വൻതത്ത, (അലക്സാണ്ട്രിയൻ പാരറ്റ്) ALEXANDRIAN PARROT.





സാധാരണ പേര്:       അലക്സാണ്ട്രിയൻ പാരറ്റ്-വൻതത്ത,                                  ALEXANDRIAN PARROT
ശാസ്ത്രീയ നാമം:      സിറ്റാകുളാ ഇപാറ്റ്രിയാ, PSITTACULA EUPATRIA 
ഉത്ഭവം:              ഇന്ത്യശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,                               മാൻമാർക്ക്തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്.
ശരീരവലിപ്പം:          58 സെൻറീമീറ്റർ.
ശരീരഭാരം:            200 മുതൽ 300 - ഗ്രാം.
ശരാശരി ആയുസ്സ്:      35 മുതൽ 40 വർഷം.
ശരാശരി മുട്ടകൾ:       മുതൽ 4 വെള്ള മുട്ടകൾ.
സംസാരിക്കുന്ന കഴിവ്: വളരെ മികച്ചത്.


ഹരിത വർണ്ണത്തോടു കൂടിയ സുന്ദരി സുന്ദരന്മാരാണ് അലക്സാണ്ട്രിയൻ പാരറ്റ് (വൻതത്തകൾ) ALEXANDRIAN PARROT. ഇവരുടെ ശാസ്ത്രീയ നാമം: സിറ്റാകുളാ ഇപാറ്റ്രിയാ, PSITTACULA EUPATRIA എന്നാണ്. അലക്സാണ്ട്രിയൻ പാരറ്റ്കളുടെ ജന്മദേശം ഇന്ത്യ ആണ്. ഇന്ത്യയിൽ ആസാം പഞ്ചാബ് കിഴക്ക് ഹൈദരാബാദ് തൊട്ട് ആന്ധ്രാപ്രദേശ് വരെയുള്ള സ്ഥലങ്ങളിൽ ധാരാളമായി അലക്സാണ്ടർ പാരറ്റ്കളെ കാണാറുള്ളത്. കേരളത്തിൽ അലക്സാണ്ട്രിയൻ പാരറ്റ്കൾ വയനാട് വനമേഖലയിലുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്നു. ഇന്ത്യയിൽ നിന്ന് പണ്ട് കാലത്ത് വൻതോതിൽ അലക്സാണ്ട്രിയൻ പാരറ്റ്കളെ മറ്റു രാജ്യങ്ങളിൽ കേറ്റി അയയ്ക്കുകയുണ്ടായി ഇക്കാരണത്താൽ പലരാജ്യങ്ങളിലും അവർ സ്വതന്ത്രരാക്കുകയും അവിടെയുള്ള പാരറ്റ് സ്പീഷ്യസ് ആയി മാറുകയും ചെയ്തു. ഇന്ത്യയിൽ കൂടാതെ ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മാൻമാർക്ക്തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്.  എന്നീ രാജ്യങ്ങളിലും അലക്സാണ്ട്രിയൻ പാരറ്റ്കൾ ധാരാളമുണ്ട്. അലക്സാണ്ടർ ചക്രവർത്തി പഞ്ചാബ് മേഖലയിൽ നിന്നും യൂറോപ്പിലേക്കും മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്കും അനേകം പക്ഷികളെ കയറ്റി അയച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി അലക്സാണ്ട്രിയൻ പാരറ്റ് എന്ന പേര് ഇവർക്ക് നൽകിയത്.


