ചൂടുകാലത്ത് പക്ഷികൾക്ക് നൽകേണ്ട മുൻകരുതലുകൾ.

    
    ചൂടുകാലം പക്ഷികൾക്ക് പൊതുവേ വളരെയേറെ പ്രതിസന്ധികൾ നിറഞ്ഞതാണ്. ഈ കാലയളവിലെല്ലാം പക്ഷികളെ വളരെ ശ്രദ്ധാപൂർവം വേണം പരിചരിക്കാൻ. ചൂടുകാലം തുടങ്ങുന്നതിന് മുന്നോടിയായി നമ്മുടെ പക്ഷികൾക്ക് വേണ്ടി പലതരം മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

പക്ഷികളുടെ തൂവൽ ഘടന കാരണം തണുത്ത കാലാവസ്ഥ അധികം പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല. എന്നാൽ നല്ല ചൂട് സമയമാകുമ്പോൾ തൂവലുകളാൽ പൊതിഞ്ഞു സംരക്ഷിക്കുന്ന ശരീരത്തിൽ ഒട്ടും തന്നെ വായുസഞ്ചാരം ഉണ്ടായിരിക്കുകയില്ല. ഇതുകൂടാതെ വിയർപ്പ് ഗ്രന്ഥികൾ ഇല്ലാത്തതുകൊണ്ട് പക്ഷികൾക്ക് അവരുടെ ശരീരത്തിലെ ഊഷ്മാവ് പുറന്തള്ളുന്നതിന് വേറെ മാർഗങ്ങൾ ഇല്ല.

ചൂടുകാലത്ത് പക്ഷികൾ കിതക്കുന്നത് സർവ്വസാധാരണയായി നമുക്ക് കാണാൻ സാധിക്കും ഇങ്ങനെ കിതച്ചുകൊണ്ട് ഉള്ള ശ്വസനത്തിലൂടെ ഈർപ്പമുള്ള വായു പുറത്തേക്ക് പോവുകയും അതിലൂടെ വളരെ ചെറിയ തോതിൽ ഉഷമാവ്  നഷ്ടമാകുകയും ചെയ്യും. എന്നാൽ അന്തരീക്ഷ ഊഷ്മാവ് കൂടുതൽ വർദ്ധിക്കുന്നതോടൊപ്പം പക്ഷികളുടെ ശരീരത്തിലെ ഊഷ്മാവും വർദ്ധിക്കുന്നു തൽഫലമായി പക്ഷികളുടെ ശ്വസനത്തിലൂടെ ശരീരത്തിലെ ഈർപ്പം കുടുതൽ  നഷ്ടമാക്കാൻ ഇടയാകുകയും ഇതുകാരണം പക്ഷികൾക്ക് നിർജ്ജലീകരണം (DEHYDRATION) സംഭവിക്കുകയും അതോടൊപ്പം വലിയതോതിലുള്ള ഊർജ്ജ നഷ്ടവും ഉണ്ടാകുന്നു തൽഫലമായി പക്ഷികൾ കൂടുതൽ സങ്കീർണമായ അവസ്ഥയിലെത്തുകയും  മരണം വരെ സംഭവിക്കാൻ ഇടയാക്കുകയും ചെയ്യും.

പക്ഷികളുടെ ശരീരത്തിലെ രക്തത്തിൻറെ ഉഷ്മാവ് 38 ഡിഗ്രിയാണ് അതിനാൽ അന്തരീക്ഷ ഊഷ്മാവ് എപ്പോഴും അതിനു താഴെ ആയിരിക്കണം ക്രമീകരിക്കാൻ. ഇതിനായി പക്ഷികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെ അന്തരീക്ഷ ഊഷ്മാവ് എപ്പോഴും 32 ഡിഗ്രി  മുതൽ 36 ഡിഗ്രി ചൂട് വരെ ആക്കി നിലനിർത്താൻ  ശ്രമിക്കണം. എന്നിരുന്നാൽ മാത്രമേ ചൂടുകാലത്ത് നമ്മുടെ പക്ഷികൾ സുരക്ഷിതയാണ് എന്ന് ഉറപ്പു വരുത്താൻ കഴിയുകയുള്ളൂ.

