പീച്ച് ഫേസ് ലവ്‌ബേർഡ്, ROSY-COLLARED LOVEBIRDS.
പൊതുവായ നാമം: പീച്ച് ഫേസ് ലവ്‌ബേർഡ് (ROSY-COLLARED LOVEBIRDS).
ജനുസ്സ്: അഗപോർണിസ് (AGAPORNIS).
ഇനം: റോസിക്കോളിസ് (ROSEICOLLIS).
ശാസ്ത്രീയ നാമം: അഗപോർണിസ് റോസിക്കോളിസ്.
കുടുംബം: സിറ്റാക്കുലിഡേ.
ഉപജാതികൾ: അഗപോർണിസ്
റോസിക്കോളിസ് റോസിക്കോളിസ്.
അഗപോർണിസ്
റോസിക്കോളിസ് കാറ്റംബെല്ല.
ഉത്ഭവം: തെക്കുപടിഞ്ഞാറൻ ആഫ്രിക്ക.
ആവാസ കേന്ദ്രം: അർദ്ധ മരുഭൂമി പ്രദേശങ്ങളിലെ വനങ്ങളിൽ.
ശരീരവലിപ്പം: 15 സെൻറീമീറ്റർ.
ശരീരഭാരം: 48 മുതൽ 61 - ഗ്രാം.
ശബ്ദ തലം: മിതമായ ശബ്ദം.
പായപൂര്ത്തി: 12 മാസം.
ലൈംഗിക പക്വത: 14 മാസങ്ങൾ.
ലൈംഗികത: ഡി.എൻ.എ, സർജിക്കൽ ലിംഗ പരിശോധന.
പ്രജനനം: കാലാവസ്ഥയ്ക്ക് അനുസരിച്ച് (വനങ്ങളിൽ).
പ്രജനനകാലം: ഫെബ്രുവരി-മാർച്ച്, ഏപ്രിൽ,
ഒക്ടോബർ (വനങ്ങളിൽ).
ശരാശരി മുട്ടകൾ: 4
മുതൽ 6 വൃത്താകൃതിയിലുള്ള വെള്ള മുട്ടകൾ.
അടയിരിക്കൽ കാലം: 21 മുതൽ 23 ദിവസം.
ആദ്യത്തെ മോൾട്ട്: 3 മുതൽ 4 മാസം ആകുമ്പോൾ.
ആഹാരം: പുൽ
വിത്തുകൾ, തളിരിലകൾ, കായ്കനികൾ.
ശരാശരി
ആയുസ്സ്: 15 മുതൽ 20 വർഷം (വനങ്ങളിൽ).
പീച്ച് ഫേസ് ലവ്‌ബേർഡ്
അഥവാ അഗപോർണിസ് റോസിക്കോളിസ് (AGAPORNIS ROSEICOLLIS) എന്ന് അറിയപ്പെടുന്ന ഈ ചെറു
തത്തകൾ ഇന്ന് ലോകമെമ്പാടുമുള്ള പക്ഷിസ്നേഹികളുടെ ആരാധന പിടിച്ചു പറ്റിയവരാണ്. ഇതിനു
പ്രധാന കാരണം അവരുടെ മനോഹരമായ മേനിയഴക് തന്നെയാണ്. തെക്കുപടിഞ്ഞാറൻ
ആഫ്രിക്കയിലെ വരണ്ട വനമേഖല പ്രദേശങ്ങളിലാണ് 1793 ൽ ഇവരെ ആദ്യമായി കണ്ടെത്തിയത്.