ഇന്ത്യയിലുള്ള ഉഷ്ണമേഖല വനപ്രദേശങ്ങളിലെ മരക്കൂട്ടങ്ങളിൽ ആണ് ഇവരുടെ ആവാസകേന്ദ്രം. ഇന്ത്യയിലുള്ള തത്ത വർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് അലക്സാണ്ട്രിയൻ പാരറ്റ്കൾ. ഇവരുടെ ശരീരവലിപ്പം 58 സെൻറീമീറ്റർ ആണ് ചിറകിനു മാത്രം 18.9 സെൻറീമീറ്റർ മുതൽ 21.5 സെൻറീമീറ്റർ വരെ വലിപ്പം ഉണ്ട്. വാൽ 21.5 സെൻറീമീറ്റർ മുതൽ 35.5 സെൻറീമീറ്റർ വരെ നീളവുമുണ്ട്.  പ്രായപൂർത്തിയായ ഒരു അലക്സാണ്ട്രിയൻ പാരറ്റ്ന് ശരീരഭാരം 200 ഗ്രാം മുതൽ 300 ഗ്രാം വരെയാണ്. ശരീരം പൊതുവേ പച്ചനിറം ആണെങ്കിലും അടിവശം മഞ്ഞകലർന്ന പച്ചനിറമാണ്. ചിറകുകളുടെ സൈഡിൽ മെറൂൺ കളറിലുള്ള ഒരുപാടുണ്ട്. ഇതുകൂടാതെ ചുവന്ന ചുണ്ടുകളും കറുത്ത താടിയും. താടിയുടെ ഇരുവശങ്ങളിൽ നിന്നും പുറകിലോട്ട് പോകുന്ന കറുത്ത വളയങ്ങൾ കഴുത്തിന് പകുതിയിൽ അവസാനിക്കുന്നു അതുകൂടാതെ കഴുത്തിന് പുറകിൽ നിന്നും മുന്നിലേക്ക് ചുവന്ന നിറത്തിലുള്ള വളയങ്ങൾ പകുതിയിലുള്ള കറുത്ത വളയങ്ങളിൽ വന്ന് ചേർന്നുനിൽക്കുന്നു. പെൺ അലക്സാണ്ട്രിയൻ പാരറ്റ്കളിൽ കഴുത്തിൽ ഈ വളയങ്ങൾ ഉണ്ടാകില്ല. കവിളുകളിൽ നീല കലർന്ന പച്ച നിറമാണുള്ളത്. ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ചെറിയ കണ്ണുകളാണ് ഇവർക്കുള്ളത് ഇതു കൂടാതെ നീലനിറത്തോടുകൂടിയ പച്ച നീളമുള്ള വാലും വാലിന് അടിവശം മഞ്ഞനിറത്തിലും ആണ്. മനുഷ്യരോട് പെട്ടെന്ന് ഇണങ്ങുകയും സംസാര രീതികൾ അനുകരിക്കുകയും ചെയ്യുന്നതുകൊണ്ട് എല്ലാവരുടെയും മനസ്സിനെ പെട്ടെന്ന് കീഴടക്കുന്നു. അതുകൊണ്ട് ലോകത്തിൻറെ എല്ലായിടങ്ങളിലും ഇവർക്ക് വലിയ തോതിലുള്ള ആരാധകരുണ്ട്.



