അതിൻറെ ഘടന മൂലം പല വർണങ്ങളായി വിഘടിക്കുന്നു. തൽഫലമായി ദിശമാറ്റം സംഭവിക്കുന്ന നിറങ്ങളെല്ലാം മെഡുലയിലെത്തുകയും എന്നാൽ മെഡുലയിലുള്ള യുമെലാനിൻ കുറയുന്നതിനാനുപാതമായി ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തിൻറെ അളവ് കുറയുന്നു തൽഫലമായി കൂടുതൽ ധവളപ്രകാശം കോർട്ടക്സിലെ സിററാസിനിൽ എത്തുകയും അവിടെ സിറ്റാസിനിൽ ഉള്ള നിറങ്ങളുമായി സംയോജിച്ച് നേർത്ത നിറമായി പുറത്തേക്ക് ദൃശ്യമാകുന്നു.
ഉള്‍പരിവര്‍ത്തനം, MUTATIONS:

ജീവജാലങ്ങളിൽ ആകസ്മികമായി സംഭവിക്കുന്ന പാരമ്പര്യ സ്വഭാവത്തിലുള്ള മാറ്റങ്ങളാണ് ഉള്‍പരിവര്‍ത്തനം (MUTATIONS). പാരമ്പര്യ സ്വഭാവങ്ങൾ നിയന്ത്രിക്കുന്ന ജീനുകൾ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു  പ്രധാന കാരണം. ഇതുകൂടാതെ ഈ മാറ്റങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യും. പുതിയ ഉപവർഗ്ഗങ്ങൾ (SUBSPECIES) ഉണ്ടാകുന്നതിൽ നിഷ്പക്ഷ ഉള്‍പരിവര്‍ത്തനം (MUTATIONS).  വലിയ പങ്കാണ്‌ വഹിക്കുന്നത്.

പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ. (ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ്) ഇത് ഓരോ കോശത്തിനകത്തേയും നൂക്ലിയസിനകത്താണ് കാണുന്നത്. ഡി.എൻ.എ ആണ് എല്ലാ ജനിതക ഘടകങ്ങളെയും വഹിക്കുന്നത്.

കോശ വിഭജനത്തിലും പാരമ്പര്യ സ്വഭാവ ക്രമീകരണത്തിലും പ്രധാന പങ്കു വഹിക്കുന്ന കോശകേന്ദ്രത്തിലെ ദണ്‌ഡാകാരവസ്‌തു (ജോടിയായി ഉണ്ടാകുന്നത്‌) ആണ് ക്രോമസോം.

വലയങ്ങളും ചുരുളുകളുമൊക്കെയായി ക്രമീകരിച്ചിരിക്കുന്ന ഒരൊറ്റ ഡിഎൻഎ തന്മാത്രയാണ് ഒരു ക്രോമസോമിൽ ഉള്ളത്. ക്രോമസോമിൻറെ അടിസ്ഥാനഘടകമാണ് ഡിഎൻഎ. ഓരോ ക്രോമസോമിലും രണ്ടു വീതം ഡിഎൻഎ തന്മാത്രകൾ കാണപ്പെടുന്നു. ജീനുകൾ കാണപ്പെടുന്നത് ഡിഎൻഎയിൽ ആണ്.

ഒരു ജോഡി ക്രോമസോമുകളിൽ ഒന്ന് അച്ഛനില്‍ നിന്നും അടുത്ത് ഒന്ന് അമ്മയില്‍ നിന്നുമാണ് കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യമായി കിട്ടുന്നത്.

ആഫ്രിക്കൻ ലൗ ബേർഡുകളുടെ (AGAPORNIS, അഗ്രപ്പൂർണിസ്) ശരീരത്തിൽ ഉള്ള ഡിഎൻഎ-യിൽ 46 ക്രോമസോമുകൾ (23 ജോഡി) ഉണ്ട്.

സെക്സ് ക്രോമസോം ഒഴികെ മറ്റെല്ലാ ക്രോമസോമുകളും ഓരോ ജോഡികളായും ഒരേ ആകൃതിയിലും വലുപ്പത്തിലും ആണ് കാണപ്പെടുന്നത്.