എന്നാൽ ഗവേഷകർ കരുതിയത് അഗപോർണി സ്പുല്ലരിയൂസ്സിന്റെ (AGAPORNIS PULLARIUS) ഒരു ഉപജാതി (SUB-SPECIES) എന്നാണ്. എന്നാൽ 1817 ൽ അഗപോർണി
സ്പുല്ലരിയൂസ്സിന്റെ (AGAPORNIS
PULLARIUS) ഉപജാതി
അല്ല എന്ന് മനസ്സിലാക്കുകയും ഇത് പുതിയൊരു ഉൽപരിവർത്തനം (MUTATION) ആണ് എന്ന് കണ്ടെത്തുകയും ഇതിനെ തുടർന്ന് ഇവർക്ക് ഗവേഷകർ അഗപോർണിസ് റോസിക്കോളിസ് എന്ന പുതിയൊരു പേര് നൽകുകയുണ്ടായി.
തെക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ പ്രദേശങ്ങളായ ദക്ഷിണാഫ്രിക്കയുടെ
വടക്ക്-പടിഞ്ഞാറ് ഭാഗത്തും, നമീബിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും, അംഗോളയുടെ തെക്ക്-പടിഞ്ഞാറ് പ്രദേശങ്ങളിലും. ഇതുകൂടാതെ
വംശവർദ്ധനവ് മൂലവും ആഹാര ലഭ്യത കൊണ്ടും എൻഗാമി തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും ഇപ്പോൾ അഗപോർണിസ് റോസിക്കോളിസ് (AGAPORNIS
ROSEICOLLIS) കാണപ്പെടുന്നുണ്ട്.
പൊതുവേ അഗപോർണിസ് റോസിക്കോളിസുകൾ (AGAPORNIS ROSEICOLLIS) സമുദ്രനിരപ്പിൽ നിന്നും 1600 മീറ്ററിൽ കൂടുതൽ ഉയരങ്ങളിലുള്ള തടാകങ്ങളോട് കൂടിയ വരണ്ട വനമേഖല
പ്രദേശങ്ങളിലാണ് കൂട്ടങ്ങളായി കാണപ്പെടുന്നത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്നകൊണ്ട് ഇവരെ പൊതുവേ ആഫ്രിക്കൻ
ലവ്‌ബേർഡുകൾ എന്നും വിളിക്കാറുണ്ട്.
അഗപോർണിസ് റോസിക്കോളിസ് പക്ഷികളിൽ (AGAPORNIS
ROSEICOLLIS) മറ്റു രണ്ട് ഉപജാതികൾ കൂടി ഇന്ന്
നിലവിലുണ്ട്. അഗപോർണിസ് റോസിക്കോളിസ് റോസിക്കോളിസ് (AGAPORNIS
ROSEICOLLIS ROSEICOLLIS VIEILLOT 1818 - NAMIBIA, BOTSWANA, AND SOUTH AFRICA) ഇവർ സാധാരണയായി നമീബിയ , ബോട്സ്വാന , ദക്ഷിണാഫ്രിക്ക എന്നീ പ്രദേശങ്ങളിലെ വരണ്ട വനമേഖലയിലാണ്
കാണപ്പെടുന്നത്. അഗപോർണിസ് റോസിക്കോളിസ് കാറ്റംബെല്ല, (AGAPORNIS ROSEICOLLIS CATUMBELLA,
B.P. HALL, 1952 – ANGOLA) ഇവർ
സാധാരണയായി അംഗോളയിലെ ബെൻഗേല എന്ന സ്ഥലത്തെ വരണ്ട ഭൂപ്രദേശങ്ങളിലെ ചെറു വനങ്ങളിലാണ്
കാണപ്പെടുന്നത്. ഈ രണ്ട് ഉപജാതികളെയും അഗപോർണിസ് റോസിക്കോളിസുകളുമായ് താരതമ്യം
ചെയ്തു നോക്കുകയാണെങ്കിൽ ശരീരവലിപ്പം, മുഖത്തിൻറെ
നിറത്തിലുള്ള നേരിയ വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളത്.
അഗപോർണിസ് റോസിക്കോളിസ് (AGAPORNIS ROSEICOLLIS) ഏറ്റവും മനോഹരമായ ഹരിത വർണ്ണത്തോടു കൂടിയ ലവ്‌ബേർഡ്
ഇനങ്ങളിൽ ഒന്നാണ്. പ്രായപൂർത്തിയായ പക്ഷികളുടെ ശരാശരി ശരീരഭാരം 48 മുതൽ
61 ഗ്രാം വരെയാണ്.
