ഏന്താണ് കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി?


ഏന്താണ് കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി?

കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി ഒരു സംഘടനയാണ് എന്നാൽ ഒരുവിധ സംഘടനാ പ്രവർത്തനവും നടത്തുന്നില്ലവാട്സ്ആപ്പ് ഗ്രൂപ്പാണ് എന്നാൽ ഒരു വിധ ചർച്ചകളും നടത്തുന്നില്ല (വരും നാളുകളിൽ ചർച്ചകൾ ഉണ്ടാകും), കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി അംഗങ്ങളുടെ സംഘടിതമായ വാങ്ങൽ ശേഷിയെ (വിപണി) പക്ഷി വളർത്തലിന് ആവശ്യമായ സാധനങ്ങളും സേവനങ്ങളും വിൽക്കുന്നവർക്കിടയിൽ മൽസരാധിഷ്ടിതമാക്കി അതിന്റെ ഗുണം അംഗങ്ങൾക്ക് ലഭ്യമാക്കുന്ന ഗുണഫോക്തൃ കൂട്ടായ്മയാണ്.

വലിയൊരു വിഭാഗം ആൾക്കാർ പക്ഷി വളർത്തൽ മേഘലയിലുണ്ട് എന്നാൽ ഭൂരിഭാഗം പേരും ഉയർന്ന നിരക്ക് നൽകിയാണ് ഡി.എൻ.എടെസ്റ്റിംഗ് ചെയ്യിക്കുന്നതും പക്ഷികൾക്കുള്ള തീറ്റയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതുംഎന്നാൽ ഇത്തരത്തിലുള്ളവർ സംഘടികമായാൽ മാത്രം അവിടെ ഒരു വലിയ വിപണി സൃഷ്ടിക്കപ്പെടുന്നു ഇത്തരം സംഘടിതമായ വിപണി മത്സരത്തിലൂടെ സ്വന്തമാക്കാൻ ഈ മേഘലയിലെ വിൽപ്പനക്കാർ തയ്യാറാണ്അതിന്റെ നേട്ടം അംഗങ്ങൾക്കുള്ള കിഴിവായി ലഭ്യമാക്കുകയും ഈ മേഘലയിലെ കർഷകരുടെ ഉൽപ്പന്നമായ അലങ്കാര പക്ഷികളെ വിൽക്കുന്നതിനുള്ള ഒരു വിപണി സൃഷ്ടിച്ചെടുക്കുകയുമാണ് കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം.

ഇതിന്റെ തുടക്കമെന്നോണം എല്ലാ കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി അംഗങ്ങൾക്കും 200 രൂപ നിരക്കിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്സനീയമായ ഡി.എൻ.എ (D.N.A) ടെസ്റ്റിംഗ് ലാബിലൊന്നായ പ്രണിധി  ലാബിൽ (PRANIDHI LAB) നിന്നും ഡി.എൻ.എടെസ്റ്റിംഗ് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്അതുപോലെ വേണാട് ട്രേഡിങ് എന്ന സ്ഥാപനത്തിൽ നിന്നും വെർസലെ-ലാഗ (VERSELE-LAGA)  ഉൽപ്പന്നങ്ങൾ 20 ശതമാനം ഡിസ്കൗണ്ടിൽ  ലഭ്യമാക്കുന്നതിനോടൊപ്പം നാസ് ഏവിയറിയിൽ നിന്നും (NAS AVIARY) പക്ഷികൾക്ക് ആവശ്യമായ ലേസർ പ്രിന്റർ റിംഗുകൾ (LASER PRINTER RINGS) ഡിസ്കൗണ്ട് നിരക്കിൽ വാങ്ങുന്നതിനുള്ള സൗകര്യവും സംഘടന ഒരുക്കിയിട്ടുണ്ട്. കൂടാതെ പല ഉൽപ്പന്നങ്ങളും ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാക്കുന്ന സംവിധാനം ആരംഭിച്ചിട്ടുണ്ട്പടി പടിയായി ഈ മേഘലയിലെ കർഷകരെ ചൂഷണങ്ങളിൽ നിന്നും മുക്തരാക്കുന്ന കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

നമ്മുടെ ഗ്രൂപ്പ് അംഗങ്ങൾക്കുംനമ്മളോട് സഹകരിക്കാൻ താല്പര്യമുള്ള മറ്റ്  ആളുകൾക്കും പക്ഷിവളർത്തലുമായി ബന്ധപ്പെട്ട പലതരം ഉൽപ്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ പൂർണ്ണ ഉത്തരവാദിത്വത്തോട് കൂടി ഗ്രൂപ്പ് അംഗങ്ങൾക്ക് നൽകുവാൻ തയ്യാറാണെങ്കിൽ ഗ്രൂപ്പ് അഡ്മിനെ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

അംഗത്വം ലഭിക്കാൻ എന്ത് ചെയ്യണം?

ഓരോർത്തരും സംഘടനയിൽ അംഗമാകുകയും സേവനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതോടെ സംഘാനയുടെ ശക്തി വർദ്ധിക്കുന്നു അതു തന്നെയാണ് നിങ്ങൾ സംഘടനക്ക് നൽകുന്ന സംഭാവന അതിനാൽ മറ്റ് ഫീസ് ഒന്നും നൽകേണ്ടതില്ലവിശ്വസ്തതക്കും ആധികാരികതക്കുമായി നിങ്ങളുടെ ഒരു ഫോട്ടോപൂർണമായ പേര്സ്ഥലംഫോൺ നമ്പർ ഒരു തിരിച്ചറിയൽ രേഖയുടെ ഫോട്ടോ (ആധാർ പോലുള്ള അതീവ സുരക്ഷിതമായ രേഖകൾ ആവശ്യമില്ല)എന്നിവ സംഘടനയ്ക്ക് നൽകുക മാത്രം ചെയ്താൽ നിങ്ങൾക്കും ഈ കൂട്ടായ്മയിൽ അംഗങ്ങളാകാം.

പ്രായോജകർ:
പക്ഷികളുടെ കൗതുകലോകം വാട്സ്ആപ്പ് ഗ്രൂപ്പ്.

അംഗങ്ങളാകുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ലിങ്കിൽ ബന്ധപ്പെടുകhttps://wa.me/

അഡ്മിസ്:




പ്രായോജകർ: പക്ഷികളുടെ കൗതുകലോകം വാട്സ്ആപ്പ് ഗ്രൂപ്പ്. അഡ്മിസ്: സജു പ്രഭാകരൻ തിരുവനന്തപുരം, അരുൺകുമാർ തിരുവനന്തപുരം, ജിനു ദേവസ്യ ആലപ്പുഴ, അഖിൽചന്ദ്രിക തിരുവനന്തപുരം.

Comments