തത്തച്ചിന്നൻ (വാഴ തത്ത) VERNAL HANGING PARROT.

സാധാരണ പേര്:              തത്തച്ചിന്നൻ, VERNAL HANGING PARROT
ശാസ്ത്രീയ നാമം:     ലോറിക്കുലസ് വെർണാലിസ് (LORICULUS VERNALIS)
ഉത്ഭവം:                             ഇന്ത്യ, ആൻഡമാൻ ദ്വീപുകൾ.
ശരീരവലിപ്പം:                 13 സെൻറീമീറ്റർ മുതൽ 14 സെൻറീമീറ്റർ വരെ.
ശരീരഭാരം:                       28 ഗ്രാം.
ശരാശരി ആയുസ്സ്:    8 മുതൽ 10 വർഷം.
ശരാശരി മുട്ടകൾ:     2 മുതൽ 4 വെള്ള മുട്ടകൾ.

     ഇന്ത്യൻ ലോറികിറ്റ് എന്ന് അറിയപ്പെടുന്ന ഹരിത വർണ്ണത്തോടു കൂടിയ ചെറു തത്തകൾ ആണ് തത്തച്ചിന്നൻ (VERNAL HANGING PARROT).  ഇവരുടെ ശാസ്ത്രീയനാമം: ലോറിക്കുലസ് വെർണാലിസ് (LORICULUS VERNALIS) എന്നാണ്. ഇന്ത്യയിലെ നിത്യഹരിത വനങ്ങളിലും. കേരളത്തിൽ വനമേഖലയോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിലും, ധാരാളം പൂക്കളും പഴങ്ങളും ഉള്ള വലിയ വൃക്ഷങ്ങളിലും കാവുകളിലും കൃഷിയിടങ്ങളിലും ധാരാളമായി കണ്ടുവരുന്നു. തത്തച്ചിന്നൻ ശരീരവലിപ്പം 13 സെൻറീമീറ്റർ മുതൽ 14 സെൻറീമീറ്റർ ആണ്. ശരീരഭാരം 28 ഗ്രാം. വനങ്ങളിൽ ശരാശരി 8 മുതൽ 10 വർഷംവരെ ആണ് ഇവരുടെ ആയുസ്സ്.
     മരതകപ്പച്ച നിറത്തിലുള്ള ശരീരവും കറുത്ത കണ്ണുകളും വെള്ള കൺപോളകളും. നേരിയ ഓറഞ്ച് നിറത്തിലുള്ള ചുണ്ടുകളും. പച്ച ചിറകുകളും ചിറകുകളുടെ അഗ്രഭാഗം നീല കലർന്ന പച്ച തൂവലുകളും ആണ്. വാലുകളുടെ അല്പം മുകളിലായി ചുവന്ന നിറത്തിലുള്ള തൂവലുകളും അടിഭാഗത്ത് നീല കലർന്ന പച്ച തൂവലുകളും ഉണ്ട്. ആൺ പക്ഷികളുടെ കഴുത്തിൽ നീലനിറത്തിലുള്ള ഒരുപാടുണ്ട് എന്നാൽ പെൺ പക്ഷികളുടെ കഴുത്തിന് പച്ചനിറവുമാണ്. കാലുകൾ ഇളം മഞ്ഞ നിറവും നഖങ്ങൾ ഇരുണ്ട നിറവുമാണ്. പൊതുവേ എല്ലാ തത്തകൾക്കും കാണപ്പെടുന്ന നീണ്ടു കൂർത്ത വാൽ ഇവർക്കില്ല. ഫലവർഗങ്ങൾ പൂന്തേൻ തളിരിലകൾ ചെറു ധാന്യങ്ങൾ എന്നിവയാണ് തത്തച്ചിന്നൻറെ ഇഷ്ട ആഹാരം. ഇവരുടെ മറ്റൊരു പ്രത്യേകത തലകീഴായി കിടന്ന് ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യും.
    മഴക്കാലത്താണ് തത്തച്ചിന്നൻ ധാരാളമായി കാണപ്പെടുന്നത് ചുരുങ്ങിയ തോതിൽ ദേശാടനം നടത്താറുള്ളത് കൊണ്ട് ഇവരെ എല്ലായ്പ്പോഴും ഒരു സ്ഥലത്ത് കാണപ്പെടാറില്ല. കേരളത്തിലെ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലും ഫലവർഗ്ഗ തോട്ടങ്ങളിലും ഇവരെ കണ്ടുവരുന്നു ഇതുകൂടാതെ വാഴ തോപ്പുകളിൽ തേൻ കുടിക്കുന്നതിനായി  എല്ലായിപ്പോഴും കാണാറുണ്ട് അതുകൊണ്ട് ഇവർക്ക് വാഴതത്ത എന്നുകൂടി ഒരു പേരുണ്ട്.
     ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് തത്തച്ചിന്നൻ പ്രജനനകാലം. 12 മുതൽ 14 മാസം ആകുമ്പോൾ ആണ് ഇവർ പ്രായപൂർത്തിയാകുന്നത്. പ്രായപൂർത്തിയായ പക്ഷികൾ മരപ്പൊത്തുകളിൽ ആണ് ഇലകൾ കൊണ്ട് കൂടൊരുക്കുന്നത്. രണ്ടു മുതൽ നാല് മുട്ടകൾ വരെ ഒന്നിടവിട്ട ദിവസങ്ങളിൽ ഇടാറുണ്ട് പെൺ പക്ഷികളാണ് അടയിരിക്കുന്നത് ഈ സമയത്ത് ആൺ പക്ഷികൾ ആഹാരം കണ്ടെത്തി പെൺ പക്ഷികൾക്കും എത്തിച്ചുകൊടുക്കുന്നു. 20 ദിവസം തൊട്ട് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നു ഈ സമയത്ത് മാതാപിതാക്കളാണ് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നത്. 33 മുതൽ 35 ദിവസമാകുമ്പോൾ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്നും പുറത്തുവരികയും മാതാപിതാക്കളോടൊപ്പം പറക്കുകയും ആഹാരം കണ്ടെത്തുകയും ചെയ്യുന്നു. 40 ദിവസമാകുമ്പോൾ സ്വന്തമായി ആഹാരം കണ്ടെത്തുകയും സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. നല്ല രോഗപ്രതിരോധശേഷി ഉള്ളവരാണ് തത്തച്ചിന്നൻ. ഇന്ത്യയിൽ കൂടാതെ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, ചൈന, തായ്‌ലാൻഡ്, മലേഷ്യ, ഇന്ത്യോനേഷ്യ. എന്നിവിടങ്ങളിലും കാണപ്പെടുന്നു.