നീളം 15 സെൻറീമീറ്റർ. ആൺ
പക്ഷികളെക്കാൾ ശരീരഭാരം പെൺ പക്ഷികൾക്കാണ്.
ആൺ പക്ഷികൾക്കും പെൺ പക്ഷികൾക്കും ശരാശരി ചിറകുകൾ യഥാക്രമം 99.6
ഉം 102.6 മില്ലിമീറ്ററാണ്. ഇരുണ്ട തിളക്കമാർന്ന
ഉരുണ്ട തവിട്ടുനിറത്തിലുള്ള കണ്ണുകൾ, കണ്ണുകൾക്ക് ചുറ്റും നേരിയ
കൺപോളകൾ. ചുണ്ടുകൾക്ക് നഖത്തിൻറെ നിറം. മുഖവും കവിളുകളും ചുവപ്പും പിങ്കും കലർന്ന പീച്ച് നിറം, ചുണ്ടിനു മുകളിലുള്ള തലയുടെ നെറ്റി ഭാഗം തീഷ്ണമായ ചുവപ്പു നിറത്തിലും, നെറ്റിയുടെ പുറംഭാഗം മുതൽ, തല, കഴുത്ത്, ചിറകുകളുടെ
ഇരുവശം, എന്നിവിടങ്ങളിലുള്ള തൂവലുകൾ പച്ച നിറവും. മുതുകിൻറെ മദ്യഭാഗം മുതൽ വാലിനെ മറക്കുന്ന ഭാഗം വരെയുള്ള തൂവലുകൾ കടുംനീല നിറവും.
വാലുകൾക്ക് പച്ചനിറത്തിലുള്ള തൂവലുകളും. എന്നാൽ
വാലുകളിലെ തൂവലുകളുടെ അഗ്രഭാഗം നീലനിറത്തിൽ ആണ്. വാലിനെ
അടിവശത്തെ തൂവലുകളിൽ പച്ചയും, ചുവപ്പും, നീലയും, കറുപ്പും കലർന്നാണ്.
ചിറകുകളുടെ അഗ്രഭാഗം ഇരുണ്ട നിറവും, മാറിടവും മാറിടത്തിൽ
നിന്നും താഴെയുള്ള ഭാഗവും നേരിയ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. പാദങ്ങൾ പച്ചകലർന്ന ചാരനിറത്തിലുള്ളതും, നഖങ്ങൾ
ഇരുണ്ടതും ആണ്. നിറ
വ്യത്യാസങ്ങൾ കൊണ്ട് കാഴ്ചയിൽ ഇവരുടെ ലൈംഗികത കണ്ടെത്താൻ സാധിക്കുകയില്ല അതിനാൽ ഡി.എൻ.എ (ഡിയോക്സിറൈബോൺ ന്യൂക്ലിക് ആസിഡ്) പരിശോധന അല്ലെങ്കിൽ സർജിക്കൽ
ലിംഗ പരിശോധനയിലൂടെ (SURGICAL
GENDER TESTING) മാത്രമേ നമുക്ക് ആൺ പെൺ പക്ഷികളെ കണ്ടെത്താൻ
സാധിക്കുകയുള്ളൂ.