അന്തരീക്ഷ ഊഷ്മാവിനെപ്പോലെ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് അന്തരീക്ഷ ഈർപ്പം അഥവാ ആർദ്രത (HUMIDITY) പകല്‍ താപനില വളരെ വര്‍ദ്ധിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷ വായുവിലെ നീരാവിയുടെ അളവ്‌ (ഈര്‍പ്പം, HUMIDITY) അതോടൊപ്പം ഉയരുന്നു ഇതിനെയാണ്  അന്തരീക്ഷ ഈർപ്പം അഥവാ ആർദ്രത എന്നു പറയുന്നത്. വായുവിന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പരമാവധി നീരാവിയുടെ അളവിനെ സമ്പൂർണ്ണ ആർദ്രത (ABSOLUTE HUMIDITY) എന്ന് പറയുന്നു.
ഓരോ താപനിലയിലും അന്തരീക്ഷവായുവിന്‌ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന നീരാവിയുടെ അളവ്‌ വ്യത്യസ്തമാണ്‌. അതിനാൽ ഓരോ സ്ഥലത്തും ആ ദിവസത്തെ അന്തരീക്ഷ താപനിലയില്‍ വായുവിന്‌ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പരമാവധി ആര്‍ദ്രതയുടെ (ABSOLUTE HUMIDITY) എത്ര ശതമാനം ആര്‍ദ്രതയാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌ എന്നതിനെ ആണ് ആപേക്ഷിക ആര്‍ദ്രത (RELATIVE HUMIDITY) എന്നു പറയുന്നത്. എന്നാൽ ഇത്‌ അന്തരീക്ഷവായുവിലെ ആകെ ആര്‍ദ്രതയുടെ (HUMIDITY) അളവാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്‌.

അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനൊപ്പം അന്തരീക്ഷത്തിലെ  ആപേക്ഷിക ആർദ്രത (RELATIVE HUMIDITY) കുറഞ്ഞു നിൽക്കുകയാണെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകുന്നില്ല എന്നാൽ അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനൊപ്പം അപേക്ഷിക ആർദ്രതയും (RELATIVE HUMIDITY) കൂടുകയാണെങ്കിൽ സാധാരണഗതിയിൽ അന്തരീക്ഷ ഊഷ്മാവിനെ കുറയ്ക്കുവാൻ വളരെ പ്രയാസമാണ്.
വേനൽക്കാലത്ത് കൂടുതൽ വളർത്തുന്ന പക്ഷികളുടെ പ്രജനനം:
അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെൻറ് ഗ്രേഡ് താപനിലയിൽ കൂടുതൽ ഉയർന്നാൽ ആൺ പക്ഷികളിൽ പ്രത്യുല്പാദന ശേഷി കുറയുകയും കുഞ്ഞുങ്ങളുടെ എണ്ണം ഗണ്യമായി കുറയുവാനും ഉയർന്ന താപനില കാരണമാകുന്നു. അതുപോലെ അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോൾ അടയിരിക്കൽ അറകൾക്കുള്ളിൽ (BREEDING BOX) കഴിയുന്ന പക്ഷികൾക്ക് അമിതമായ ഉഷ്ണം നേരിടേണ്ടിവരുന്നു.  അതിനാൽ പക്ഷികൾ ശരീരത്തിലെ ഉഷ്ണം കുറയ്ക്കുന്നതിനായി ശ്വസനത്തിലൂടെ ഈർപ്പമുള്ള വായു പുറംതള്ളുന്നു. ഇത് തുടർച്ചയായി സംഭവിക്കുന്നതു മൂലം പക്ഷികളുടെ ശരീരത്തിലുള്ള ജലത്തിൻറെ അളവ് കുറയുകയും തൽഫലമായി നിർജ്ജലീകരണം (DEHYDRATION) സംഭവിക്കുന്നു ഇത് പക്ഷികളുടെ മരണത്തിന് ഇടയാക്കാം. ഇതുകൂടാതെ പക്ഷികൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം മൂലം അടയിരിക്കുന്നതിൽ നിന്നും പിന്തിരിയുതിനും. മുട്ടകൾ കൊത്തി ഉടയ്ക്കുന്നതിനും ചൂട് ഒരു കാരണമാകാറുണ്ട്. അതുപോലെ ഉയർന്ന താപനിലയും ഉയർന്ന ആപേക്ഷിക ആര്‍ദ്രത (RELATIVE HUMIDITY) കാരണവും മുട്ടകൾ വിരിയാതെ കുഞ്ഞുങ്ങൾ മുട്ടയ്ക്കുള്ളിൽ ഇരുന്നു ജീവൻ നഷ്ടപ്പെടാൻ ഇടയാകുന്നു. ഇതുകൂടാതെ കുഞ്ഞു പക്ഷികൾക്ക് ആഹാരം നൽകുന്നതിലൂടെ പക്ഷികളുടെ ശരീരത്തിലെ ലവണങ്ങളുടെ (MINERALS) അളവ് ഗണ്യമായി  കുറയുകയും ഇതിലൂടെയും വളരെ പെട്ടെന്ന് പക്ഷികൾ വീണ്ടും നിർജ്ജലീകരണം (DEHYDRATION) സംഭവിക്കുകയും ചെയ്യുന്നു. ഈസമയത്ത് വേണ്ടത്ര മുൻകരുതലുകൾ നമ്മൾ കൈക്കൊണ്ടില്ല എങ്കിൽ പക്ഷികൾ  ക്ഷീണിച്ചു പോകുകയും അതുവഴി മരണം സംഭവിക്കാൻ ഇടയാക്കുകയും ചെയ്യും. അതിനാൽ വേനൽക്കാലത്ത് കൂടുകളിൽ വളർത്തുന്ന പക്ഷികളുടെ പ്രജനനം ഒഴിവാക്കേണ്ടതാണ്.

