പക്ഷികളില്‍
സാധാരണ കാണുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു രോഗമാണ് ഏവിയന്‍
പോക്‌സ് (ഫൗള്‍ പോക്‌സ്) വൈറസ് ഇനത്തില്‍പ്പെട്ട സൂക്ഷാമാണുക്കളാണ് രോഗം പരത്തുന്നത്.
വൈറസ് രോഗമായതിനാൽ പ്രത്യേക ചികിത്സകൾ ഒന്നും തന്നെ നിലവിലില്ല. പോക്സ് വന്നുകഴിഞ്ഞാൽ
പക്ഷികളുടെ ശരീരം തന്നെ വൈറസുകളെ ചെറുക്കാനുള്ള രോഗപ്രതിരോധശേഷി സജ്ജമാക്കും. രോഗബാധിതരായ പക്ഷികളിൽനിന്നും രക്തം കുടിക്കുന്ന കൊതുകുകൾ
വഴിയും, പക്ഷികളുടെ ശരീരത്തിലുള്ള പേനുകൾ, ചെള്ള്, മുതലായവയിൽ നിന്നും, രോഗാണുക്കളുടെ സാന്നിദ്ധ്യമുള്ള വായുവിൽ കുടിയും അസുഖം ഒരു
പക്ഷിയിൽ നിന്നും മറ്റൊന്നിലേക്ക് പെട്ടന്ന് പകരുന്നു. പക്ഷികളിൽ
ഉണ്ടാകുന്ന പോക്‌സ് മനുഷ്യരിലേക്ക് പകരുകയില്ല.
വൈറസുകൾ പക്ഷികളുടെ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ
അഞ്ചു മുതൽ പത്തു
ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗലക്ഷണങ്ങൾ
കണ്ടാൽ ഉടൻ തന്നെ മറ്റു പക്ഷികളിൽ നിന്നും മാറ്റി അവരെ വേറെ ഒരു സ്ഥലത്ത് സുരക്ഷിതമായി
പാർപ്പിക്കണം ഇതിലൂടെ കൂടുതൽ പക്ഷികൾക്ക് രോഗം വരാതെ തടയാം.
ശരീരത്തിൽ തൂവലുകള് താരതമ്യേന
കുറവുള്ള കൺപോളകൾ, ചുണ്ട്, കാൽപാദം, മലദ്വാരം, എന്നിവിടങ്ങളിൽ കുരുപ്പുകള് ഉണ്ടാകുന്നതാണ്
പ്രധാന രോഗലക്ഷണം. അതുകൂടാതെ ശരീരത്തിനുള്ളിൽ വായ, നാവ്, അന്നനാളം, ശ്വസനനാളി എന്നീ
ഭാഗങ്ങളിൽ പിടിപെടുന്ന പോക്‌സ്ൻറെ രൂപമായ ഡിഫ്ത്തീരിറ്റിക് ഫോം പുറമേയുള്ള പോക്‌സിനേക്കാൾ അതീവ ഗുരുതരമാണ്.
വായിലും ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന പോക്‌സ് കാരണം പക്ഷികൾക്ക് ആഹാരം കഴിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തിപ്പെടും.
തൽഫലമായി പക്ഷികൾ പെട്ടെന്ന് തളർന്ന അവശനിലയിൽ ആകും, ഈ സമയത്ത് നമ്മൾ ശരിയായ ശ്രദ്ധ
കൊടുത്തില്ലെങ്കിൽ മരണം സംഭവിക്കും. അതുകൊണ്ട് അസുഖം ബാധിച്ച പക്ഷികളെ ഹാൻഡ് ഫീഡിങ്
ചെയ്യേണ്ടതാണ്.
വൈറസ് രോഗമായതിനാലും പ്രത്യേകമായ ചികിത്സകളൊന്നും തന്നെ ലഭ്യമല്ലാത്തതുകൊണ്ട് വളരെ കരുതലോടെ വേണം അവരെ പരിചരിക്കാൻ. ആദ്യം പക്ഷികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ പോഷകാഹാരങ്ങൾ,
വിറ്റാമിനുകൾ ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണം ഉറപ്പുവരുത്തേണ്ടതാണ്. അതുകൂടാതെ ശരീരത്തിന് പുറത്ത് പോക്‌സ് ബാധിച്ച ഭാഗത്ത്
2% വീര്യമുള്ള സലൈൻ ലായനി ഉപയോഗിച്ച് കഴുകിയതിനുശേഷം പച്ചമഞ്ഞളും, ആര്യവേപ്പിലയും,
ഉപ്പും കൂട്ടി അരച്ചെടുത്ത് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുന്നത് രോഗം പെട്ടെന്ന് ഭേദപ്പെടാൻ സഹായിക്കും. ഇത് കുരുക്കൾ ഉണങ്ങുന്നതുവരെ
തുടരേണ്ടതാണ്.