ആൺ പക്ഷികളിൽ എക്സ് എക്സ് ക്രോമസോമും (XX CHROMOSOME). പെൺ പക്ഷികളിൽ എക്സ് വൈ ക്രോമസോമും ( XY CHROMOSOME) ആണ് സെക്സ് ക്രോമസോം (SEX CHROMOSOME)  ആയി ഉള്ളത്. (ശാസ്ത്രീയമായി പക്ഷികളുടെ ശരീരത്തിലെ സെക്സ് ക്രോമസോമുകളെ ZZ (MALE), ZW (FEMALE) എന്നാണ് പറയുന്നത്)

8 ഒരു ജീവിയിലെ കോശ വിഭജനത്തിലും പാരമ്പര്യ സ്വഭാവ ക്രമീകരണത്തിലും പ്രധാന പങ്കു വഹിക്കുന്ന കോശകേന്ദ്രത്തിലെ അടിസ്ഥാന ജനിതക ഘടകമാണ് ജീൻ (GENE)


ജീനുകളുടെ ലക്ഷ്യം അനുയോജ്യമായ മാംസ്യതൻമാത്രകളെ നിർമ്മിക്കുകയാണ് എന്നുള്ളതിനാൽ ജീൻ പ്രവർത്തനത്തെ മാംസ്യസംശ്ലേഷണം അഥവാ ജീൻ എക്സ്പ്രഷൻ എന്ന് പറയുന്നു.

പുന്നറ്റ് സ്ക്വയ (PUNNETT SQUARE)
ജീവജാലങ്ങളുടെ പ്രത്യുൽപാദനത്തിന് ജനിതകപരമായി ജീനുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കണ്ടെത്തി പ്രവചിക്കാൻ ഉപയോഗിക്കുന്ന ഒരു സ്ക്വയർ ഡയഗ്രമാണ് പുന്നട്ട് സ്ക്വയർ. മാതാപിതാക്കളുടെ ഗണങ്ങൾ വളരെ കൃത്യമായി അറിയുന്നവർക്ക് ഈ ഡയഗ്രാം ഉപയോഗിച്ച് (പുന്നറ്റ് സ്ക്വയ) വളരെ എളുപ്പത്തിൽ കുഞ്ഞുങ്ങളുടെ ഗണങ്ങൾ വേർതിരിച്ച് മനസ്സിലാക്കാൻ സഹായകരമാകും.
ജനിതക ഘടകങ്ങൾ പക്ഷികളുടെ സവിശേഷതകളെ എങ്ങനെ നിയന്ത്രിക്കുന്നു:
പ്രകടഗുണമുള്ള ഉൾപരിവർത്തനം (ഡോമനന്റ് മ്യൂട്ടേഷൻ) DOMINANT MUTATION:
ഒരു സവിശേഷത നിയന്ത്രിക്കുന്ന ഒരു ജോഡി ജീനിൽ ഒരു ജീനിന് അതിൻറെ നിർദ്ദേശങ്ങൾ നടപ്പാക്കാനും ഭിന്നമായ നിർദ്ദേശങ്ങൾ നൽകുന്ന സഹ ജീനിൻറെ നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കാനും കഴിയുന്നു എങ്കിൽ അതിനെ പ്രകടഗുണമുള്ള ഉൾപരിവർത്തനം (ഡോമനന്റ് മ്യൂട്ടേഷൻ, DOMINANT MUTATION,) എന്ന് പറയുന്നു.
ഉദാഹരണം:
സ്ലേറ്റി.                                       
ഡോമനന്റ് എഡ്ജ്.    
ഡോമനന്റ് പൈയ്ഡ്.
ഡോമനന്റ് ഗ്രേ.


ഗുപ്തഗുണമുള്ള ഉൾപരിവർത്തനം (റീസെസ്സിവ് മ്യൂട്ടേഷൻ) RECESSIVE MUTATION:
ഒരു ജോഡി ജീനുകൾക്ക് കൂട്ടമായി മാത്രമേ അതിൻറെ സവിശേഷതകൾ നിയന്ത്രിക്കുവാൻ കഴിയുന്നുള്ളൂ എങ്കിൽ അതിനെ ഗുപ്തഗുണമുള്ള ഉൾപരിവർത്തനം (റീസെസ്സിവ് മ്യൂട്ടേഷൻ, RECESSIVE MUTATION) എന്ന് പറയുന്നു. എന്നാൽ ഒരു ജീൻ ഉണ്ടായിരിക്കുകയും  അതിൻറെ ഗുണം പ്രകടമാക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുമ്പോൾ അതിനെ ധാതുവിയോഗം(സ്പ്ളിറ്റ്, SPLIT) എന്ന് പറയുന്നു.
ഉദാഹരണം:
അക്വാ.                   
എൻ.എസ്.എൽ ഇനോ.   
ഓറഞ്ച് ഫേസ്.           
ടർക്കോയിസ്.             
ഡൺ ഫാലോ.            
ഡാർക്ക് ഐ ക്ലിയർ.     
ഡി എം ജാഡ.                            
ഡൈല്യൂട്ട്.                
പാസ്റ്റൽ.                  
പേൾ ഫാലോ.            
ബ്രൗൺ ഫാലോ.          
ബ്ലൂ.                      
മാർബിൾ.                
റീസെസ്സിവ് പൈയ്ഡ്.
  






