മുരിങ്ങ ഇല MORINGA OLEIFERA

മുരിങ്ങ ഇലയിൽ അടങ്ങിയിരിക്കുന്നവ:
MORINGA OLEIFERA LEAVES BENEFITS:



ഒരേയൊരു ജനുസ് മാത്രമുള്ള മോറിന്‍ഗോസീ (MORINGACEAE) എന്ന സസ്യകുടുംബത്തിലെ ഏക സസ്യമാണ് മൊരിംഗോ ഒലിഫെറ, (MORINGA OLEIFERA) അഥവാ മുരിങ്ങ മരം (DRUMSTICK TREE). തമിഴ് പദമായ മുരുംഗൈയിൽ നിന്നാണ് മുരിങ്ങ എന്ന മലയാള പദം ഉണ്ടായത്. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ ജന്മദേശമായി കണക്കാക്കപ്പെടുന്നത്. ഇന്ന് ലോകമെമ്പാടും ഇവയ്ക്ക് പതിമൂന്ന് സബ്-സ്പീഷ്യസുകളാണ്കൾ നിലവിലുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ അതിവേഗം വളരുകയും വരൾച്ചയെ പ്രതിരോധിക്കുന്ന വൃക്ഷവും കൂടിയാണ് മുരിങ്ങ മരം. ഇതുകൂടാതെ ഏത് കാലാവസ്ഥയിലും അതിജീവിക്കാനുള്ള കഴിവുകാരണം ഇന്ന് ലോകമെമ്പാടും മുരിങ്ങ കൃഷിചെയ്യുന്നുണ്ട്. വളരെ ചെറിയ സംരക്ഷണയിൽ തന്നെ കൂടുതൽ വിളവ് കിട്ടും എന്നുള്ളതും വളരെ ശ്രദ്ധേയമാണ്. മുരിങ്ങ ഒലിഫെറ (MORINGA OLEIFERA), മുരിങ്ങ കൊൺകാനൻസിസ് (MORINGA CONCANENSIS), എന്നീ രണ്ടിനങ്ങളാണ് ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്നത്. എന്നാൽ ഇവരുടെ സബ്-സ്പീഷ്യസുകളായ ജാഫന (JAFFNA), ചാവക്കച്ചേരി (CHAVAKACHCHERI), ചെംമുരിങ്ങ (CHEMURUNGA), കാട്ടുമുരിങ്ങ (WILD MUNGA), കൊടികാൽ മുരിങ്ങ (KODIKAL MORINGA) എന്നിവകൂടി ഇന്ത്യയിലുണ്ട്. ഇതുകൂടാതെ തമിഴ്‌നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത എ.ഡി-4 (A.D-1), കെ.എം-1 (K.M-1) എന്നീ ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളതും, അതുല്പാദന ശേഷിയുള്ളതുമായ രണ്ട് മുരിങ്ങ ഇനങ്ങൾ കൂടി  ഇന്ന് നിലവിലുണ്ട്.

   ഒരു കാലത്ത് കേരളീയരുടെ ഭക്ഷണവിഭവങ്ങളിൽ മുരിങ്ങയില കൊണ്ടുണ്ടാക്കുന്ന തോരൻ, മുരിങ്ങപൂ കൊണ്ടുണ്ടാക്കുന്ന  വീഴുക്ക്. മുരിങ്ങയ്ക്ക കൊണ്ടുണ്ടാക്കുന്ന തോരൻ, തീയൽ, പലതരം പച്ചക്കറികളൊട് ചേർത്തുണ്ടാക്കുന്ന വിവിധ ഇനം കറികൾ, സൂപ്പ് എന്നിവയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഇവയിലടങ്ങിയിരിക്കുന്ന ജീവകം (VITAMIN A) കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാനുംനിശാന്ധതയെ തടയുവാനും സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതു കൊണ്ട് സന്ധിവീക്കം തടയുന്നു. മുരിങ്ങയിലയിലെ കല്‍ഷ്യം,മഗ്നിഷ്യം, പൊട്ടാഷ്യം, സിങ്ക്, വൈറ്റമിന്‍-എ എന്നിവ ബി.പി കുറക്കാന്‍ സഹായിക്കുന്നു.