  വംശനാശ ഭീഷണിയുടെ വക്കിലാണ് ഇന്ന് തത്തച്ചിന്നൻ. വർധിച്ചുവരുന്ന വനനശീകരണവും തോട്ടങ്ങളിൽ രാസകീടനാശിനികളുടെ  വൻ തോതിലുള്ള ഉപയോഗവും. ഇതുകൂടാതെ മൊബൈൽ ഇൻറർനെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഭാഗമായി നാം സ്ഥാപിക്കുന്ന മൊബൈൽ ടവറുകൾ ഇന്ന് പക്ഷികളുടെ പ്രജനനത്തിന് വലിയ തോതിലുള്ള വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും നിലനിർത്താൻ ഒരു പൗരനെന്ന നിലയ്ക്ക് എല്ലാപേരും ബാധ്യസ്ഥരാണ്അതുകൊണ്ട് ഇവരെ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും ശിക്ഷാർഹമാണ്. അതുകൂടാതെ അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ഒഴിവാക്കണം.

നിയമപരമായുള്ള മുന്നറിയിപ്പ്:

ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനുംഅവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണനിയമം.

ഇന്ത്യൻ വന്യജീവി (സംരക്ഷണനിയമം 1972-ലെ നിയമമനുസരിച്ച്ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.

ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോചീഫ് വൈൽഡ് ലൈഫ് വാർഡനോഅദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോവന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോസബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനുംഅന്വേഷണം നടത്താനുംഅറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.

തിരുവനന്തപുരം
9446614358
WhatsApp Contact.

Akhilchandrika


 thank you

Comments