കോവിഡ്-19, COVID-19.
1 കോവി്ഡ് 19 വൈറസിനെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക്
പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.
2 സാമൂഹിക അകലം പാലിക്കുക (അവരവരുടെ
വീടുകളിൽ തന്നെ കഴിയണം).
3 യാത്രകളും പൊതുപരിപാടികളും പൂർണമായും ഒഴിവാക്കണം.
4 ഓരോ 30 മിനിട്ടിലും, കൈയും മുഖവും സോപ്പ്
ഉപയോഗിച്ച് 20 സെക്കൻഡിൽ കൂടുതൽ നേരം കഴുകി വൃത്തിയായി സൂക്ഷിക്കുക. അതോടൊപ്പം അണുവിമുക്തമാക്കാൻ ഹാൻഡ് സാനിറ്റൈസർ
ഉപയോഗിക്കുക.
5 സോപ്പ് ഉപയോഗിച്ച് കഴുകാത്ത കൈകൾ കൊണ്ട് ഏതൊരു കാരണവശാലും
കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക.
6 വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, വൈറസ് ബാധ തടയാൻ മുഖാവരണവും, കൈ ഉറകളും നിർബന്ധമായും ധരിക്കണം.
7 വ്യക്തികൾ തമ്മിലുള്ള
സുരക്ഷയ്ക്കായി ഹസ്തദാനം, ആലിംഗനം, ചുംബനം, എന്നിവ പൂർണമായും ഒഴിവാക്കണം.
8 ഏതെങ്കിലും തരത്തിലുള്ള സംശയമോ, രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻതന്നെ ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള ദിശ 1056, 0471 255 2056 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്. ഇതുകൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും ആരോഗ്യ വകുപ്പ്
ഡയറക്ടറേറ്റില്‍ സജ്ജമാക്കിയിട്ടുണ്ട് അതിനായി 0471 2309250, 2309251, 2309252 എന്നീ കാൾ സെൻറർ
നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
9 സർക്കാരിൻറെ കീഴിലുള്ള ജില്ലാഭരണകൂടം, ആരോഗ്യപ്രവർത്തകർ, പോലീസ്, എന്നിവർ നൽകുന്ന
നിർദേശങ്ങൾ മാത്രം പാലിക്കുക.
10 സാമൂഹികമാദ്ധ്യമങ്ങളിലെ സന്ദേശങ്ങൾ വിശ്വസിക്കുന്നതിന്
മുമ്പ് അവയുടെ സ്രോതസ്സ് ഉറപ്പുവരുത്തുക.
11 അന്യനാടുകളിൽ പഠിക്കുന്നതിനും, ജോലിക്കും പോയവർ തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് അതാത് ജില്ലാ ഭരണകൂടത്തെ നിർബന്ധമായും അറിയിക്കുകയും
അവർ നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും വേണം.
12 ഈ മഹാമാരിയെ ചെറുത്ത് നാം ഓരോരുത്തരും അതിജീവിക്കും. അതിനായി നാമോരോരുത്തരും സർക്കാരിനൊപ്പം, അവർ നൽകുന്ന നിർദ്ദേശങ്ങൾ
പാലിച്ചുകൊണ്ട് മുന്നേറും.
Comments
Post a Comment