PICKUP VAN SERVICE.


ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനും. അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം. ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ച്. ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്. ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ 53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ 500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്. അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.





Comments