മോതിരത്തത്ത (റോസ്- റിങ്ഡ് പാരാകീറ്റ്)
സാധാരണ പേര്: ഇന്ത്യൻ റിങ്നെക്ക്ഡ് പാരകീറ്റ് - മോതിരത്തത്ത ശാസ്ത്രീയ നാമം: സിറ്റാകുളാ ക്രാമിരി-Psittacula krameri.
ഉത്ഭവം: ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ, മെഡിലിഈസ്റ്, യൂറോപ്പ്.
ശരീരവലിപ്പം: 40 സെൻറീമീറ്റർ.
ശരീരഭാരം: 115 മുതൽ 140 - ഗ്രാം.
ശരാശരി ആയുസ്സ്: 25 മുതൽ 30 വർഷം.
ശരാശരി മുട്ടകൾ: 4 മുതൽ 6 വെള്ള മുട്ടകൾ.
സംസാരിക്കുന്ന കഴിവ്: വളരെ മികച്ചത്.
ലോകത്തിലെല്ലായിടത്തും കാണപ്പെടുന്ന തത്ത വർഗ്ഗത്തിൽപ്പെട്ട പക്ഷികളിൽ വച്ച് ഏറ്റവും കൂടുതൽ കാണപ്പെടുന്ന വർഗ്ഗമാണ് ഇന്ത്യൻ റിങ്നെക്ക്ഡ് പാരകീറ്റ്- Indian Ringneck Parakeet, ഇതിൻറെ ശാസ്ത്രീയനാമം: സിറ്റാകുളാ ക്രാമിരി-Psittacula krameri എന്നാണ്. ഇവരെ പൊതുവേ ഇന്ത്യയിലുള്ള എല്ലാ വനമേഖലകളിലും കാണപ്പെടാറുണ്ട് അതുകൂടാതെ നാട്ടുമ്പുറങ്ങളിൽ കൃഷി ഇടങ്ങള് ചേർന്നുള്ള മരങ്ങളിലും കാവുകളിലും ഇവരെ ധാരാളമായി കണ്ടുവരുന്നു. വലിയ കൂട്ടങ്ങളായി ചേർന്നാണ് ഇവർ ജീവിക്കുന്നതും. ആഹാരം തേടുന്നതും ആ കാരണത്താൽ കർഷകർക്ക് വലിയ തോതിലുള്ള നാശങ്ങൾ ഇവർ വരുത്തുന്നു അതുകൊണ്ട് മനുഷ്യർ ഇവരുടെ വംശനാശത്തിന് വലിയൊരു ഭീഷണിയാണ്.
പൊതുവേ അവരുടെ ശരീരം പച്ച നിറമാണ്. തലയുടെ പിൻഭാഗത്തുനിന്നും കഴുത്തിലേക്ക് പോകുന്ന ഭാഗം നീല കലർന്ന പച്ചനിറവും വാലുകളുടെ മുകൾഭാഗം നീല കലർന്ന പച്ചനിറവും അടിവശം മഞ്ഞകലർന്ന പച്ച നിറമാണ്. ചിറകുകളുടെ അടിവശത്തുള്ള മുൻ തൂവലുകൾ ഇരുണ്ട നിറവും പിന്നിലേക്ക് പോകുമ്പോൾ മഞ്ഞകലർന്ന പച്ചനിറമാണ്. ഇവരുടെ ചുണ്ടുകൾ ചുവപ്പു നിറം ആണെങ്കിലും അരികുകളിൽ കറുത്ത വലയമുണ്ട്. ഇതുകൂടാതെ താടി കറുത്ത നിറവും അതിൽനിന്നും ഇരുവശങ്ങളിലേക്കും പുറകോട്ട് പോകുന്ന ഒരു കറുത്ത വളയം ഉണ്ട്. കറുത്ത വളയങ്ങളോട് ചേർന്ന് റോസ് കളറിലുള്ള മറ്റൊരു വളയം കൂടി ഇവരുടെ കഴുത്തിൽ ഉണ്ട്. ഈ വളയം നോക്കിയാണ് ആണിനെ തിരിച്ചറിയാൻ പറ്റുന്നത്. പെൺ തത്തകൾക്ക് കറുത്ത താടി ഇല്ല ഇതുകൂടാതെ കഴുത്തിൽ നേരിയ മഞ്ഞ നിറത്തിലുള്ള വളയങ്ങൾ ആണ് ഉള്ളത്. ഇവരുടെ ശരീരവലിപ്പം 40 സെൻറീമീറ്റർ ആണ്. ചിറകുകളുടെ വലിപ്പം 15 സെൻറീമീറ്റർ മുതൽ 17.5 സെൻറീമീറ്റർ വരെയാണ്. വാളുകളുടെ വലിപ്പം 20 സെൻറീമീറ്റർ മുതൽ 22.5 സെൻറീമീറ്റർ വരെയാണ്. ഇവരുടെ ശരീരഭാരം 115-ഗ്രാം മുതൽ 143-ഗ്രാം വരെയാണ്.