ലിംഗോത്തര ഗുപ്തഗുണമുള്ള ഉൾപരിവർത്തനം (സെക്സ് ലിങ്ക് റീസെസ്സിവ് മ്യൂട്ടേഷൻ) SEX-LINKED RECESSIVE MUTATION:
പക്ഷികളിൽ ആൺ പക്ഷികളിൽ എക്സ് എക്സ് ക്രോമസോമും (XX CHROMOSOME). പെൺ പക്ഷികളിൽ എക്സ് വൈ ക്രോമസോമും ( XY CHROMOSOME) ആണ് ലിംഗോത്തര ക്രോമസോം (SEX CHROMOSOME)  ആയി ഉള്ളത് (ശാസ്ത്രീയമായി പക്ഷികളുടെ ശരീരത്തിലെ ലിംഗോത്തര ക്രോമസോമുകളെ ZZ-MALE, ZW-FEMALE എന്നാണ് പറയുന്നത്). ഇതിൽ സവിശേഷതകളെ നിയന്ത്രിക്കുന്ന ജീനുകൾ ലിംഗോത്തര ക്രോമസോമിൽ ആണ് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിനെ ലിംഗോത്തര ഗുപ്തഗുണമുള്ള ഉൾപരിവർത്തനം (സെക്സി ലിങ്ക് മ്യൂട്ടേഷൻ, SEX-LINKED RECESSIVE MUTATION) എന്ന് പറയുന്നു. ഇതുകൂടാതെ എക്സ് ക്രോമസോമിന് മാത്രമേ ലിഗേതര സവിശേഷതകളെ നിയന്ത്രിക്കുന്ന ജീനുകളെ വഹിക്കാൻ കഴിവ് ഉള്ളൂ.
ഉദാഹരണം:
ഒപ്പലയൻ.              
പാലി.                  
പാല്ലിട്.                 
സിന്നമൻ.
സെക്സ്-ലിങ്ക്ഡ് ഇനോ.