മുൻകരുതലുകൾ: 
കൂടും പരിസരവും:
പക്ഷികളെ പാർപ്പിച്ചിരിക്കുന്ന കൂടുകളിൽ സൂര്യപ്രകാശവും വായുസഞ്ചാരവും  ഉറപ്പുവരുത്തേണ്ടതാണ്. ഇതുകൂടാതെ  ആഹാരത്തിൽ കൂടുതൽ പഴവർഗങ്ങളും, പച്ചക്കറികളും, ഇലകളും, ഉൾപ്പെടുത്തണം (പക്ഷികൾക്ക് നൽകുന്ന ആഹാരം എപ്പോഴും പുതുമ (FRESH) ഉള്ളവ അയിരിക്കണം) അതോടൊപ്പം കുടിക്കുന്നതിനും, കുളിക്കുന്നതിനുമായി ശുദ്ധമായ ജലം പക്ഷികളുടെ കൂടുകളിൽ നിർബന്ധമായും നൽകണം. ഇതുകൂടാതെ ഇളനീർവെള്ളം രണ്ടിരട്ടി ശുദ്ധമായ ജലവുമായി കലർത്തി നൽകുന്നത് പക്ഷികളിൽ നിർജ്ജലീകരണം (DEHYDRATION) തടയുന്നതിന് വളരെ ഫലപ്രദമാണ്.