കണ്ണിൻറെ പോളകളിൽ ഉള്ള കുരുക്കൾ വളരെ ശ്രദ്ധാപൂർവം വേണം പരിചരിക്കാൻ ഇല്ലെങ്കിൽ കണ്ണിൽ ഇൻഫെക്ഷനായി കാഴ്ച നഷ്ടപ്പെട്ടു പോയേക്കാം. ഇങ്ങനെ സംഭവിച്ചാൽ കൺപോളകൾ അടഞ്ഞ പക്ഷികള്‍ക്ക് തീറ്റയും വെള്ളവും എടുക്കാൻ കഴിയാതെ വരും. തന്മൂലം മരണം സംഭവിക്കാം. നന്നായി പരിചരിച്ചാല്‍ മൂന്നു നാല് ആഴ്ചയോടെ രോഗം ഭേദമാകും.
എട്ടു
മുതൽ പതിനാല് ദിവസത്തിനകം കുരുപ്പുകൾ ക്രമേണ ചുരുങ്ങി ഉണങ്ങി പൊറ്റയായി കൊഴിഞ്ഞുപോകും.
ഇങ്ങനെ കൊഴിയുന്ന പൊറ്റകളിൽ ധാരാളം വൈറസുകൾ ഉണ്ടാകും. ഈ വൈറസുകള്‍ ആ പ്രദേശത്ത്
വര്‍ഷങ്ങളോളം നശിക്കാതെ കിടക്കുന്നതിനാല്‍ പിന്നീട് രോഗബാധയുണ്ടാകൻ സാധ്യത ഏറെയാണ്.
അതിനാല്‍ പോക്‌സ് വന്ന പക്ഷികളുടെ കൂടും, ആഹാരവും വെള്ളവും നൽകുന്ന പാത്രങ്ങളും,
പരിസരവും അണുനാശിനി തളിച്ച് രോഗാണു വിമുക്തമാക്കണം.
പോക്‌സ്
രോഗം ഒരിക്കൽ
വന്ന് ഭേദമായാൽ
പക്ഷികള്‍ക്ക് ശാശ്വതമായ രോഗപ്രതിരോധശേഷി കിട്ടുന്നതിനാല്‍ പിന്നീട് പോക്‌സ്
വരാനുള്ള സാദ്ധ്യതയില്ല. കൂടിനുള്ളിൽ വായുസഞ്ചാരം,
സൂര്യപ്രകാശം എന്നിവ ഉറപ്പുവരുത്തുക, പക്ഷികളുടെ ശരീരത്തിലെ പേനുകളെ നിയന്ത്രിക്കുക,
കൊതുക് കളിൽനിന്നും പക്ഷികളെ സംരക്ഷിക്കുക, പോഷകസമൃദ്ധമായ ആഹാരം നൽകുക. ഇതിലൂടെ നമ്മുടെ
പക്ഷികൾക്ക് രോഗം വരാതെ സംരക്ഷിക്കാം. ഈ രോഗത്തിനെതിരായുള്ള പ്രതിരോധ വാക്‌സിനുകള്‍ ഇപ്പോൾ നിലവിലുണ്ട്.
പക്ഷികളിലെ വസൂരി - ഏവിയന്‍ പോക്‌സ്. പി.ഡി.എഫ് ഫയൽ
പക്ഷികളിലെ വസൂരി - ഏവിയന്‍ പോക്‌സ്. പി.ഡി.എഫ് ഫയൽ
തിരുവനന്തപുരം
thank you
Good info.. Thank you for sharing.. Njan thamasikkunna flatnaduthulla korebadhikam praavukalil kandu.. Enthanennariyan google cheythapozanu ee blog kandathu..
ReplyDelete