വിവിധയിനം മൈനകൾ DIFFERENT TYPES OF MYNA.

കാട്ടുമൈന. SOUTHERN HILL MYNA.
ശരീരഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്നവരാണ് കാട്ടുമൈനകൾ (SOUTHERN HILL MYNA) ഇവരുടെ ശാസ്ത്രീയനാമം: ഗ്രാകുല ഇന്ഡിക (GRACULA INDICA) എന്നാണ്. പൊതുവേ കേരളത്തിൽ നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇല കാടുകളിലും ആണ് കാണാറുള്ളത് എന്നിരുന്നാലും വനങ്ങളോടു ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിലും കാട്ടുമൈനകളെ കണ്ടുവരുന്നു. നാട്ടുമൈനയോടാണ് സാദൃശ്യം എങ്കിലും നാട്ടുമൈനേകാൾ ശരീര വലിപ്പമുണ്ട് കാട്ടുമൈനകൾ. 27 സെൻറീമീറ്റർ മുതൽ 30 സെൻറീമീറ്റർ വരെയാണ് ഇവരുടെ ശരീരവലിപ്പം. ചിറകുകൾ 5 ഇഞ്ച് ഇന്നുമുതൽ 6.5 ഇഞ്ച് വരെയാണ്. ശരീരഭാരം 160 ഗ്രാം  മുതൽ 230 ഗ്രാം വരെയാണ്. തിളങ്ങുന്ന കറുപ്പ് നിറത്തോടു കൂടിയ തൂവലുള്ള ഇവരുടെ ചിറകുകളിൽ വെളുത്ത പാടുകളുണ്ട് ചുണ്ടുകൾ ഓറഞ്ച് കലർന്ന ചുവപ്പുനിറമാണ് കണ്ണിൻറെ താഴെയും പിൻകഴുത്തിലും ആയി മഞ്ഞ നിറത്തിലുള്ള നഗ്ന ചർമമുണ്ട്. കാലുകൾ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തോടുകൂടിയതും നഖങ്ങൾ കറുപ്പുനിറമാണ്. മറ്റു മൈനകളെ  കാലും നന്നായി മനുഷ്യരോട് ഉണങ്ങി വളരുകയും മനുഷ്യരുടെ ശബ്ദങ്ങൾ അനുകരിക്കുകയും ഉച്ചത്തിൽ ശബ്ദിക്കുകയും ചെവി തുളയ്ക്കുന്ന രീതിയിൽ ചൂളം വിളിക്കുകയും ചെയ്യും.
പലതരത്തിലുള്ള ഫലങ്ങൾ, പൂന്തേൻ, ചെറുപ്രാണികൾ എന്നിവയാണ് കാട്ടുമൈനകളുടെ മുഖ്യാഹാരം. മൈനകൾ 14 മാസമാകുമ്പോൾ പ്രായപൂർത്തിയാകുന്നു. ഇന്ത്യയിൽ ജനുവരി മുതൽ ജൂൺ വരെയാണ് ഇവരുടെ പ്രജനനകാലം. പ്രജനനസമയമായാൽ  ഇണകളെ കണ്ടെത്തി പൊക്കമുള്ള വൃക്ഷങ്ങളിലെ പൊത്തുകളിലാണ് ഇവർ കൂട് ഒരുക്കുന്നത്. ചില സന്ദർഭങ്ങളിൽ മറ്റു പക്ഷികളെ ആക്രമിച്ച് അവരുടെ കൂടുകൾ കയ്യടക്കാറുണ്ട്. ഒറ്റ പ്രാവശ്യം 2 മുതൽ 3 മുട്ടകളാണ് ഇടാറുള്ളത്. 14 മുതൽ 16 ദിവസം തൊട്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും ആ സമയത്ത് മാതാപിതാക്കൾ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നത്. 26 മുതൽ 28 ദിവസമാകുമ്പോൾ കുഞ്ഞുങ്ങൾ കൂടുകളിൽ നിന്നും പുറത്തുവരികയും മാതാപിതാക്കളോടൊപ്പം പറക്കുകയും ആഹാരം കണ്ടെത്തുകയും ചെയ്യും. 40 മുതൽ 42 ദിവസമാകുമ്പോൾ സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങും. വനങ്ങളിൽ ഇവ ശരാശരി 6 മുതൽ 8 വർഷം വരെ ജീവിക്കും. ഇതുകൂടാതെ വിവിധ രാജ്യങ്ങളിലായി അഞ്ചോളം ഉപജാതികളുണ്ട് കാട്ടുമൈനകളിൽ.