    ഉദരസംബന്ധമായ രോഗങ്ങള്‍, നേത്രരോഗം, ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം, രക്താതിമര്‍ദ്ദം, വാതരോഗങ്ങള്‍, തുടങ്ങി ഒട്ടനവധി അസുഖങ്ങൾ വരുന്നതിനെ ചെറുക്കാൻ കഴിയും. അതിനാൽ നമ്മുടെ നിത്യേനയുള്ള ആഹാരത്തിൽ മുരിങ്ങയില, മുരിങ്ങപ്പൂവ്, മുരിങ്ങക്ക എന്നിവ ഉൾപ്പെടുത്തണം. ഇത് നമ്മുടെ ശരീരത്തിലെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയും വർധിപ്പിക്കുംമുരിങ്ങയുടെ വേര്, തൊലി എന്നിവ ആയുർവേദ മരുന്നുകൾ ഉണ്ടാക്കുന്നതിനായി പണ്ട് കാലം മുതൽക്കെ ഉപയോഗിച്ചുവരുന്നുണ്ട്.

   മുരിങ്ങ മരത്തിൻറെ കായ്കളിൽ നിന്നും ലഭിക്കുന്ന വിത്തിൽ നിന്നാണ് ബെൻ ഓയിൽ (BEN OIL) വേർതിരിച്ചെടുക്കുന്നത്. ബെഹെനിക് ആസിഡിന്റെ സാന്നിധ്യത്തിൽ നിന്നാണ് ബെൻ ഓയിൽ എന്ന പേര് ലഭിച്ചത്. വളരെ പുരാതനകാലം മുതൽക്കുതന്നെ ചർമസംരക്ഷണത്തിനും, സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്നതിനും, ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നതിനും ബെൻ ഓയിൽ ഉപയോഗിച്ചിരുന്നതായി പല രാജ്യങ്ങളിലുള്ള  ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ബെൻ ഓയിലിൽ, ഒലിയിക് ആസിഡുകൾ (OLEIC ACIDS) 65.7%, പാൽമിറ്റിക് ആസിഡ് (PALMITIC ACID) 9.3%, സ്റ്റിയറിക് ആസിഡ് (STEARIC ACID) 7.4%, ബെഹെനിക് ആസിഡ് (BEHENIC ACID)8.6% എന്നീ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

   പണ്ടുകാലങ്ങളിൽ കേരളത്തിലുള്ള എല്ലാ വീടിനോടു ചേർന്നുള്ള പുരയിടങ്ങളിലുംകിണറിൻറെ പരിസരങ്ങളിലുംമുരിങ്ങമരം നട്ടുവളർത്തിയിരുന്നുഇതിനു പ്രധാന കാരണം മുരിങ്ങ മരത്തിന് അതു നിൽക്കുന്ന പ്രദേശത്തെ പലതരം വിഷാംശം വലിച്ചെടുക്കാനുള്ള കഴിവുണ്ട് എന്നത് തന്നെയായിരുന്നുഅന്തരീക്ഷത്തിലെയും മണ്ണിലെയും പലതരം വിഷാംശങ്ങൾ വലിച്ചെടുത്ത് മുരിങ്ങ അതിൻറെ തടിയിൽ ശേഖരിക്കുന്നു എന്നാൽ മഴക്കാലത്ത് തടിയിൽ വെള്ളം അധികമായി സൂക്ഷിക്കുന്നത് കാരണം ഈ വിഷാംശം തടികളിൽ നിന്നും ഇലകളിലേക്ക് മാറ്റുകയും ഇല പാകം എത്തി കൊഴിഞ്ഞുപോകുന്ന അതിനോടൊപ്പം വിഷാംശവും നഷ്ടമാകുന്നുആയതിനാൽ കനത്ത മഴ ലഭിക്കുന്ന കർക്കിടകമാസത്തിൽ മുരിങ്ങയുടെ ഇലകളിൽ വിഷാംശം ഉണ്ടാകും അതുകൊണ്ടാണ് കർക്കിടകമാസത്തിൽ മുരിങ്ങയില ഭക്ഷണത്തിൽ നിന്നും ഒഴിവാക്കണം എന്ന് പറയുന്നത്മാത്രവുമല്ല തുടർച്ചയായി മഴയുള്ള സമയത്തും മുരിങ്ങയില ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.