ചൂടുകാലത്ത് നിരവധി അസുഖങ്ങൾ പക്ഷികളിൽ കാണാറുണ്ട് അതിനാൽ പക്ഷികളെ പാർപ്പിച്ചിരിക്കുന്ന കൂടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വേനൽക്കാലമായതിനാൽ പക്ഷികളുടെ ശരീരം പൊതുവെ ക്ഷീണിതരായിരിക്കും അതിനാൽ രോഗാണുക്കൾക്ക് വളരെ എളുപ്പത്തിൽ പക്ഷികളുടെ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുകയും വളരെ ചുരുങ്ങിയ സമയം കൊണ്ട് പക്ഷികൾ അസുഖങ്ങൾക്ക് കീഴടങ്ങുകയും ചെയ്യും. അതിനാൽ ചൂടുകാലത്ത് നമ്മുടെ പക്ഷികളെ എപ്പോഴും  വളരെ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും എന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ ആ പക്ഷികളെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയതിനുശേഷം അവർക്ക് പ്രത്യേക പരിചരണം നൽകേണ്ടതാണ്. വേണ്ടി വന്നാൽ ഒരു വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം പക്ഷികൾക്ക് ഔഷധങ്ങൾ നൽകാവുന്നതാണ്. 
ചൂട് കുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ:
നമ്മുടെ പക്ഷികളുടെ കൂടുതൽ സ്ഥാപിച്ചിരിക്കുന്ന എവിയറിൽ സൂര്യപ്രകാശവും വായുവും മതിയായ അളവിൽ കിട്ടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം എവിയറിൽ ഹൈഡ്രോമീറ്ററുകൾ സ്ഥാപിച്ച് അന്തരീക്ഷ താപനില (TEMPERATURE), ആർദ്രത (HUMIDITY)  എന്നിവ കൃത്യമായി മനസ്സിലാക്കിയതിനുശേഷം അനുയോജ്യമായ  വിവിധ മാർഗ്ഗങ്ങളിലൂടെ  അന്തരീക്ഷ ഊഷ്മാവിനെ നിയന്ത്രിക്കാൻ സാധിക്കും. 
സ്പ്രിംഗളർ SPRINKLER:
എവിയറിയുടെ മുകൾഭാഗം ലോക  തകിടുകൾ (ROOFING SHEET) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എങ്കിൽ മേൽക്കൂരകളുടെ മുകളിലായി സ്പ്രീഗിളറുകൾ സ്ഥാപിച്ച് മേൽക്കൂര തണുപ്പിക്കുന്നത് മൂലം അധികം അപേക്ഷിക ആർദ്രത (RELATIVE HUMIDITY) കൂടാതെ താപനില കുറയ്ക്കാൻ സാധിക്കും. ഇന്ന് സുലഭമായി ലഭിക്കുന്ന പലതരം തെർമോസ്റ്റാറ്റ്കൾ ഉപയോഗിച്ച് എവിയറിയിലുള്ള അന്തരീക്ഷ ഊഷ്മാവിനെ വളരെ കൃത്യമായി അളന്ന് കണ്ടെത്തി അതിൽ നിർദേശങ്ങൾ നല്കിയിരിക്കുന്നതിനനുസരിച്ച് സ്വയം പമ്പ്കളെ പ്രവർത്തിപ്പിക്കുവാൻ കഴിയുന്ന ഒട്ടനവധി സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്.
ഫാൾ സീലിംഗ്, ഷെയ്‌ഡ് നെറ്റ്. FALL CEILING, SHADE NET:
എവിയറിയുടെ മേൽക്കൂരയ്ക്ക് താഴെയായി, കൂടുതൽ സ്ഥാപിച്ചിരിക്കുന്നത് രണ്ടോ, മൂന്നോ അടി മുകളിലായി ഷീറ്റുകൾ ഉപയോഗിച്ച് സീലിംഗ് നിർമ്മിക്കുന്നതിലൂടെ മേൽക്കൂരയുടെ താഴെയുള്ള ഉയർന്ന താപനിലയിലുള്ള വായുവിനെ ചെറുത്ത് കൂടുകളിലുള്ള പക്ഷികൾക്ക് അധികം ചൂട് ഏൽക്കാതെ സംരക്ഷിക്കാൻ കഴിയും. ഇതുകൂടാതെ മേൽക്കൂരയ്ക്ക് മുകളിലായി ഷെയ്ഡ് നെറ്റുകൾ കൊണ്ട് മറ കൊടുക്കുന്നതും, മേൽക്കൂരക്ക് മുകളിലായി ഓല പോലുള്ള വസ്തുക്കൾ നിരത്തി ഇടുന്നത് മേൽക്കൂരയിൽ സൂര്യപ്രകാശം അടിച്ച് മേൽക്കൂര ചൂടാവാതെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. 
ഫോഗറുകൾ/എയർ കൂളർ. FOGGER/AIR COOLER:
