പ്രിയ പക്ഷിസ്നേഹികളേ, 31/05/2019
കഴിഞ്ഞ 10 വർഷം കൊണ്ട് പക്ഷി വളർത്തൽ മേഘല വളർച്ചയിൽ വൻ കുതിച്ചുചാട്ടം തന്നെ
നടത്തുകയുണ്ടായി ഇതിന്റെ നേട്ടം സംഘടിതരായ വിഭാഗങ്ങൾക്കണ് ഏറ്റവും കൂടുതലായി
ലഭിച്ചത്, ഈ മേഘലയിലെ അസംഘടിതരായ ഭൂരിഭാഗവും എന്നും പല തരത്തിലുള്ള
ചൂഷണത്തിനു വിധേയരും നൂതന സാങ്കേതിക പരിജ്ഞാനവും ശാസ്ത്രീയമായ അറിവും
ലഭിക്കാത്തവരുമാണ്, ഈ സാഹചര്യത്തിലാണ് ഈ
മേഘലയിലുള്ള സംഘടിതരും അസംഘടിതരുമായ എല്ലാ
പക്ഷിസനേഹികളേയും യാതൊരു ഫീസോ പ്രതിഭലമോ ഈടാക്കാതെ കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി
എന്ന ഒരു സമൂഹത്തിന്റെ കുടക്കീഴിൽ അണിനിരത്തി മുഖ്യധാരയിലേക്ക്
കൈപിടിച്ചുകയറ്റുന്നതിനായി ഞങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്, ഇതിന്റെ ആദ്യഘട്ടം എന്നനിലയിൽ എല്ലാ അംഗങ്ങൾക്കും ₹200 രൂപ നിരക്കിൽ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തനീയമായ ഡി.എൻ.എ
ടെസ്റ്റിംഗ് ലാബായ എവിജിനിൽ (AVIGENE) നിന്നും ഡി.എൻ.എ (D.N.A) പരിശോധന നടത്തുന്നതിനുള്ള സൗകര്യവും കൂടാതെ VERSELE LAGA ഉൽപ്പന്നങ്ങൾ MRP യിൽ നിന്നും 20-ശതമാനം ഡിസ്കൗണ്ടും ഉറപ്പുവരുത്തിയിട്ടുണ്ട്.
തുടർന്നും സംഘടിതമായ നമ്മുടെ വിപണിയെ വലിപ്പത്തിനനുസരിച്ച് കൂടുതൽ
മത്സരാധിഷ്ടിതമാക്കി വിവിധ സ്താപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ സാധനങ്ങളും
സേവനങ്ങളും ലഭ്യമാക്കുന്നതാണ്, ഇനിയും ഈ മേഘലയെ
സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി കൂടുതൽ സേവനങ്ങൾ
പ്രതീക്ഷിക്കാവുന്നതാണ്.
കേരള ബേർഡ് ലൗവ്വേഴ്സ് സൊസൈറ്റി സങ്കുചിതമായി
പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പോ സംഘടനയോ അല്ല മറിച്ച് ഈ മേഘലയുടെ ഉന്നമനം
സാധാരണക്കാരനിലേക്ക് എത്തിക്കുന്നതിനുള്ള ഒരു വിശാല സംഘടിത സമൂഹമാണ്.
പക്ഷി സ്നേഹിയായ ഏതൊരാൾക്കും യാതൊരു ഫീസും
നൽകാതെ നിങ്ങളുടെ ഐഡന്റിറ്റി മാത്രം വെളിപ്പെടുത്തി ഈ സമൂഹത്തിന്റെ ഭാഗമാകാം.
ഈ സമൂഹത്തിന്റെ ഭാഗമാകാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക:
Comments
Post a Comment