പലതരം ഫലവർഗങ്ങളും ധാന്യങ്ങളും തളിരിലകളും ആണ് ഇവരുടെ ഇഷ്ട ആഹാരം. 32 മുതൽ 36 മാസം എത്തുമ്പോഴാണ് പ്രായപൂർത്തിയാകുന്നത്. പ്രജനനകാലം ആയാൽ ഇവർ ഇണകളെ കണ്ടെത്തി മരങ്ങളുടെ പൊത്തുകളിൽ കൂട് ഒരുക്കുകയും പെൺകിളികൾ ഒന്നിടവിട്ട ദിവസങ്ങളിൽ നാലു മുതൽ ആറ് വെളുത്ത മുട്ടകൾ വരെ ഇടാറുണ്ട്. ഈ സമയത്ത് ആൺതത്തകൾ തീറ്റ കണ്ടെത്തി പെൺ തത്തകൾക്ക് എത്തിച്ചുകൊടുക്കുന്നു. അടയിരിക്കുന്ന പെൺ തത്തകൾ അപൂർവ്വമായി മാത്രമാണ് പുറത്തുവരുന്നത്. മുട്ടകൾ 22 മുതൽ 24 ദിവസം തികയുമ്പോൾ മുതൽ ഓരോ മുട്ടകൾ ആയി വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നു. ഇവരെ മാതാപിതാക്കൾ തന്നെയാണ് ആഹാരം കൊടുത്ത് സംരക്ഷിക്കുന്നത്. 6 മുതൽ 7 ആഴ്ച ആകുമ്പോൾ കുഞ്ഞുങ്ങൾ കൂടുകളിൽ നിന്നും പുറത്തുവരുകയും മാതാപിതാക്കളോടൊപ്പം ആഹാരം കണ്ടെത്തുകയും ചെയ്യുന്നു. 10 മുതൽ 12 ആഴ്ച ആകുമ്പോൾ സ്വന്തമായി ആഹാരം കണ്ടെത്തുകയും സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങുകയും ചെയ്യും.
ഇന്ത്യ കൂടാതെ ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ, ചൈന, ആഫ്രിക്കൻ രാജ്യങ്ങൾ, മെഡിലിഈസ്റ്, യൂറോപ്പ് എന്നീ രാജ്യങ്ങളിലും ഇന്ത്യൻ റിങ്നെക്ക്ഡ് പാരകീറ്റുകൾ കാണപ്പെടാറുണ്ട്. പൊതുവേ നല്ല രോഗപ്രതിരോധശേഷിയുള്ളവരാണ് ഇന്ത്യൻ റിങ്നെക്ക്ഡ് പാരാകീറ്റുകൾ അതുകൊണ്ട് ഇവർക്ക് പ്രത്യേകിച്ച് അസുഖങ്ങളൊന്നും തന്നെ വരാറില്ല അതിനാൽ വനങ്ങളിൽ ഇവർ 25 മുതൽ 30 വർഷം വരെ ജീവിച്ചിരിക്കുന്നു.