പലതരം ഫലവർഗങ്ങളും ധാന്യങ്ങളും തളിരിലകളും ആണ് ഇവരുടെ ഇഷ്ട ആഹാരം. വനങ്ങളിൽ ഇവർ കൂട്ടങ്ങളായാണ് സാധാരണ കാണാറുള്ളത് എങ്കിലും പ്രജനനകാലം ആയാൽ ഇവർ ഇണകളോട് ഒപ്പമാണ് കാണാറുള്ളത്. 28 മുതൽ 30 മാസം എത്തുമ്പോഴാണ് പ്രായപൂർത്തിയാകുന്നത്. ഇണകളെ കണ്ടെത്തി കഴിഞ്ഞാൽ ഇവർ വലിയ മരങ്ങളുടെ പൊത്തുകളിൽ കൂട് ഒരുക്കുകയും പെൺകിളികൾ രണ്ടു മുതൽ നാല് മുട്ടകൾ വരെ ഇടാറുണ്ട് ഈ സമയത്ത് ആൺകിളി തീറ്റ കണ്ടെത്തി പെൺ തത്തകൾക്ക് എത്തിച്ചുകൊടുക്കുന്നു. അടയിരിക്കുന്ന പെൺ തത്തകൾ അപൂർവ്വമായി മാത്രമാണ് പുറത്തുവരുന്നത്. മുട്ടകൾ 28 ദിവസം തികയുമ്പോൾ മുതൽ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നു ഇവരെ മാതാപിതാക്കൾ തന്നെയാണ് ആഹാരം കൊടുത്ത് സംരക്ഷിക്കുന്നത് 7 മുതൽ 8 ആഴ്ച ആകുമ്പോൾ ഇവ കൂടുകളിൽ നിന്നും പുറത്തുവരികയും മാതാപിതാക്കളോടൊപ്പം തീറ്റ തേടുകയും ചെയ്യും. 12 മുതൽ 16 ആഴ്ച ആകുമ്പോൾ മാതാപിതാക്കൾ ഇവരെ സ്വതന്ത്രരാക്കുകയും സ്വന്തമായി ആഹാരം കണ്ടെത്താൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതോടുകൂടി ഇവർ സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങും.


പൊതുവെ ഇവർക്ക് അസുഖങ്ങളൊന്നും തന്നെ വരാറില്ല അതുകൊണ്ട് വനങ്ങളിൽ ഇവർ 35 മുതൽ 40 വർഷം വരെ ജീവിച്ചിരിക്കുന്നു. ഇന്ത്യയിൽ ഇവരുടെ 4 ഉപജാതികൾ കാണപ്പെടുന്നു (1-Psittacula Eupatria - Nominate Alexandrine Parakeet, East India to Hyderabad, Telangana in the South Sri Lanka. 2-Psittacula Eupatria Avensis - Burmese Alexandrine Parakeet, Northeast India to Amherst in Myanmar. 3-Psittacula Eupatria Magnirostris - Andaman Islands Alexandrine Parakeet, Andaman Islands. 4- Psittacula Eupatria Nipalensic – Nepalese Alexandrine Parakeet, Eastern Afghanistan, Pakistan, North and Central India, Nepal, Bhutan to Assam in Northeast India) അതുകൂടാതെ നിരവധി മ്യൂട്ടേഷനുകളും ഇന്ന് നിലവിലുണ്ട്. (Normal Green, Dark Green, Grey Green, Albino, Lutino, Clear Head, Turquoise-Blue)


സ്വാർത്ഥ താല്പര്യം ഉള്ള മനുഷ്യരുടെ കടന്നുകയറ്റവും വേട്ടയാടലും മൂലം അലക്സാണ്ടർ പാരറ്റ്കൾ ഇപ്പോൾ വംശനാശ ഭീഷണിയുടെ വക്കിലാണ് അതുകൊണ്ട് നാം ഓരോരുത്തരും ഇവരെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇവരെ സംരക്ഷിക്കുന്നതിനുവേണ്ടി ഇന്ത്യാ ഗവൺമെൻറ് 1972- ൽ  ഇന്ത്യൻ വന്യജീവി (സംരക്ഷണനിയമം കൊണ്ടുവരുകയും ചെയ്തു. ഇവരെ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും ശിക്ഷാർഹമാണ്അതുകൂടാതെ അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്.

നിയമപരമായുള്ള മുന്നറിയിപ്പ്:

ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനുംഅവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണനിയമം.

ഇന്ത്യൻ വന്യജീവി (സംരക്ഷണനിയമം 1972-ലെ നിയമമനുസരിച്ച്ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.

ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോചീഫ് വൈൽഡ് ലൈഫ് വാർഡനോഅദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോവന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോസബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനുംഅന്വേഷണം നടത്താനുംഅറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.

തിരുവനന്തപുരം
9446614358
WhatsApp Contact.


Akhilchandrika
 thank you

Comments