1          COMMON HILL MYNA (GRACULA RELIGIOSA)
2          SOUTHERN HILL MYNA (GRACULA INDICA)
3          ENGGANO HILL MYNA (GRACULA ENGANENSIS)
4          NIAS HILL MYNA (GRACULA ROBUSTA)
5          SRI LANKA HILL MYNA (GRACULA PTILOGENYS)
കിന്നരിമൈന. JUNGLE MYNA.
ദക്ഷിണേന്ത്യയിലെ കാടുകളിൽ ഇവ സാധാരണയയി കാണപ്പെടുന്നു. ചെറിയ പുൽമേടുകൾ കണ്ടൽവനങ്ങൾ തുറസ്സായ കൃഷിയിടങ്ങൾ ജനവാസമുള്ള നാട്ടിൻപുറങ്ങൾ എന്നിവിടങ്ങളിലാണ് കിന്നരിമൈന (JUNGLE MYNA) കാണപ്പെടുന്നത്. ഇതിൻറെ ശാസ്ത്രീയനാമം അക്രൈഡോതെരെസ്  ഫ്യൂസ്ക്യൂസ് (Acridotheres fuscus) എന്നാണ്. 24 സെൻറീമീറ്റർ മുതൽ 27 സെൻറീമീറ്റർ വരെയാണ് ഇവരുടെ ശരീരവലിപ്പം. ചിറകുകൾ 5 ഇഞ്ച് ഇന്നുമുതൽ 5.5 ഇഞ്ച് വരെയാണ്. ശരീരഭാരം 72 ഗ്രാം  മുതൽ 98 ഗ്രാം വരെയാണ്. ഒറ്റ നോട്ടത്തിൽ നാട്ടുമൈന യോട് സാദൃശ്യം ഉണ്ടെങ്കിലും. നെറ്റിയിലെ തൂവലുകൾ പൊങ്ങിനിൽക്കുകയും പിന്നിലേക്ക് ഉള്ള തലയിലെ തൂവലുകൾ കറുപ്പുനിറവും ശരീരത്തിന് പുറം ഭാഗം കടുത്ത തവിട്ടുനിറത്തിലും ശരീരത്തിലെ അടിഭാഗം മങ്ങിയ തവിട്ടുനിറത്തിലും കാണപ്പെടുന്നു. ചിറകുകളുടെ അഗ്രഭാഗത്ത് വെള്ളത്തൂവലുകൾ ഉണ്ട് ഇതുകൂടാതെ ഇവരുടെ വാലുകൾ കറുത്ത നിറമാണ് അറ്റം വെള്ളനിറവും. അടിവശം മങ്ങിയ വെള്ള നിറത്തിലും കാണപ്പെടുന്നു. ചുണ്ടുകളുടെ പകുതിഭാഗം മഞ്ഞകലർന്ന ഓറഞ്ച് നിറവും ബാക്കി പകുതി ഭാഗം കറുപ്പുനിറമാണ് കണ്ണുകൾ തിളക്കമാർന്ന മഞ്ഞനിറവും. ഓറഞ്ച് കലർന്ന മഞ്ഞനിറമാണ് കാലുകൾക്ക്. നാട്ടുമൈന കളെക്കാൾ ശരീരവലിപ്പം കൂടുതലാണ് കിന്നരിമൈനകൾക്ക്.
ചെറിയ ധാന്യങ്ങൾ പ്രാണികൾ പുഴുക്കൾ ഫലങ്ങൾ  പുൽനാമ്പുകൾ എന്നിവയാണ് കിന്നരിമൈനകളുടെ ഇഷ്ട ആഹാരം. കിന്നരിമൈനകൾ 12 മാസമാകുമ്പോൾ പ്രായപൂർത്തിയാകുന്നു. ഇന്ത്യയിൽ ഏപ്രിൽ മുതൽ ജൂൺ വരെ ആണ് ഇവരുടെ പ്രജനനകാലം. പ്രജനനസമയമായാൽ  ഇണകളെ കണ്ടെത്തി വൃക്ഷങ്ങളിലെ പൊത്തുകളിലാണ് ഇവർ കൂട് ഒരുക്കുന്നത്. ഒറ്റ പ്രാവശ്യം 4 മുതൽ 6 മുട്ടകളാണ് ഇടാറുള്ളത്. പതിനാലാമത്തെ ദിവസം തൊട്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും ആ സമയത്ത് മാതാപിതാക്കൾ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നത്. 22 മുതൽ 24 ദിവസമാകുമ്പോൾ കുഞ്ഞുങ്ങൾ കൂടുകളിൽ നിന്നും പുറത്തുവരികയും മാതാപിതാക്കളോടൊപ്പം പറക്കുകയും ആഹാരം കണ്ടെത്തുകയും ചെയ്യും. 35 മുതൽ 40 ദിവസമാകുമ്പോൾ സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങും. വനങ്ങളിൽ ഇവ ശരാശരി 4 വർഷം വരെ ജീവിക്കും.

