ശാസ്ത്രീയ നാമം : റ്റിറ്റോ അൽബ, TYTO ALBA.
ഉത്ഭവം : ലോകമെമ്പാടും.
ഇന്ത്യയിലുള്ളത് : ഇന്ത്യൻ ബ്രൗൺ ഓൾ, INDIAN BARN OWL.
ശാസ്ത്രീയ നാമം : റ്റിറ്റോ ഏഷ്യൻ സ്റ്റർട്ടൻസ്, TYTO ASIAN STERTENS
കേരളത്തിൽ കാണുന്നത്: ഈസ്റ്റേൺ ബ്രൗൺ ഔൾ, EASTERN BARN OWL (ഉപജാതി, SUBSPECIES)
ശാസ്ത്രീയ നാമം : റ്റിറ്റോ ജവാണിക്ക സ്റ്റർട്ടൻസ്, TYTO JAVANICA STERTENS.
കാണപ്പെടുന്നത് : തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ.
ശരീരവലിപ്പം : 32 സെൻറീമീറ്റർ മുതൽ 40 സെൻറീമീറ്റർ.
ശരീരഭാരം : 430 മുതൽ 620-ഗ്രാം.
ശരാശരി മുട്ടകൾ : 6 മുതൽ 12 വെള്ള മുട്ടകൾ.
ശരാശരി ആയുസ്സ് : 30 മുതൽ 34 വർഷം.
ലോകത്തിൽ അൻറാർട്ടിക്ക ഒഴിച്ച് മറ്റുള്ള ഭൂഖണ്ഡങ്ങളിലെല്ലാം കാണുന്ന പക്ഷിയാണ് വെള്ളിമൂങ്ങ (BARN OWL) ഇവൻറെ ശാസ്ത്രീയനാമം: റ്റിറ്റോ അൽബ (TYTO ALBA) എന്നാണ്. എന്നാൽ ഇന്റർനാഷണൽ ഓർണിത്തോളജിസ്റ്റ്സ് യൂണിയൻ (INTERNATIONAL ORNITHOLOGISTS' UNION ) വെള്ളിമൂങ്ങകളെ മൂന്നായി തരംതിരിച്ചിരിക്കുന്നു (ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ) ഇതിൽ ഇന്ത്യയിൽ കാണപ്പെടുന്നത് ഇന്ത്യൻ ബ്രൗൺ ഓൾ, INDIAN BARN OWL (റ്റിറ്റോ ഏഷ്യൻ സ്റ്റർട്ടൻസ്, TYTO ASIAN STERTENS) ആണ്. ഇതിനെ 6 ഉപവർഗ്ഗങ്ങൾ ആയി തിരിച്ചിരിക്കുന്നു. അതിൽ കേരളത്തിൽ കാണപ്പെടുന്നത് ഈസ്റ്റേൺ ബ്രൗൺ ഔൾ (EASTERN BARN OWL) റ്റിറ്റോ ജവാണിക്ക സ്റ്റർട്ടൻസ് (TYTO JAVANICA STERTENS) എന്ന ഉപവർഗ്ഗത്തിൽ പെട്ടതാണ് വെള്ളിമൂങ്ങകളാണ്. കേരളത്തിലെ ഒട്ടുമിക്ക വനങ്ങളിലും അതോടെ ചേർന്നുള്ള ഗ്രാമങ്ങളിലും മരങ്ങൾ ധാരാളമുള്ള മറ്റു പ്രദേശങ്ങളിലും ആൾത്താമസമില്ലാത്ത പഴയ കെട്ടിടങ്ങളിലും പാറയിടുക്കുകളിലും വെള്ളിമൂങ്ങകളെ ധാരാളമായി കണ്ടുവരുന്നു. ലോകത്തിൽ ഏകദേശം മുപ്പത്തിയഞ്ചോളം വർഗ്ഗത്തിൽപ്പെട്ട വെള്ളിമൂങ്ങകളെ കണ്ടെത്തിയിട്ടുണ്ട്. ഇവ നേരിയതോതിൽ കളർ വ്യത്യാസങ്ങൾ കൊണ്ടും ശരീരവലിപ്പം കൊണ്ടും വ്യത്യസ്തപ്പെട്ടിരിക്കുന്നു.
ആൺ വെള്ളിമൂങ്ങകൾക്ക് 32 സെൻറീമീറ്റർ മുതൽ 38 സെൻറീമീറ്റർ വരെയും, പെൺ വെള്ളിമൂങ്ങകൾക്ക് 34 സെൻറീമീറ്റർ മുതൽ 40 സെൻറീമീറ്റർ വരെയാണ് ശരീരവലിപ്പം. പറക്കുന്ന സമയത്ത് ചിറകുകൾക്ക് 80 സെൻറീമീറ്റർ മുതൽ 110 സെൻറീമീറ്റർ വരെ വലിപ്പം ഉണ്ട്. വാൽ 9 സെൻറീമീറ്റർ മുതൽ 10 സെൻറീമീറ്റർ വരെ നീളവുമുണ്ട്. പ്രായപൂർത്തിയായ ഒരു വെള്ളിമൂങ്ങയ്ക്ക് 430 ഗ്രാം മുതൽ 620 ഗ്രാം ശരീരഭാരം ഉണ്ടായിരിക്കും.
