ആമ്പല്‍ WATER LILY (NYMPHAEA NOUCHALI)


ആമ്പല്‍ WATER LILY (NYMPHAEA NOUCHALI)


പുഷ്പിക്കുന്ന (FLOWERING PLANTS) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു നീർച്ചെടിയാണ് (ജലസസ്യം, HYDROPHYTES OR MACROPHYTES) ആമ്പൽ (WATER LILY). ഇതിൻറെ ശാസ്ത്രീയനാമം നിംഫിയ നൗച്ചാലി (NYMPHAEA NOUCHALI) എന്നാണ്ഉഷ്ണമേഖല പ്രദേശങ്ങളിലും, മിതശീതോഷ്ണ മേഖലാ പ്രദേശങ്ങളിലുമുള്ള അധികം ഒഴുക്കില്ലാത്ത ശുദ്ധജല തടാകങ്ങൾ, ചതുപ്പ് നിലങ്ങൾ, പാഠങ്ങളോട് ചേർന്നുള്ള ചെറു പുഴകൾ, അമ്പലങ്ങളോട് ചേർന്നുള്ള മനുഷ്യനിർമ്മിത കുളങ്ങൾ, എന്നിവിടങ്ങളിലെല്ലാം ആമ്പൽ സമൃദ്ധമായി കാണപ്പെടുന്നു. ഇന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അഞ്ചോളം ജീനസ്സുകളും, ഏകദേശം എഴുപത് സ്പീഷിസുകളും ഈ സസ്യകുടുംബത്തിൽ ഉണ്ട്. കേരളത്തിലെ ശുദ്ധജല നദീ തീരങ്ങളോട് ചേർന്നുള്ള ഒട്ടുമിക്ക പ്രദേശങ്ങളിലും ആമ്പൽ സർവസാധാരണമാണ്. വെള്ളാമ്പൽ, രക്താമ്പൽ, ചെറുചിറ്റാമ്പൽ, ഒട്ടലാമ്പൽ, ചിറ്റാമ്പൽ, നെയ്തലാമ്പൽ എന്നിവയാണ് നാടൻ ഇനങ്ങൾ. ഇവയുടെ പൂക്കൾ വെള്ള, മഞ്ഞ, പിങ്ക്, പർപ്പിൾ, നീല, ചുവപ്പ് എന്നീ നിറങ്ങളിലാണ് കാണപ്പെടുന്നത്. ഇവ കൂടാതെ ഒത്തിരി സങ്കരയിനം (HYBRID) ആമ്പലുകളും സുലഭമാണ്.


സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ഊർജ്ജം സ്വീകരിച്ച് പ്രകാശ സംശ്ലേഷണത്തിലൂടെ ഭക്ഷണം സൃഷ്ടിക്കാനുള്ള സസ്യങ്ങളുടെ കഴിവ് പ്രകൃതിദത്തമാണ്. അതിനാൽ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ആമ്പൽ കൂടുതൽ കരുത്തോടെ തഴച്ചുവളരും. ഇവയ്ക്ക് ഒരു ദിവസം ആറു മണിക്കൂറിൽ കുറയാതെ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. സസ്യങ്ങളിൽ പ്രകാശ സംശ്ലേഷത്തിലെ പ്രധാന ഘടകമായ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്നാണ് സ്വീകരിക്കുന്നത്. സാധാരണ മറ്റു സസ്യങ്ങളിൽ ഇലകളുടെ അടിഭാഗത്തുള്ള ആസ്യരന്ധ്രം (STOMATA) വഴിയാണ് ശ്വാസോച്ഛ്വാരണം നടത്തുന്നത്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി ശ്വാസോച്ഛ്വാസത്തിനായുള്ള ആസ്യരന്ധ്രം എന്ന ഭാഗം ആമ്പലുകളിൽ ഇലക്കു മുകൾഭാഗത്തായാണ്കാണപ്പെടുന്നത്. (സസ്യങ്ങളുടെ ഇലകളിലും, തണ്ടുകളിലും മറ്റും കാണപ്പെടുന്ന വാതകവിനിമയം നടത്താനുള്ള സുഷിരങ്ങൾ ആണ് ആസ്യരന്ധ്രം അല്ലെങ്കിൽ സ്റ്റൊമാറ്റ (STOMATA) എന്ന് പറയുന്നത്). ആമ്പൽ ചെടികളുടെ ഇലകളുടെ മുകൾഭാഗത്ത് മിനുസമാർന്ന ഒരു പ്രത്യേക മെഴുക് ആവരണം ഉണ്ടായിരിക്കും. ഇത് ശ്വാസോച്ഛ്വാരണത്തിന് തടസ്സമാകുന്ന വെള്ളം, പൊടിപടലങ്ങൾ എന്നിവയിൽ നിന്നും ഈ ആവരണം ചെടികളുടെ ഇലകൾക്ക് സംരക്ഷണം നൽകുന്നു.



തുടരും…………………. ✍🏻








akhilchandrikandd@gmail.com
greenaviary@gmail.com

ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

Comments