സാധാരണ പേര്: കുങ്കുമക്കുരുവി (RED
AVADAVAT)
ശാസ്ത്രീയ നാമം: അമന്ദവ അമന്ദവ (AMANDAVA AMANDAVA)
ഉത്ഭവം: ഏഷ്യ. (ഇന്ത്യ,ബംഗ്ലാദേശ്,
നേപ്പാൾ, പാകിസ്താൻ)
ശരീരവലിപ്പം: 9.5 മുതൽ 10
സെൻറീമീറ്റർ.
ശരീരഭാരം: 7 മുതൽ
7.5-ഗ്രാം.
ലൈംഗികത: കണ്ടു മനസ്സിലാക്കാം.
പായപൂര്ത്തി: ഏതാണ്ട് 10 മാസം.
ലൈംഗിക പക്വത: ഏകദേശം 12 മാസങ്ങൾ.
പ്രജനനം വനങ്ങളിൽ: ഇന്ത്യയിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ.
പ്രജനനം: പ്രതിവർഷം
ഒരു പ്രാവശ്യം (വനങ്ങളിൽ).
ശരാശരി മുട്ടകൾ: 4
മുതൽ 7 വെള്ള മുട്ടകൾ.
മുട്ടകൾ വിരിയാനെടുക്കുന്ന സമയം: 12 മുതൽ 14 ദിവസം.
ശരാശരി ആയുസ്സ്: 7 മുതൽ 10 വർഷം. (വനങ്ങളിൽ)
ആരിലും ആകർഷണം പിടിച്ചുപറ്റുന്ന ചെറു
കുരുവികൾ ആണ് കുങ്കുമക്കുരുവി (RED AVADAVAT, RED MUNIA, STRAWBERRY FINCH) ഇവർ എസ്ട്രിൽഡിഡേ' കുടുംബത്തിലെ
ഒരു പക്ഷിഇനമാണ്. ഇന്ത്യയിൽ
ഗുജറാത്തിലെ അഹമ്മദാബാദ് പട്ടണത്തിലാണ് ഇവർ ഏറ്റവും കൂടുതൽ കണ്ടു വരുന്നത്. അതുകൊണ്ട് ഗുജറാത്തിലെ
അഹമ്മദാബാദ് പട്ടണത്തിൻറെ പേരിൽ നിന്നാണ് ചുവന്ന അവദാവത്ത് (Red Avadavat) എന്ന ഇംഗ്ലീഷ് പേര് ഇവർക്ക് ലഭിച്ചത്. കുങ്കുമക്കുരുവി, തീയാറ്റ, ആറ്റചുവപ്പൻ, തുടങ്ങിയ പേരുകളിലാണ് ഇവർ
കേരളത്തിൽ അറിയപ്പെടാറുണ്ട്. ഇവർ കൂടുതലായി കണ്ടു വരുന്നത്
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ, തുടങ്ങിയ രാജ്യങ്ങളിലാണ്. കേരളത്തിൽ ഇവർ സർവ്വസാധാരണയായി
കാണാറില്ലെങ്കിലും നമ്മുടെ നദീതീരങ്ങൾക്കടുത്തുള്ള
പുൽപ്രേദേശങ്ങളിലും പാടങ്ങളിലും അപൂർവ്വമായി ഇവരെ കണ്ടു വരുന്നു.
കുങ്കുമകുരുവികൾ എപ്പോഴും നൂറുകണക്കിന് വലിയ കൂട്ടങ്ങളായാണ് ഇര തേടുന്നത്. വിവിധയിനം പുൽ ചെടികളുടെ വിത്തുകൾ, ചിതൽ, ചെറിയ പുഴുക്കൾ, ചെറിയ ഷഡ്പദങ്ങൾ, എന്നിവയാണ് ഇവരുടെ ഇഷ്ട ഭക്ഷണം. എന്നിരുന്നാലും അപൂർവ്വമായി ചില ഫലവർഗങ്ങളും ഇവർ ഭക്ഷണമാക്കാറുണ്ട്.