നാട്ടുമൈന (ചിത്തിരക്കിളി). COMMON MYNA.

എല്ലാ നാട്ടും പ്രദേശങ്ങളിലും പട്ടണങ്ങളിലും സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷിയാണ് നാട്ടുമൈന (COMMON MYNA). ഇവരുടെയും ശാസ്ത്രീയ നാമം: അക്രൈഡോതെരെസ് ട്രിസ്റ്റിസ് (ACRIDOTHERES TRISTIS).  23 സെൻറീമീറ്റർ മുതൽ 26 സെൻറീമീറ്റർ വരെയാണ് ഇവരുടെ ശരീരവലിപ്പം. ചിറകുകൾ 4.72 ഇഞ്ച് ഇന്നുമുതൽ 5.59 ഇഞ്ച് വരെയാണ്. ശരീരഭാരം 82 ഗ്രാം  മുതൽ 143 ഗ്രാം വരെയാണ്. കറുത്ത നിറത്തിലുള്ള തലയും മഞ്ഞനിറത്തിലുള്ള ചുണ്ടും കണ്ണിനു ചുറ്റുമായി മഞ്ഞനിറത്തിലുള്ള പോളകളും ഉണ്ട്. ഇതുകൂടാതെ ഇവരുടെ ശരീരം കാപ്പി നിറത്തിലുള്ളതാണ് ചിറകുകളുടെ അഗ്രങ്ങളിൽ വെള്ള തൂവലുകളുണ്ട്. വാലുകളുടെ അറ്റം വെള്ളനിറവും അടിഭാഗം ചാരനിറവും ആണ്. കാലുകൾ മഞ്ഞനിറവും ആണ്.


കേരളത്തിൽ മനുഷ്യവാസമുള്ള ഇടങ്ങളിലും കൃഷിയിടങ്ങളിലും ധാരാളമായി കണ്ടുവരുന്നു. ഇവർ പരസ്പരം കലഹകാരൻ ആണ്. ചെറിയ ധാന്യങ്ങൾ പ്രാണികൾ പുഴുക്കൾ ഫലങ്ങൾ  പുൽനാമ്പുകൾ എന്നിവയാണ് നാട്ടുമൈനകളുടെ ഇഷ്ട ആഹാരം. നാട്ടുമൈനകൾ 12 മാസമാകുമ്പോൾ പ്രായപൂർത്തിയാകുന്നു. ഇണകളെ കണ്ടെത്തി കഴിഞ്ഞാൽ ഇവർ മരക്കൊമ്പുകളിലും കെട്ടിടങ്ങളുടെ വശങ്ങളിലുള്ള വിടവുകളിലും  കൂടൊരുക്കുന്ന. ചെറു മരക്കഷണങ്ങൾ ഇലകൾ ഉണങ്ങിയ പുല്ലുകൾ തൂവലുകൾ എന്നിവ ഉപയോഗിച്ചാണ് ഇവർ കൂടുതൽ നിർമ്മിക്കുന്നത്. ചില സന്ദർഭങ്ങളിൽ മറ്റു പക്ഷികളെ ആക്രമിച്ച് അവരുടെ കൂടുകൾ കയ്യടക്കാറുണ്ട്.( മറ്റു പക്ഷികളുടെ പ്രജനനത്തിന് ഇവ വലിയ തോതിലുള്ള വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ട്വർഷത്തിൽ ഇവർ 1 മുതൽ 3 പ്രാവശ്യം വരെ പ്രജനനം നടത്താറുണ്ട്. ഒറ്റ പ്രാവശ്യം 4 മുതൽ 6 ഇളം പച്ചനിറത്തിലുള്ള മുട്ടകളാണ് ഇടാറുള്ളത്. പതിനാലാമത്തെ ദിവസം തൊട്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും ആ സമയത്ത് മാതാപിതാക്കൾ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നത്. 22 മുതൽ 24 ദിവസമാകുമ്പോൾ കുഞ്ഞുങ്ങൾ കൂടുകളിൽ നിന്നും പുറത്തുവരികയും മാതാപിതാക്കളോടൊപ്പം പറക്കുകയും ആഹാരം കണ്ടെത്തുകയും ചെയ്യും. 40 മുതൽ 45 ദിവസമാകുമ്പോൾ സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങും. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ ഇവരെ കാണപ്പെടുന്നു. വനങ്ങളിൽ ഇവ ശരാശരി 4 വർഷം വരെ ജീവിക്കും.