അഗപോർണിസ് റോസിക്കോളിസ് (AGAPORNIS ROSEICOLLIS) വനങ്ങളിൽ സാധാരണയായി ആറു മുതൽ എട്ടു മാസം ആകുമ്പോൾ തന്നെ അവർ അവരുടെ
ഇണകളെ കണ്ടെത്തും. പ്രണയ
സമയത്ത് ആൺ പക്ഷികൾ എപ്പോഴും പെൺ പക്ഷികളോടേപ്പം സമയം ചെലവഴിക്കുകയും
കൂടെയുള്ള മറ്റു പക്ഷികളിൽ നിന്നും ഉള്ള ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുകയും, പെൺ പക്ഷികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി
കൊടുക്കുകയും ചെയ്യും. പ്രണയം
കൂടുതൽ ദൃഢ പെട്ടു കഴിഞ്ഞാൽ ഇണകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ പ്രധാന ഘടകങ്ങളായ ഭക്ഷണം കൈമാറൽ, കൊക്കുകൾ കൊണ്ട് പരസ്പരം തലോടൽ എന്നിവ സർവ്വ സാധാരണയാണ്. പ്രായപൂർത്തിയെത്തിയ പക്ഷികൾ അനുയോജ്യമായ
കാലാവസ്ഥയും നല്ല ആഹാരവും ലഭിക്കുന്നതിന് അനുസരിച്ച് ആണ് ഇവർ വനങ്ങളിൽ
പ്രജനനത്തിന് തയ്യാറെടുക്കുന്നത്.
പ്രജനനകാലം ആയിക്കഴിഞ്ഞാൽ മരുഭൂമിയിൽ കാണപ്പെടുന്ന പന വർഗ്ഗത്തിൽപെട്ട മരങ്ങളുടെ മുകളിൽ, മറ്റു മരങ്ങളിലെ പൊത്തുകളിൽ,
പാറക്കെട്ടുകൾക്കിടയിൽ ഉള്ള വിടവുകളിൽ, ചെങ്കുത്തായ
മൺതിട്ടകളിൽ ഉള്ള പൊത്തുകളിൽ. കൂടാതെ ആഫ്രിക്കൻ മരുഭൂമികളിൽ മാത്രം കാണപ്പെടുന്ന സാഗുവാരോ കള്ളിച്ചെടികളിൽ (SAGUARO CACTUS) മറ്റു പക്ഷികൾ ഉണ്ടാക്കുന്ന പൊത്തുകൾ
കയ്യേറുകയോ അവർ ഉപേക്ഷിക്കപ്പെട്ടതിന് ശേഷമോ ആ പൊത്തുകളിൽ ഇവർ പ്രജനനം നടത്താറുണ്ട്.
പ്രജനനത്തിനു മുന്നോടിയായി പെൺ പക്ഷികളും, ആൺ പക്ഷികളും കൂടിച്ചേർന്ന് അവർ
കണ്ടെത്തിയ സ്ഥലങ്ങളിൽ, ഉണങ്ങിയ ചെടികളുടെ ചില്ലകൾ, ഇലകൾ എന്നിവ കൊണ്ട് അടയിരിക്കൽ അറകൾ സജ്ജമാക്കുന്നു. പക്ഷികൾ തമ്മിൽ ഇണ ചേർന്നു കഴിഞ്ഞാൽ
മൂന്നു മുതൽ അഞ്ചു ദിവസം ആകുമ്പോൾ മുട്ടകൾ ഇട്ട് തുടങ്ങും. സാധാരണ നാലു മുതൽ ആറ് മുട്ടകൾ വരെ ആണ് ഇടാറുള്ളതെങ്കിലും, ചില സാഹചര്യങ്ങളിൽ ഇതിൽ കൂടുതൽ മുട്ടകൾ ഇടാറുണ്ട്. പ്രധാനമായും
പെൺ പക്ഷികളാണ് മുട്ടകൾക്ക് അടയ്ക്കുന്നതെങ്കിലും ആൺ പക്ഷികളും അടയിരിക്കാറുണ്ട്.