വെള്ളിമൂങ്ങകളുടെ ഹൃദയത്തിൻറെ ആകൃതിയിലുള്ള മുഖമാണ് മറ്റു പക്ഷികളിൽനിന്നും ഇവരെ വേറിട്ടു നിർത്തുന്നത് ഇതുകൂടാതെ മുഖവും ശരീരത്തിൻറെ അടിഭാഗവും മങ്ങിയ വെള്ള നിറത്തിലും തലയുടെ പിൻഭാഗവും ചിറകുകളും തിളക്കമാർന്ന ഇളംതവിട്ട് നിറവുമാണ്. തലയിലും ചിറകുകളിലും കറുപ്പും വെളുപ്പും ചേർന്ന് പുള്ളികൾ ധാരാളമുണ്ട്. ഇതു കൂടാതെ ഇവരുടെ ശരീരത്തിൽ അടിഭാഗത്ത് കറുത്ത പുള്ളികൾ ഉണ്ട്. മനുഷ്യരെപ്പോലെ മുൻവശത്തുള്ള കുഴിഞ്ഞ കറുത്ത കണ്ണുകൾ മനുഷ്യരുടെ മൂക്കിനോട് സാദൃശ്യമുള്ള തൂവലുകളാൽ പൊതിഞ്ഞ മൂർച്ചയേറിയ ഇരുണ്ട വെളുത്ത നിറത്തിലുള്ള ചുണ്ടുകൾ. തൂവലുകൾ നിറഞ്ഞ ബലിഷ്ടമായ കാലുകൾ ഇരുണ്ട മൂർച്ചയേറിയ നഖങ്ങൾ എന്നിവ വെള്ളിമൂങ്ങകളുടെ പ്രത്യേകതയാണ്. കാണാൻ വളരെ മനോഹരമായ പക്ഷിയാണ് വെള്ളിമൂങ്ങ എങ്കിലും ഇവരുടെ ശബ്ദം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും വളരെ അരോചകമാണ്.
പകൽ സഞ്ചാരം തീരെയില്ലാത്ത വെള്ളിമൂങ്ങകൾ രാത്രികാലങ്ങളിലാണ് ഇരതേടുന്നത്. മനുഷ്യവാസ മേഖലകളിലും കൃഷിയിടങ്ങളിലും ആഹാരം ലഭ്യമായ മറ്റു സ്ഥലങ്ങളിലും കാണപ്പെടുന്നു. മാംസഭുക്കുകളായ ഇവർ പ്രാണികൾ പല്ലി, ഓന്ത്, എലി, ചെറിയ ഉരഗ വർഗ്ഗങ്ങൾ, എന്നിവയാണ് ആഹാരമാക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എലികളെ പിടിക്കുന്ന പക്ഷിയും വെള്ളിമൂങ്ങയാണ്. നല്ല കാഴ്ചശക്തിയും അസാമാന്യം ശ്രവണ ശേഷിയുമുള്ള വരാണ് വെള്ളിമൂങ്ങകൾ. ചെറിയ ശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ഇവർക്ക് കഴിയും. ഇരകളുടെ ശബ്ദം ചെവിയിൽ പെട്ടാൽ തല തിരിച്ച് ഓരോ ചെവികളിൽ ആയി ശബ്ദം ശ്രവിച്ച് ഇരകളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കി പറന്നുചെന്ന് ഇരകളെ കീഴ്പ്പെടുത്തിയാണ് വെള്ളിമൂങ്ങകൾ ഇരയെ പിടിക്കുന്നത്. ചെറിയ ഇരകളെ ഒന്നായി വിഴുങ്ങുകയും ദഹിക്കാത്ത ഭാഗങ്ങളായ രോമങ്ങൾ നഖം മുതലായവ ഛർദ്ദിച്ചു കളയുകയും ചെയ്യും.