പോഷകഗുണങ്ങൾ:                      NUTRIENTS:
ജീവകങ്ങൾ.                                     VITAMINS.
ധാതുക്കൾ.                                       MINERALS.
അമിനോ അമ്ലം.                            AMINO ACIDS.
മാംസ്യം.                                         PROTEIN.
നാരുകൾ.                                         FIBER.
ഒമേഗ ഫാറ്റി ആസിഡ്.             OMEGA FATTY ACIDS.
വിഷാംശം:                                     DETOXIFYING:
ആന്റിഓക്സിഡന്റുകൾ.        ANTI-OXIDANT.
ആന്റിഇൻഫ്ലമേറ്ററി.                   ANTI-INFLAMMATORY.
ആന്റിബയോട്ടിക്ക്.                     ANTI-BIOTIC.
ആന്റിപരാസിറ്റിക്.                    ANTI-PARASITIC.
ജീവകങ്ങൾ:                                              VITAMINS:
ജീവകം ഇ.                                               VITAMIN E.
ജീവകം കെ.                                             VITAMIN K.
ജീവകം ഡി.                                             VITAMIN D.
ജീവകം ബി1 (തയാമിൻ).                      VITAMIN B1 (THIAMIN).
ജീവകം ബി1.                                           VITAMIN B1.
ജീവകം ബി2 (റൈബോഫ്ലേവിൻ).      VITAMIN B2 (RIBOFLAVIN).
ജീവകം ബി3 (നിയാസിൻ).                   VITAMIN B3 (NIACIN).
ജീവകം ബി6.                                           VITAMIN B6.
ജീവകം ബി7.                                           VITAMIN B7.
ജീവകം സി.                                             VITAMIN C.
ധാതുക്കൾ.          MINERALS.
കാൽസ്യം.               CALCIUM.
ചെമ്പ്.                      COPPER.
ഇരുമ്പ്.                    IRON.
മഗ്നീഷ്യം.                MAGNESIUM.
മാംഗനീസ്.             MANGANESE.
ഫോസ്ഫറസ്.       PHOSPHORUS.
പൊട്ടാസ്യം.           POTASSIUM.
സെലിനിയം.          SELENIUM.
സോഡിയം.            SODIUM.
സൾഫർ.                  SULFUR.
സിങ്ക്.                       ZINC.
അമിനോ അമ്ലം:                             AMINO ACIDS:
അലനൈൻ.                                    ALANINE.
അർജിനൈൻ.                               ARGININE.
അസ്പാർട്ടിക് ആസിഡ്.          ASPARTIC ACID.
കോളിൻ.                                        CHOLINE
സിസ്റ്റൈൻ.                                     CYSTEINE.
സിസ്റ്റൈൻ.                                     CYSTINE.
ഗ്ലൂട്ടാമിക് ആസിഡ്.                   GLUTAMIC ACID.
ഗ്ലൈസിൻ.                                      GLYCINE.
ഹിസ്റ്റിഡിൻ.                                 HISTIDINE.
ഐസോലൂസിൻ.                         ISOLEUCINE.
ല്യൂസിൻ.                                       LEUCINE.
ലൈസിൻ.                                      LYSINE.
മെഥിയോണിൻ.                           METHIONINE.
ഫെനിലലനൈൻ.                         PHENYLALANINE.
ഫെനിലലനൈൻ.                         PHENYLALANINE.
പ്രോലൈൻ.                                  PROLINE.
സെറീൻ.                                        SERINE.
ത്രിയോണിൻ.                               THREONINE.
ട്രിപ്റ്റോഫാൻ.                             TRYPTOPHAN.
ടൈറോസിൻ.                                TYROSINE.
വാലൈൻ.                                     VALINE.

മുരിങ്ങ ജനുസിലുള്ള പതിമൂന്ന് സ്പീഷീസുകളുടെ പേരും, രാജ്യവും, താഴെക്കൊടുത്തിരിക്കുന്നു:
സ്പീഷിസ്:                                          രാജ്യം:
1 മുരിങ്ങ ഒലൈഫെറ.                     വടക്കുപടിഞ്ഞാറൻ ഇന്ത്യ.
2 മുരിങ്ങ കൊൺകാനൻസിസ്.     വടക്കേ ഇന്ത്യ.
3 മുരിങ്ങ അർബോറിയ.                കെനിയ.
4 മുരിങ്ങ റിവേ.                               കെനിയ, എത്തിയോപ്പിയ.
5 മുരിങ്ങ സ്റ്റീനോപെറ്റാല.              കെനിയ, എത്തിയോപ്പിയ
6 മുരിങ്ങ പിഗ്മിയ.                          സൊമാലിയ.
7 മുരിങ്ങ ബൊർസിയാന.               സൊമാലിയ.
8 മുരിങ്ങ ഡ്രൗഹാർഡൈ.               തെക്കുപടിഞ്ഞാറ് മഡഗാസ്കർ.
9 മുരിങ്ങ ഹിൽബെർബ്രാന്റൈ.   തെക്കുപടിഞ്ഞാറ് മഡഗാസ്കർ.
10 മുരിങ്ങ റുസ്പോളിയാന.          എത്തിയോപ്പിയ, സൊമാലിയ.
11 മുരിങ്ങ ലോഞ്ചിറ്റ്യൂബ.              എത്തിയോപ്പിയ, സൊമാലിയ.
12 മുരിങ്ങ ഒവാലിഫോളിയ.          നമീബിയ, അങ്കോള.
13 മുരിങ്ങ പെരെഗ്രിന.                      ഹോൺ ഒഫ് ആഫ്രിക്ക (സൊമാലി ഉപദ്വീപ്).














ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

Comments