റോസ് മൈന. ROSY STARLING.
മറ്റു മൈനകളെ അപേക്ഷിച്ച് റോസ് മൈന റോസി - സ്റ്റാർലിംഗ് (ROSY STARLING) ഒരു ദേശാടനപക്ഷി ആണ്. ഇതിൻറെ ശാസ്ത്രീയനാമം പാസ്റ്റർ റോസേസ് (PASTOR ROSEUS) സെപ്റ്റംബർ മാസത്തോടെയാണ് നമ്മുടെ നാട്ടിൽ റോസ് മൈനകളെ കണ്ടുവരുന്നത്. 19 സെൻറീമീറ്റർ മുതൽ 21 സെൻറീമീറ്റർ വരെയാണ് ഇവരുടെ ശരീരവലിപ്പം. ചിറകുകൾ 2.1 ഇഞ്ച് ഇന്നുമുതൽ 3.1 ഇഞ്ച് വരെയാണ്. ശരീരഭാരം 60 ഗ്രാം  മുതൽ 88 ഗ്രാം വരെയാണ്. റോസ് മൈനകളിലെ മുതിർന്ന പക്ഷികളുടെ മേൽ മുതുകിലും അടിഭാഗത്തും നേരിയ റോസ് നിറമാണ്. ഇവരുടെ ചുണ്ടുകൾ കറുപ്പുകലർന്ന ഓറഞ്ച്നിറവും. തല കറുപ്പുനിറവും ചിറകുകൾ ഇരുണ്ട നിറത്തിലും വാലുകൾ കറുത്ത നിറത്തിലും കാണപ്പെടുന്നു. ഇവരുടെ കാലുകൾക്ക് നേരിയ ഓറഞ്ച് നിറവും നഖങ്ങൾ നേരിയ കറുപ്പുനിറവും ആണ്. ഇതുകൂടാതെ ആൺ പക്ഷികളുടെ തലയിൽ ഒരു ശിഖയുണ്ട്‌. പെൺ പക്ഷികളിൽ ഇതിൻറെ വലിപ്പം തീരെ ചെറുതാണ്. പ്രജനനകാലം ആയിക്കഴിഞ്ഞാൽ റോസ് മൈനകളുടെ കഴുത്തിനും തലയ്ക്കും താടിയിലും മാറിടത്തിൻറെ മുൻ ഭാഗങ്ങളിലും തിളങ്ങുന്ന നീല നിറത്തോടുകൂടിയ കറുപ്പുനിറമാണ്. പ്രായപൂർത്തിയാകാത്തവർക്ക് പൊതുവേ തവിട്ട് നിറത്തോടുകൂടിയ തൂവലുകളാണ് എന്നിരുന്നാലും ചില സമയങ്ങളിൽ തിളങ്ങുന്ന നേരിയ പച്ച നിറത്തോടുകൂടിയ തവിട്ട് നിറത്തിലും കാണാറുണ്ട്.
സെപ്റ്റംബർ  ഒക്ടോബർ മാസങ്ങളിലാണ് റോസ് മൈനകൾ കേരളത്തിൽ എത്തുന്നത്. ആ സമയത്ത് യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശൈത്യകാലം തുടങ്ങും. ആകാശത്ത് സർക്കസുകൾ കാട്ടി കൊണ്ടുള്ള ഇവരുടെ പാറക്കൽ കൗതുകം പകരുന്ന കാഴ്ചയാണ്. ഒരു കൂട്ടത്തിൽ ആയിരക്കണക്കിന് പക്ഷികൾ ഉണ്ടായിരിക്കും. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ അതിജീവിക്കുന്നതിനും ആഹാരം കണ്ടെത്തുന്നതിനുമായി ആണ് ഇവർ ഒരു സ്ഥലത്തുനിന്നും മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് ദേശാടനം നടത്തുന്നത്.