ഇരുപത്തിഒന്ന് ദിവസം ആകുമ്പോഴേക്കും മുട്ടകൾ ഓരോന്നായി വിരിഞ്ഞ്
കുഞ്ഞുങ്ങൾ പുറത്തുവരും, എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്
ഇരുപത്തിമൂന്ന് ദിവസം വരെ ആവാറുണ്ട്. കുഞ്ഞുങ്ങൾക്ക് മാതാപിതാക്കൾ ചേർന്ന് ആഹാരം
നൽകുന്നു. പന്ത്രണ്ട് മുതൽ പതിനഞ്ച് ദിവസം ആകുമ്പോൾ തൂവലുകൾ
വളരാൻ തുടങ്ങും. അമ്പത് മുതൽ അമ്പത്തിഅഞ്ച് ദിവസമാകുമ്പോൾ
കൂടുകളിൽ നിന്നും പക്ഷി കുഞ്ഞുങ്ങൾ പുറത്തുവന്നു തുടങ്ങും. തുടക്കത്തിൽ
മാതാപിതാക്കളോടൊപ്പം ആഹാരം കണ്ടെത്തുകയും, പിന്നീട്
സ്വന്തമായി ആഹാരം കണ്ടെത്തി സ്വതന്ത്രരായി ജീവിതം ആരംഭിക്കും. സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടാൻ കഴിയുന്ന പക്ഷി വർഗ്ഗമാണ് അഗപോർണിസ്
റോസിക്കോളിസ് (AGAPORNIS
ROSEICOLLIS) വനങ്ങളിൽ 15 മുതൽ 20 വർഷം വരെ ഇവർ ശരാശരി ജീവിച്ചിരിക്കുന്നുണ്ട്.
അഗപോർണിസ് റോസിക്കോളിസ് (AGAPORNIS
ROSEICOLLIS) പക്ഷികളിൽ
അവിചാരിതമയി ഡി.എൻ.എയിൽ ഉണ്ടാകുന്ന
മാറ്റങ്ങൾ, അതുമല്ലെങ്കിൽ അന്തരീക്ഷത്തിൽ
പെട്ടെന്നുണ്ടാകുന്ന കഠിനമായ ഉഷ്ണം അല്ലെങ്കിൽ ശൈത്യം, സൂര്യപ്രകാശത്തിൽ നിന്നും നിരന്തരം ലഭിക്കുന്ന ആൾട്രാവയലറ്റ് രശ്മികൾ, പലതരത്തിലുള്ള
റേഡിയേഷൻ, അല്ലെങ്കിൽ സൂര്യപ്രകാശത്തിന്റെ കുറവ് എന്നീവ മൂലം ചില പക്ഷികളിൽ അവരുടെ അടുത്ത തലമുറയിൽ വിവിധ വർണ്ണ വൈവിധ്യങ്ങളിലുഉള്ള (DIFFERENTIAL
COLOR MUTATION) അഗപോർണിസ് റോസിക്കോളിസ് പക്ഷികളിൽ ഉരുത്തിരിയാറുണ്ട്. എന്നാൽ ഇങ്ങനെ ഉരുത്തിരിയുന്ന പക്ഷികളെ കൂടെയുള്ള മറ്റു പക്ഷികൾ
ആക്രമിക്കുകയോ, ഒറ്റപ്പെടുത്തുകയോ
ചെയ്യും. ഇതിനുപുറമേ അവർക്ക് അനുയോജ്യമായ ഇണകളെ കിട്ടാതെ വരുന്നത് വനങ്ങളിൽ പുതുതായി
ആവിര്‍ഭവിക്കുകന്ന പക്ഷികളുടെ എണ്ണം വധിക്കുന്നതിന് തടസ്സമാകാറുണ്ട്. ഇതിനാൽ
വനങ്ങളിൽ വിവിധ വർണ്ണ വൈവിധ്യങ്ങളിൽ ഉള്ള അഗപോർണിസ് റോസിക്കോളിസ് പക്ഷികളെ
കണ്ടെത്തുന്നത് വളരെ പ്രയാസകരമാണ്.