വെള്ളിമൂങ്ങകൾ മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ആൾത്താമസമില്ലാത്ത വീടുകളുടെ ഇരുണ്ട മൂലകളിലും ആണ് സാധാരണയായി പ്രജനനത്തിനുവേണ്ടി കൂട് ഒരുക്കുന്നത്. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വെള്ളിമൂങ്ങകൾ മുട്ടയിടാറുണ്ട്. തൂവലുകളും ചവറുകളും നിരത്തിവച്ചു കൂടൊരുക്കി രണ്ടു ദിവസത്തെ ഇടവേളകളിൽ ആയി 4 മുതൽ 8 നേരിയ തവിട്ടു നിറത്തിലുള്ള വെളുത്ത മുട്ടകൾ ഇടാറുണ്ട്. ചില സന്ദർഭങ്ങളിൽ പന്ത്രണ്ടോ അതിൽ കൂടുതലോ മുട്ടകൾ വരെ ഇടാറുണ്ട്. പെൺ വെള്ളിമൂങ്ങകൾ ആണ് അടയിരിക്കുന്നത് ഈ കാലമത്രയും ആൺ വെള്ളിമൂങ്ങകൾ ഇരതേടി ഇവർക്ക് എത്തിച്ചുകൊടുക്കുന്നു 29 മുതൽ 34 ദിവസമാകുമ്പോൾ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ തുടങ്ങും. ഈ സമയത്ത് ആൺ വെള്ളിമൂങ്ങകൾ കൊണ്ടുവരുന്ന ആഹാരത്തെ ആണ് പെൺ വെള്ളിമൂങ്ങകൾ കുഞ്ഞുങ്ങൾക്ക് ആഹാരമായി കൊടുക്കുന്നത്. 22 മുതൽ 25 ദിവസം ആകുമ്പോൾ മാതാപിതാക്കൾ ചേർന്ന് ഇരതേടി കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നു. 55 മുതൽ 65 ദിവസമാകുമ്പോൾ കുഞ്ഞുങ്ങൾ കൂട്ടിൽനിന്നും പുറത്തുവരുകയും പറക്കാൻ തുടങ്ങുകയും മാതാപിതാക്കളോടൊപ്പം ഇരയെ കണ്ടെത്താൻ തുടങ്ങും. 75 മുതൽ 80 ദിവസമാകുമ്പോൾ സ്വന്തമായി ഇരയെ കണ്ടെത്തുകയും സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങുകയും ചെയ്യും. ഒരു വർഷമാകുമ്പോൾ വെള്ളിമൂങ്ങകൾ പ്രായപൂർത്തി ആകുന്നു.
മനുഷ്യൻറെ അന്ധവിശ്വാസങ്ങൾക്ക് ഇരയായി ഏറ്റവും കൂടുതൽ ചൂഷണം അനുഭവിക്കുന്ന പക്ഷിയാണ് വെള്ളിമൂങ്ങകൾ. വെള്ളിമൂങ്ങകൾക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന അമാനുഷിക ശക്തി മനുഷ്യൻറെ തെറ്റിദ്ധാരണ മാത്രമാണ്. ഈ പക്ഷികൾക്ക് മനുഷ്യർക്കുവേണ്ടി ഒന്നും തന്നെ ചെയ്യാൻ കഴിയുകയില്ല ചില സ്വാർത്ഥ താല്പര്യക്കാർ പ്രചരിപ്പിച്ച കെട്ടുകഥകളാണ് ഇവരെ വേട്ടയാടാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്. ഈ പക്ഷിയെ കൈയിൽ വച്ചിരുന്നാൽ ധന സമ്പത്തുകൾ ഒന്നും തന്നെ കിട്ടുകയില്ല. ക്ഷമയും കഠിനാധ്വാനവും കൊണ്ടുമാത്രമേ നമുക്ക് സമ്പന്നനാകാൻ കഴിയുകയുള്ളൂ. സ്വാർത്ഥ താല്പര്യക്കാരുടെ ചതിയിൽ പെട്ട് നിരവധി ആളുകൾക്ക് ധനനഷ്ടവും മാനഹാനിയും നിയമപ്രശ്നങ്ങളും ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ഇത്തരക്കാരുടെ വാക്കുകൾ വിശ്വസിച്ച് വെള്ളിമൂങ്ങകളെ വേട്ടയാടരുത്. വരും തലമുറയ്ക്ക് അടുത്തറിയുന്നതിനും സൗന്ദര്യം ആസ്വദിക്കുന്നതിനു വേണ്ടി വെള്ളിമൂങ്ങകളെ സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഇന്ത്യയിൽ വനം വന്യജീവികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഇന്ത്യ ഗവണ്മെൻറ് 1972- ൽ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം കൊണ്ടുവന്നു. ഈ നിയമപ്രകാരം സംരക്ഷിത പട്ടികയിൽ പെട്ട പക്ഷിയാണ് വെള്ളിമൂങ്ങ. ഈ നിയമപ്രകാരം ഇവരെ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും ശിക്ഷാർഹമാണ് അതുകൂടാതെ അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്നു രീതിയിലുള്ള പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്
Asian Barn Owls:
1-Indian Barn Owl (T. a. stertens): India, Pakistan, Burma, Assam, and Sri Lanka. This owl also has a large range, similar to the European, North American, and African.
2-Burmese Barn Owl (T. a. javanica): Burma, Thailand, Indo-China, and all of South East Asia. The Burmese is being used by oil palm plantations to help control their rodent infestations.
3-Andaman Barn Owl (T. a. de-roepstorffi): a very red race of barn owl that occurs only on the Andaman Islands in the Indian Ocean.
4-Sumban Barn Owl (T. a. sumbaensis): only on Sumba Island in Indonesia.
5-Kisar Barn Owl (T. a. kuehni): only on Kisar Island in Indonesia.
6-Savu Barn Owl (T. a. everetti): only on the island of Savu in Indonesia.
നിയമപരമായുള്ള മുന്നറിയിപ്പ്:
ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനും. അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം.
ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ച്. ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.
ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ 53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർവിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ 500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ വരും ബാധ്യസ്ഥരാണ്. അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.
തിരുവനന്തപുരം
Akhilchandrika
Comments
Post a Comment