സാധാരണ സമയങ്ങളിൽ ആൺപക്ഷിയും, പെൺപക്ഷിയും കാഴ്ചയിൽ ഏറെക്കുറെ സാമ്യം ഉണ്ടെങ്കിലും പ്രജനനകാലമായാൽ ആൺപക്ഷിയുടെ ശരീരം പൂർണമായും മാറി ശരീര ആകമാനം കറുപ്പ് കലർന്ന നല്ല ചുവപ്പ് നിറമാകുകയും കഴുത്തുമുതൽ വാലറ്റം വരെ ശരീരത്തിൽ വെള്ളപ്പൊട്ടുകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നു. അതോടൊപ്പം ചിറകുകളുടെ മുകൾഭാഗത്ത് ചാര നിറത്തിലുള്ള പാടുകളും ഉണ്ടാകുന്നു. എന്നാൽ പ്രജനനകാലമായാൽ പെൺ പക്ഷികളുടെ ശരീരത്തിൽ ഏതൊരു വിധ മാറ്റങ്ങളും ഉണ്ടാവാറില്ല. പെൺ പക്ഷികളുടെ ശരീരത്തിന്റെ മേൽഭാഗത്തിന് നേരിയ തവിട്ടു നിറവും, അടിഭാഗം വയറു മുതൽ വാലുവരെ ഇളം മഞ്ഞ നിറവുമാണ്. പെൺ പക്ഷികളുടെ ചിറകിൽ മാത്രം വെള്ള പൊട്ടുകൾ ഉണ്ടായിരിക്കുകയള്ളു എന്നാൽ ആൺപക്ഷിയെ അപേക്ഷിച്ച് പെൺപക്ഷിയുടെ ദേഹത്ത് ഈ വെള്ള പൊട്ടുകൾ കുറവാണ്. ആൺപക്ഷിയും, പെൺപക്ഷിയും കൊക്കുകൾ തടിച്ചതും ചുവപ്പുനിറത്തോടുകൂടിയ സമഭുജ ത്രികോണാകൃതിയിൽ ആയിരിക്കും. ചുവന്ന കണ്ണുകളും. കണ്ണുകൾക്കു ചുറ്റും ചുവപ്പുകലർന്ന തവിട്ടുനിറത്തിലുള്ള ഒരു വളയവും, കണ്ണിനു തൊട്ടു താഴെ ഒരു വെള്ള പട്ടയും കാണാം. വാലുകൾക്ക് കറുത്ത നിറവും. വാലിന്റെ അറ്റം വൃത്താകൃതിയിൽ അണ്. കാലുകളും, നഖവും ഇളം ചുവപ്പുനിറത്തിൽ ആയിരിക്കും.

ഇവരുടെ പ്രജനനത്തിന് കാലാവസ്ഥ വലിയൊരു പങ്കു വഹിക്കുന്നു
അതിനാൽ ഉത്തരേന്ത്യയിൽ
ജൂലൈ മുതൽ ഒക്ടോബർ വരെയും, ദക്ഷിണേന്ത്യയിൽ
ഒക്ടോബർ മുതൽ മുതൽ മാർച്ച് വരെയുമാണ് കുങ്കുമക്കുരുവികളുടെ പ്രജനനകാലം. എപ്പോഴും കൂട്ടങ്ങളായി
കാണുന്ന ഇവർ പ്രജനനകാലം ആയിക്കഴിഞ്ഞാൽ ഇണകളുമായി മാത്രമാണ് കാണപ്പെടാറുള്ളത്. ഇണകളെ
ആകർഷിക്കുന്നതിനായി ആൺ പക്ഷികൾ ശരീരത്തിലെ തൂവലുകളുടെ നിറത്തിൽ മാറ്റം വരുത്തുകയും, പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും, നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇണയെ ആകർഷിച്ചു
കഴിഞ്ഞാൽ ആൺ പക്ഷികൾ കൂട് ഒരുക്കത്തിന്
തുടക്കം കുറിക്കുന്നു. അധികം പൊക്കമില്ലാത്ത ചെറു മരങ്ങളിലും, പുൽ കാടുകളിലും ആണ് ഇവർ സാധാരണ കൂടൊരുക്കുന്നത്. ചെറു നാരുകൾ, ചെറു പുൽത്തണ്ടുകൾ, തൂവൽ
എന്നിവ ഉപയോഗിച്ചാണ് ആൺപക്ഷിയും പെൺപക്ഷിയും ചേർന്ന് കൂട് നിർമ്മിക്കുന്നത്. കൂടുകളുടെ
പ്രവേശനകവാടം ഒരു വശത്തോട് മാത്രമായിരിക്കും.
