₹200 രൂപ നിരക്കിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തനീയമായ ഡി.എൻ.എ ടെസ്റ്റിംഗ് ലാബായ എവിജിനിൽ നിന്നും ഡി.എൻ.എ (D.N.A) പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.


 
പ്രിയ പക്ഷിസ്നേഹികളേ,                                                                                                             31/05/2019

കഴിഞ്ഞ 10 വർഷം കൊണ്ട് പക്ഷി വളർത്തൽ മേഘല വളർച്ചയിൽ വൻ കുതിച്ചുചാട്ടം തന്നെ നടത്തുകയുണ്ടായി ഇതിന്റെ നേട്ടം സംഘടിതരായ വിഭാഗങ്ങൾക്കണ് ഏറ്റവും കൂടുതലായി ലഭിച്ചത്, ഈ മേഘലയിലെ അസംഘടിതരായ ഭൂരിഭാഗവും എന്നും പല തരത്തിലുള്ള ചൂഷണത്തിനു വിധേയരും നൂതന സാങ്കേതിക പരിജ്ഞാനവും ശാസ്ത്രീയമായ അറിവും ലഭിക്കാത്തവരുമാണ്, ഈ സാഹചര്യത്തിലാണ് ഈ മേഘലയിലുള്ള സംഘടിതരും  അസംഘടിതരുമായ എല്ലാ പക്ഷിസനേഹികളേയും യാതൊരു ഫീസോ പ്രതിഭലമോ ഈടാക്കാതെ കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി എന്ന ഒരു സമൂഹത്തിന്റെ കുടക്കീഴിൽ അണിനിരത്തി മുഖ്യധാരയിലേക്ക് കൈപിടിച്ചുകയറ്റുന്നതിനായി ഞങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്, ഇതിന്റെ ആദ്യഘട്ടം എന്നനിലയിൽ എല്ലാ അംഗങ്ങൾക്കും 200 രൂപ നിരക്കിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തനീയമായ ഡി.എൻ.എ ടെസ്റ്റിംഗ് ലാബായ എവിജിനിൽ (AVIGENE) നിന്നും ഡി.എൻ.എ (D.N.A) പരിശോധന നടത്തുന്നതിനുള്ള സൗകര്യവും കൂടാതെ VERSELE LAGA ഉൽപ്പന്നങ്ങൾ MRP യിൽ നിന്നും 20-ശതമാനം ഡിസ്കൗണ്ടും ഉറപ്പുവരുത്തിയിട്ടുണ്ട്. തുടർന്നും സംഘടിതമായ നമ്മുടെ വിപണിയെ വലിപ്പത്തിനനുസരിച്ച് കൂടുതൽ മത്സരാധിഷ്ടിതമാക്കി വിവിധ സ്താപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതാണ്, ഇനിയും ഈ മേഘലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കൂടുതൽ സേവനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി സങ്കുചിതമായി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പോ സംഘടനയോ അല്ല മറിച്ച് ഈ മേഘലയുടെ ഉന്നമനം സാധാരണക്കാരനിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വിശാല സംഘടിത സമൂഹമാണ്.

പക്ഷി സ്നേഹിയായ ഏതൊരാൾക്കും യാതൊരു ഫീസും നൽകാതെ നിങ്ങളുടെ ഐഡന്റിറ്റി മാത്രം വെളിപ്പെടുത്തി ഈ സമൂഹത്തിന്റെ ഭാഗമാകാം.


ഈ സമൂഹത്തിന്റെ ഭാഗമാകാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക:

അഡ്മിസ്:

ഏവർക്കും നമസ്കാരം🙏 കേരള ബേർഡ് ലൗവേഴ്സ് സൊസൈറ്റി സംഘടിത വിപണിയെ മത്സരാധിഷ്ടിതമാക്കി അംഗങ്ങൾക്ക് നേട്ടം കൈവരിക്കുക, ഒറ്റകെട്ടായി വെല്ലുവിളികളെ നേരിടുക എന്നീ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത് ഈ ഗ്രൂപ്പിൽ അംഗമായതോടെ ഇതിൽ ആദ്യത്തെ ലക്ഷ്യം നിങ്ങൾ കൈവരിച്ചിരിക്കുന്നു. നമ്മളുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതോടെ അവർക്ക് നിങ്ങളെ തിരിച്ചറിയാൻ സാധിക്കുകയും നമ്മുടെ കൂട്ടായ്മക്കായുള്ള പ്രത്യേക ആനുകൂല്യങ്ങൾ നാം എല്ലാപേർക്കും ലഭ്യമാകുകയും ചെയ്യും. നമ്മളിലാർക്കെങ്കിലും അടിയന്തിര സഹായം ആവശ്യമായ് വരുന്ന അവസരത്തിൽ അഡ്മിൻമാരെ അറിയിക്കുക, അത്തരം സാഹചര്യങ്ങളിൽ സാധ്യമായ സഹായങ്ങൾ (സാമ്പത്തിക സഹായം ഒഴികെ) ആ സുഹൃത്തുക്കൾക്ക് ലഭ്യമാക്കുവാൻ എല്ലാപേരും പരിശ്രമിക്കേണ്ടതാണ് അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഈ ഗ്രൂപ്പിൽ ചർച്ചകൾ അനുവദിക്കുകയുള്ളൂ.

Comments