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന മൈനകളെ അപേക്ഷിച്ച് എണ്ണം കുറവാണെങ്കിലും നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും എല്ലാ ദേശാടന കാലത്തും റോസ് മൈനകളെ കാണാറുണ്ട്. എല്ലാതരം ഭക്ഷണവും കഴിക്കുമെങ്കിലും, ചെറു ധാന്യങ്ങളും ചെറുപ്രാണികളും ആണ് ഇവരുടെ ഇഷ്ട ആഹാരം. യൂറോപ്പിന്റെ കിഴക്കേ അറ്റം മുതൽ തെക്കേ ഏഷ്യ വരെയാണ് പ്രജനന സ്ഥലം. മെയ്  ജൂൺ മാസങ്ങളിലാണ് ഇവരുടെ പ്രജനന കാലം. വലിയ കോളനികളായി ആണ് ഇവർ പ്രജനനം നടത്തുന്നത്. അനുയോജ്യമായ  സാഹചര്യത്തിൽ മരങ്ങളുടെ പോത്ത് പാറക്കെട്ടുകൾ പുൽമേടുകൾ എന്നിവിടങ്ങളിൽ കൂടൊരുക്കി 3 മുതൽ 6 ഇളം നീലനിറത്തിലുള്ള മുട്ടകളിടുന്നു. മാതാപിതാക്കൾ അടയിരുന്ന് 14 ദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. ഇവരെ മാതാപിതാക്കൾ തന്നെയാണ് ആഹാരം നൽകി സംരക്ഷിക്കുന്നത്. 2 മുതൽ 3 ആഴ്ച ആകുമ്പോൾ സ്വന്തമായി ആഹാരം കഴിക്കുകയും കൂട് ഉപേക്ഷിച്ച് പോവുകയും ചെയ്യും.