സാധാരണ നാല് മുതൽ ഏഴ് വെളുത്ത മുട്ടകൾ വരെ ഇടാറുണ്ട്. ആൺപക്ഷിയും
പെൺപക്ഷിയും ഒരുപോലെ അടഇരിക്കുകയും പന്ത്രണ്ട് മുതൽ പതിനാല് ദിവസം
കൊണ്ട് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നു. ഈ സമയത്ത് മാതാപിതാക്കൾ
രണ്ടുപേരും ചേർന്ന് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകി സംരക്ഷിക്കുന്നു. പത്ത്ഒൻമ്പത് മുതൽ
ഇരുപത്തിഒന്ന് ദിവസം
ആകുമ്പോൾ കുഞ്ഞുങ്ങൾ കൂട്ടിൽ നിന്ന് പുറത്തു വരികയും മാതാപിതാക്കളോടൊപ്പം ഹാരം
തേടുകയും ചെയ്യുന്നു. മുപ്പത്തിഎട്ട് മുതൽ
നാൽപ്പത് ദിവസം
ആകുമ്പോൾ കുഞ്ഞുങ്ങൾ സ്വന്തമായി ആഹാരം കണ്ടെത്തുകയും. സ്വതന്ത്രരായി
ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. നല്ല
രോഗപ്രതിരോധശേഷിയുള്ള ഇവർ വനങ്ങളിൽ ഏഴു
മുതൽ പത്ത് വർഷം വരെ ജീവിച്ചിരിക്കാറുണ്ട്.
ഇന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ആരാധകരുള്ള കുങ്കുമക്കുരുവികൾ
(RED
AVADAVAT) ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറച്ചു മാത്രമാണ് ഉള്ളത്. കുങ്കുമ
കുരുവികൾ മാത്രമല്ല, ഒരു കാലത്ത്
നമ്മുടെ നാട്ടിൽ പ്രദേശങ്ങളിലുണ്ടായിരുന്ന ചെറു പക്ഷികൾ എല്ലാം തന്നെയും ഇന്ന്
എണ്ണത്തിൽ വളരെയേറെ കുറവ് സംഭവിച്ചിട്ടുണ്ട്. ഇതിനു പ്രധാന കാരണം വർദ്ധിച്ചു
വരുന്ന വനനശീകരണവും അതുമൂലമുണ്ടാകുന്ന അന്തരീക്ഷത്തിലെ ചൂട്, അന്തരീക്ഷ പുക മലിനീകരണം, ജല മലിനീകരണം, വർദ്ധിച്ചു വരുന്ന
പ്ലാസ്റ്റിക്കിൻറെ ഉപയോഗം, നാൾക്കുനാൾ
വർദ്ധിച്ചു വരുന്ന മൊബൈൽ ടവറുകൾ അവയിൽ നിന്നും ഉണ്ടാകുന്ന റേഡിയേഷൻ, അശാസ്ത്രീയമായ ഖര മലിനീകരണം,
തുടങ്ങി ഒട്ടനവധി കാരണങ്ങൾകൊണ്ട് ഇന്ന്
ഭൂമുഖത്തുനിന്നും പലതരം ചെറു പക്ഷികളും, മറ്റു
ജീവജാലങ്ങളും, സസ്യങ്ങളും മനുഷ്യൻറെ
സ്വാർത്ഥ താല്പര്യം കൊണ്ട് ഇന്ന് അപ്രത്യക്ഷരാവുകയാണ്. ഇതു മനസ്സിലാക്കി
നാമോരോരുത്തരും വരും
തലമുറയ്ക്ക് വേണ്ടി ഇവരെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഇവരുടെ
ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ നാമോരോരുത്തരും കർത്തവ്യമാണ്. ഇതുകൂടാതെ ഇവരുടെ
ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കണ്ടാൽ അത് തീർച്ചയായും നിയമപാലകരുടെ
ശ്രദ്ധയിൽപ്പെടുത്താൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
നിയമപരമായുള്ള മുന്നറിയിപ്പ്:
നിയമപരമായുള്ള മുന്നറിയിപ്പ്:
ഭൂമുഖത്തുള്ള മറ്റു
ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനും. അവരുടെ
വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം.
ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ച്. ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും
വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും
നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി
പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.
ഈ നിയമം
ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ്
വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ്
ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത്
പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ
പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം
നൽകുന്നു. ഇതുകൂടാതെ സെക്ഷൻ53-ൽ അധികാരികൾ തങ്ങളുടെ അധികാരം
ദുർവിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ വനങ്ങളിൽ ഉള്ള
എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്. അതുകൊണ്ട്
നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ
വിവരമറിയിക്കുക.
Akhilchandrika
thank you
Comments
Post a Comment