ഇന്ത്യയിൽ ഇവരുടെ 4 ഉപജാതികൾ കാണപ്പെടുന്നു.
Asian subspecies:
1-Indian Rose-ringed Parakeet (P. krameri manillensis)
Range: Southern Indian subcontinent. Feral populations have been introduced worldwide.
2-Neumann's Rose-ringed Parakeet (P. krameri borealis)
Range: East Pakistan, northern India and Nepal to central India. Feral populations have been introduced worldwide.
African subspecies:
3-African Rose-ringed Parakeet (P. krameri krameri)
Range: West Africa in Guinea, Senegal and southern Mauretania, east to Western Uganda and Southern Sudan.
4-Abyssinian Rose-ringed Parakeet (P. krameri parvirostris)
Range: Northwest Somalia, west across northern Ethiopia to Sennar district, Sudan.
Length, including Tail Feathers:
1- Indian Rose-ringed Parakeet measures approx. 42 centimeter or 16.5 inches
2- Neumann's Rose-ringed Parakeet measures approx. 43 centimeter or 16.9 inches.
3- African Rose-ringed Parakeet measures about 40 centimeter or 15.7 inches in length. The tail accounts for a large portion of the length.
4- Abyssinian Rose-ringed Parakeet measures approx. 40 centimeter or 15.7 inches in length.
ഇന്ത്യൻ റിങ്നെക്ക്ഡ് പാരകീറ്റ്കളിൽ നിരവധി കള്ളർ മ്യൂട്ടേഷനുകളും ഇന്ന് നിലവിലുണ്ട്.
DARK GREEN - OLIVE GREEN. DOUBLE DARK GREEN – JADE. DARK BLUE – COBALT. DOUBLE DARK BLUE – MAUVE. GREEN CINNAMON – ISABEL. BLUE CINNAMON - SKY-BLUE. GREY CINNAMON – SILVER. GREY-GREEN CINNAMON - GOLDEN MUSTARD OR GOLDEN CHERRY. TURQUOISE-BLUE CINNAMON - PASTEL SKY-BLUE. VIOLET CINNAMON – LAVENDER. CINNAMON-LUTINO - TRUE LACEWING. PALLID – LACEWING. TURQUOISE-BLUE PALLID – RAINBOW. DOMINANT EDGE – FALLOW. RECESSIVE PIED - HILLERMAN PIED, SALAN PIED. CLEAR HEAD FALLOW OR DUN FALLOW – BUTTERCUP. BLUE CLEAR TAIL - WHITEHEAD-WHITETAIL. GREEN CLEAR TAIL – YELLOW HEAD YELLOWTAIL, TURQUOISE BLUE CLEAR TAIL – CREAM HEAD WHITETAIL. OPALINE – GREYHEADED. MISTY – KHAKI. DILUTE – SUFFUSED. RECESSIVE LUTINO – NSL (NON-SEX-LINKED) LUTINO. LUTINO – YELLOW. PALLIDINO - LACEWING-LUTINO, LIGHT PHASE LACEWINGS, YELLOW HEADED CINNAMON.
വംശനാശ ഭീഷണിയുടെ വാക്കിൽ നിൽക്കുന്ന ഇന്ത്യൻ റിങ്നെക്ക്ഡ് പാരകീറ്റുകളെ സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇവരെ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും ശിക്ഷാർഹമാണ്. അതുകൂടാതെ അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്.
നിയമപരമായുള്ള മുന്നറിയിപ്പ്:
ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനും. അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം.
ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ച്. ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.
ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർവിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്. അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.
തിരുവനന്തപുരം
Akhilchandrika
thank you
Comments
Post a Comment