ബാലി മൈന, BALI MYNA.
ഇന്തോനേഷ്യയിൽ കണ്ടുവരുന്ന ഒരിനം മൈനയാണ് ബാലി മൈന (BALI MYNA). ജാലക് ബാലി എന്നും ഈ പക്ഷി അറിയപ്പെടുന്നു. ഇതിൻറെ ശാസ്ത്രീയനാമം ല്യൂക്കോപ്പാർ രൂത്ത്ശിൽഡി (LEUCOPSAR ROTHSCHILDI) എന്നാണ്. 24 സെൻറീമീറ്റർ മുതൽ 25 സെൻറീമീറ്റർ വരെയാണ് ഇവരുടെ ശരീരവലിപ്പം. ചിറകുകൾ 5 ഇഞ്ച് ഇന്നുമുതൽ 6.5 ഇഞ്ച് വരെയാണ്. ശരീരഭാരം 70 ഗ്രാം  മുതൽ 115 ഗ്രാം വരെയാണ്. ബാലി മൈന കളുടെ ശരീരം വെളുത്ത തൂവലുകളാണ് ഇതിനെ ചിറകുകളുടെയും വാളിൻറെയും അഗ്രഭാഗങ്ങൾ കറുത്ത നിറമാണ് ചുണ്ടുകൾ മഞ്ഞകലർന്ന കറുത്ത നിറവും. നെറ്റിയിലെ തൂവലുകൾ പൊങ്ങിനിൽക്കുന്നതും കണ്ണിനു ചുറ്റുമായി നീലനിറത്തിലുള്ള ചർമവും ഏവരെയും ആകർഷിക്കുന്ന ഒന്നാണ്  ഇതുകൂടാതെ കാലും നഖങ്ങളും ഇരുണ്ട നിറമാണ്. ഇവയിൽ ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ പ്രയാസമാണ്.
ഇന്ത്യോനേഷ്യയിലെ ബാലി ദ്വീപിൽ മാത്രമാണ് ഇവരെ സ്വാഭാവികമായി കാണാൻ കഴിയുന്നത് (1910 ലാണ് ഇവയെ ആദ്യമായ് കണ്ടെത്തുന്നത്) അധികം ഉയരമില്ലാത്ത മരങ്ങളിലാണ് ഇവരുടെ ആവാസകേന്ദ്രം അപൂർവ്വമായി മാത്രമാണ് ഇവർ നിലത്തു കാണപ്പെടുന്നത്. ചെറുപഴങ്ങൾ, വിത്തുകൾ, പുഴുക്കൾ, ഷഡ്പദങ്ങൾ എന്നിവയാണ് ബാലി മൈനകളുടെ ഇഷ്ട ആഹാരം. ഇവർ എപ്പോഴും ചെറു കൂട്ടങ്ങളായാണ് ആഹാരം തേടുന്നത്. പ്രജനനകാലം ആയിക്കഴിഞ്ഞാൽ ആൺ പക്ഷികൾ ഉച്ചത്തിൽ ചിലച്ചും തല ആട്ടിയുമാണ് പെൺ പക്ഷികളെ ആകർഷിപ്പിക്കുന്നത്. മരപ്പൊത്തുകളിൽ ആണ് ഇവർ കൂട് ഒരുക്കുന്നത് 2 മുതൽ 3 ഇളം നീല നിറത്തിലുള്ള മുട്ടകളാണ് ഇവ ഇടാറുള്ളത് പെൺപക്ഷി തന്നെയാണ് അടയിരിക്കുന്നത് ഈ സമയത്ത് ആൺ പക്ഷികൾ ആഹാരം തേടി ഇവർക്ക് എത്തിച്ചുകൊടുക്കുന്നു. 12 മുതൽ 15 ദിവസം ആകുമ്പോൾ തൊട്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരുന്നു ഈ സമയത്ത് മാതാപിതാക്കൾ ആണ് ഇവർക്ക് ആഹാരം നൽകുന്നത്. 4 മുതൽ 5 ആഴ്ച ആകുമ്പോൾ കുഞ്ഞുങ്ങൾ കൂടുകളിൽ നിന്നും പുറത്തുവരികയും മാതാപിതാക്കളോടൊപ്പം ആഹാരം തേടുകയും 6 മുതൽ 7 ആഴ്ച ആകുമ്പോൾ സ്വന്തമായി ആഹാരം കണ്ടെത്തുകയും സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇവരുടെ ആവാസവ്യവസ്ഥയിൽ ശരാശരി 25 വർഷമാണ് ഇവരുടെ ആയുസ്സ്.
വംശനാശഭീഷണി നേരിടുന്ന ഒരു പക്ഷി കൂടിയാണ് ബാലി മൈന. 2012-ലെ കണക്കനുസരിച്ച് ഇന്ന് ഇൻഡോനേഷ്യയിൽ നൂറിലധികം പക്ഷികൾ മാത്രമാണ് ഉള്ളത്. ഇന്ന് ബാലി മൈനകളെ  പിടിക്കുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും വിൽക്കുന്നതും ഇന്തോനേഷ്യൻ സർക്കാർ നിരോധിച്ചിരിക്കുകയാണ്.

വർധിച്ചുവരുന്ന മനുഷ്യൻറെ കടന്നുകയറ്റവും വനനശീകരണവും മൂലം ഇന്ന് ഇവരുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ തോതിലുള്ള കോട്ടങ്ങൾ സംഭവിക്കുന്നു.  ഇതുകൂടാതെ മൊബൈൽ ഇൻറർനെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഭാഗമായി നാം സ്ഥാപിക്കുന്ന മൊബൈൽ ടവറുകൾ ഇന്ന് പക്ഷികളുടെ പ്രജനനത്തിന് വലിയ തോതിലുള്ള വെല്ലുവിളികൾ സൃഷ്ടിക്കുന്നുഇന്ന് വംശനാശഭീഷണി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം പക്ഷികളാണ് മൈനകൾഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും നിലനിർത്താൻ ഒരു പൗരനെന്ന നിലയ്ക്ക് എല്ലാപേരും ബാധ്യസ്ഥരാണ്അതുകൊണ്ട് ഇവരെ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും ശിക്ഷാർഹമാണ്. അതുകൂടാതെ അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്.


നിയമപരമായുള്ള മുന്നറിയിപ്പ്:

ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനുംഅവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണനിയമം.

ഇന്ത്യൻ വന്യജീവി (സംരക്ഷണനിയമം 1972-ലെ നിയമമനുസരിച്ച്ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.

ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോചീഫ് വൈൽഡ് ലൈഫ് വാർഡനോഅദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോവന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോസബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനുംഅന്വേഷണം നടത്താനുംഅറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ 53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ 500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.

അഖിൽചന്ദ്രിക
തിരുവനന്തപുരം
9446614358
WhatsApp Contact.
Akhilchandrika
 thank you

Comments