മനുഷ്യർ ഇവരെ ഉല്ലാസത്തിനും വരുമാനത്തിനായി കൂടുകളിൽ
അടച്ച് വളർത്തി തുടങ്ങിയതിൻറെ ഫലമായി ഇന്ന് വിവിധ വർണ്ണ വൈവിധ്യങ്ങളിലുഉള്ള (DIFFERENTIAL
COLOR MUTATION) അഗപോർണിസ് റോസിക്കോളിസ്
പക്ഷികളിൽ (AGAPORNIS ROSEICOLLIS) ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇതിനു പ്രധാന
കാരണം അവിചാരിതമായി ആവിര്‍ഭവിക്കുകന്ന പക്ഷികളെ പ്രത്യേകം കൂടുകളിൽ പാർപ്പിച്ച്
അവർക്ക് അനുയോജ്യമായ ഇണകളെ നൽകി പുതുതായി ആവിര്‍ഭവികച്ച പക്ഷികളെ പ്രജനനം നടത്തി
പുതിയ ഉൽപരിവർത്തനങ്ങളിലുള്ള (MUTATION) പക്ഷികളെ
നേടിയെടുക്കാം.
ഇങ്ങനെ നേടിയെടുത്ത നിരവധി ഉൽപരിവർത്തനൾ (MUTATION) ഇന്ന് നിലവിലുണ്ട്.
അഗപോർണിസ്
റോസിക്കോളിസ് പക്ഷികളെ നിറത്തിൻറെ അടിസ്ഥാനത്തിൽ രണ്ട് വർണ്ണ ശ്രേണികളായി
തരംതിരിച്ചിരിക്കുന്നു. പച്ച നിറത്തിലുള്ള
പക്ഷികൾ
(GREEN SERIES BIRDS) അവ പ്രകടഗുണമുള്ള ഉൽപരിവർത്തനങ്ങളാണ് (DOMINANT
MUTATIONS), നീല നിറത്തിലുള്ള പക്ഷികൾ (BLUE SERIES
BIRDS). ഗുപ്തഗുണമുള്ള ഉൽപരിവർത്തനങ്ങളാണ്. (RECESSIVE
MUTATIONS). നീല നിറത്തിലുള്ള പക്ഷികളെ വ്യത്യസ്തങ്ങളായ
മൂന്ന്
വർണ്ണ ശ്രേണികളായി
തരംതിരിച്ചിരിക്കുന്നു. ഡച്ച് ബ്ലൂ
(DUTCH BLUE) എന്നറിയപ്പെടുന്ന പക്ഷികളെ അക്വാ
(AQUA)
എന്നും,
കടലിൻറെ നീല
നിറത്തോട് സാദൃശ്യമുള്ള തൂവലുകൾ ഉള്ള വെളുത്ത മുഖമുള്ള നീല
പക്ഷികളെ
(WHITE-FACED TURQUOISE BLUE) ടർക്കോയ്സ് (TURQUOISE) എന്നും,
കടലിൻറെ നീലനിറവും
(TURQUOISE), കടലിൻറെ പച്ചനിറവും (AQUA) കൂടി സംയോജിച്ച
നിറത്തോട്
സാദൃശ്യമുള്ള തൂവലുകൾ ഉള്ള നീല പക്ഷികളെ
അക്വാ ടർക്കോയ്സ്
(AQUA TURQUOISE) എന്നാണ് അറിയപ്പെടുന്നത്.
ഉൽപരിവർത്തനം: COLOR MUTATIONS:
ടർക്കോയ്സ്. TURQUOISE.
അക്വാ. AQUA.
ഒലിവ് പച്ച. OLIVE GREEN.
മോവോ. Mauve
ഡച്ച് ബ്ലൂ. DUTCH BLUE.
വയലറ്റ്. VIOLET.
ലുട്ടിനോ. LUTINO.
പൈഡ്. PIED.
പൈഡ് ഒപലൈൻ. PIED OPALINE.
ഓറഞ്ച് ഫേസ്. ORANGE FACE.
ഒപലൈൻ. OPALINE.
ടർക്കോയ്സ് ഇനോ. TURQUOISE INO.
സിനമൻ. CINNAMON.
പല്ലിഡ്. PALID.
Comments
Post a Comment