സഹ - പ്രകടഗുണം, CO-DOMINANT MUTATION:
മറ്റൊരു ഉൾപരിവർത്തനത്തോടൊപ്പം (MUTATIONS) മാത്രം സ്വന്തം സവിശേഷതകളെ പ്രകടിപ്പിക്കാൻ കഴിയുന്ന ഉൾപരിവർത്തനങ്ങളെ ആണ് സഹ-പ്രകടഗുണം അല്ലെങ്കിൽ കോ-ഡോമനന്റ് മ്യൂട്ടേഷൻ (CO-DOMINANT MUTATION) എന്ന് പറയുന്നത്. ഉദാഹരണം ബ്ലൂ എന്ന ഉൾപരിവർത്തനത്തോടൊപ്പം ചേർന്നാണ് വയലറ്റ് എന്ന ഉൾപരിവർത്തനം അതിൻറെ സവിശേഷതകളെ പ്രകടിപ്പിക്കുന്നത്. ഈ സവിശേഷതകളെ നിയന്ത്രിക്കുന്ന ഒരു ജീൻ പ്രകടിപ്പിക്കുന്ന (ഒരു ഘടകം ഉള്ളവ, SINGLE FACTOR) ഗുണത്തേക്കാൾ പ്രഭാവം രണ്ടു ജീനുകൾ (രണ്ട് ഘടകം ഉള്ളവ, DOUBLE FACTOR) ചേർന്ന് പ്രകടിപ്പിക്കുമ്പോൾ  ഉണ്ടാകും.
അപൂർണമായ പ്രകടഗുണം, INCOMPLETE DOMINANT MUTATION:
ഒരു സവിശേഷതയെ നിയന്ത്രിക്കുന്ന ഉൾപരിവർത്തനം (MUTATIONS) അതിനു നിയന്ത്രിക്കാൻ കഴിയുന്ന ഭാഗത്തെ അപൂർണ്ണമായി മാത്രം മാറ്റങ്ങൾ ഉണ്ടാക്കുന്ന ഉൾപരിവർത്തനത്തേ ആണ് അപൂർണ്ണമായ പ്രകടഗുണം ഉള്ളവ അല്ലെങ്കിൽ ഇൻകംപ്ലീറ്റ്ട് ഡോമനന്റ് മ്യൂട്ടേഷൻ (INCOMPLETE DOMINANT MUTATION) എന്നു പറയുന്നത്. ഒരു ജീൻ വരുത്തുന്ന മാറ്റങ്ങളും രണ്ടു ജീവനുകൾ വരുത്തുന്ന മാറ്റങ്ങളും കാഴ്ചയിൽ തിരിച്ചറിയുവാൻ സാധിക്കുകയില്ല. എന്നിരുന്നാലും ചില ഉൾപരിവർത്തനങ്ങളിൽ  ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഘടകം ഉള്ളവയും (SINGLE FACTOR), രണ്ട് ഘടകം ഉള്ളവയും (DOUBLE FACTOR) കാഴ്ച്ചയിൽ തിരിച്ചറിയാൻ സാധിക്കും.
ഉദാഹരണം:
ഡാർക്ക് ഫാക്ടർ.     
പേൾ ഹെഡ്.         
മിസ്ട്രി.               
യൂവിങ്.
വയലറ്റ്.
            





എന്താണ് ഹോമോസൈഗസ്, ഹെറ്ററോസൈഗസ്, ഹെമിസൈഗസ് (HOMOZYGOUS, HETEROZYGOUS AND HEMIZYGOUS).
ഭൂരിഭാഗം ബഹുകോശ ജീവികളിലും രണ്ടു ജോഡി ക്രോമസോമുകൾ ആണ് ഉള്ളത് (DIPLOID, ഡൈപ്ലോയിഡ്). അതായത് ഓരോ ജീനിനും രണ്ടു പതിപ്പുകൾ ഉണ്ടാവും. ഇവ രണ്ടും ഒരേ തരം അല്ലീൽ (ALLELE) ആണെങ്കിൽ ആ ജീൻ ഉൾക്കൊണ്ടിരിക്കുന്ന ആ ജീവി ഹോമോസൈഗസ് (HOMOZYGOUS, ALLELES ARE SAME) എന്ന് വിളിക്കുന്നു. എന്നാൽ വ്യത്യസ്ത അല്ലീലുകൾ ആണെങ്കിൽ ഹെറ്ററോസൈഗസ് (HETEROZYGOUS, ALLELES ARE DIFFERENT) എന്നാണ് പറയുന്നത്. ഇത് കൂടാതെ പക്ഷികളിൽ പെൺ പക്ഷികൾക്ക്  എക്സ് വൈ ക്രോമസോമുകളാണ് ഉള്ളത്. പെൺ ക്രോമസോമുകളിൽ എല്ലാ ജീനുകൾക്കും ഒരേയൊരു അല്ലീൽ (ALLELE) ഉള്ളൂ അതുകൊണ്ട് എക്സിന്റെ ജിനോടൈപ്പ് ഉപയോഗിച്ച് ആൺ പക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് പകുതി മാത്രമേ സാദൃശ്യമുള്ളു എന്ന് പറയാം. അതുകൊണ്ട് ഇതിനെ ഹെമിസൈഗസ് (HEMIZYGOUS, ONLY ONE ALLELE) എന്നു പറയുന്നു.
ഉപകോശം. (ALLELE).
ഒരു ജീനിന്റെ രണ്ടു ഭാഗങ്ങളിൽ ഒരു ഭാഗത്തെ മാത്രം വിളിക്കുന്ന പേരാണ് ഉപകോശം അല്ലെങ്കിൽ അല്ലീൽ. (ALLELE)




തുടരും...........📝






തിരുവനന്തപുരം
9446614358
WhatsApp Contact.

Akhilchandrika

thank you
പുരം, നെടുമങ്ങാട്, 9446614358
ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

Comments

Post a Comment