കേരളത്തിലെ കാലാവസ്ഥയിൽ ഫോഗറുകളും, കൂളറുകളും എവിയറിയിൽ ഫലപ്രദമല്ല. ആപേക്ഷിക ആർദ്രത (RELATIVE HUMIDITY) 50% ൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമേ ഇത് ഫലപ്രദമാകുകയുള്ളൂ. എന്നാൽ കേരളത്തിലെ ആപേക്ഷിക ആർദ്രത 80% ന് മുകളിൽ ആയതിനാൽ ഇത് ഫലപ്രദമല്ല. ഇതുകൂടാതെ ഫോഗറുകളിൽ നിന്നും, കൂളറുകളിൽ നിന്നും പുറത്തുവരുന്ന ജലാംശം എവിയറിയിൽ തങ്ങിനിൽക്കുകയും, ഇത് എവിയറിയിൽ സൂക്ഷ്മാണുക്കൾ വർദ്ധിക്കുന്നതിന് കാരണമാകുകയും പക്ഷികളിൽ പെട്ടെന്ന് അസുഖങ്ങൾ വരുന്നതിനു പടർന്നു പിടിക്കുന്നതിന് ഇടയാക്കും.
ഫാൻ. FAN:
പക്ഷികൾക്ക് വിയർപ്പ് ഗ്രന്ഥി ഇല്ലാത്തതുകൊണ്ട് സാധാരണ ഫാനുകൾ പക്ഷികൾക്ക് പ്രയോജനകരം ആകുന്നില്ല, എന്നിരുന്നാലും ഫാനുകൾ വായുസഞ്ചാരം സൃഷ്ടിക്കുന്നതും മൂലം താപനില അധികം കുറയുന്നില്ലയങ്കിലും എവിയറിൽ ചൂടിന് ഒരു ആശ്വാസം ഉണ്ടാക്കുന്നു. മേൽക്കൂരയുടെ മുകളിൽ എപ്പോഴും സൂര്യപ്രകാശം പതിക്കുന്നത് മൂലം മേൽക്കൂരയുടെ താഴെയുള്ള വായുവിൽ എപ്പോഴും ഉയർന്ന താപനില ആയിരിക്കും അതിനാൽ മേൽക്കൂരയ്ക്ക് താഴെയായി ഘടിപ്പിക്കുന്ന ഫാനുകൾ മേൽക്കൂരയ്ക്ക് താഴെയുള്ള ഉയർന്ന താപനിലയെ താഴേക്ക് നയിക്കുന്നത് മൂലം എവിയറിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്നു അതിനാൽ തറയിൽ നിന്നും അധികം പൊക്കമില്ലാത്ത രീതിയിൽ സ്ഥാപിക്കാൻ പറ്റുന്ന ഫാനുകളെളോ എവിയറിയുടെ മുകളിലുള്ള ഉയർന്ന താപനിലയിലുള്ള വായുവിനെ പുറന്തള്ളാൻ കഴിയുന്ന എക്സ്ഹാസ്റ്റ് ഫാനുകൾ ആണ് കൂടുതൽ ഉത്തമം. ഇതുകൂടാതെ മേൽക്കൂരയിൽ സ്ഥാപിക്കാൻ കഴിയുന്ന ടർബൈനുകൾ ഇന്ന് ലഭ്യമാണ്.
എയർ കണ്ടീഷൻ. AIR CONDITION (A/C):
വളരെ ചിലവേറിയ ഒരു മാർഗ്ഗം ആണെങ്കിലും ഇൻഡോർ എവിയറികളിൽ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് എയർകണ്ടീഷൻ. എല്ലാ കാലാവസ്ഥയിലും നമ്മുടെ ഇൻഡോർ എവിയറികളിൽ ഒരേ താപനിലയിൽ കൊണ്ടുപോകുന്നതിന് എയർകണ്ടീഷണറുകൾ സഹായിക്കുന്നു. കൂടുതൽ തണുപ്പ് എവിയറികളിൽ ആവശ്യമില്ലാത്തതിനാൽ ചെറിയ യൂണിറ്റുകൾ കൊണ്ടുതന്നെ കൂടുതൽ സ്ഥലത്തെ താപനിലയെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ എയർകണ്ടീഷണറുകൾ ഔട്ട്ഡോർ എവിയറികളിൽ കൂടുതൽ ഫലപ്രദമല്ല. 
വേനൽക്കാലത്ത് പക്ഷികളെ വാങ്ങുമ്പോൾ:
വേനൽക്കാലത്ത് പക്ഷികളെ വാങ്ങുമ്പോൾ അവർക്ക് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്നു ഈ സമയത്ത് പക്ഷികൾക്ക് മാനസികമായ സംഘർഷം ഉണ്ടാകുന്നതിനോടൊപ്പം വ്യത്യസ്തങ്ങളായ കാലാവസ്ഥയിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ അവർ കൂടുതൽ ക്ഷീണിതരാവുകയും, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും കൂടി ആകുമ്പോൾ പക്ഷികളുടെ ശരീരത്തിലുള്ള ജലത്തിൻറെ അളവ് കുറയുകയും അതുമൂലം നിർജ്ജലീകരണം (DEHYDRATION) സംഭവിക്കുകയും ജീവഹാനി സംഭവിക്കാൻ ഇടയാകുന്നു.  അതിനാൽ വേനൽ കാലത്ത് ദൂരസ്ഥലങ്ങളിൽ നിന്നും പക്ഷികളെ വാങ്ങാതിരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ശീതീകരിച്ച (AIR CONDITIONING) വാഹനങ്ങളിൽ പക്ഷികളെ കൊണ്ടുവരേണ്ടതാണ്.


   📝



തിരുവനന്തപുരം
9446614358
WhatsApp Contact.

Akhilchandrika


thank you
ഇ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു വിവരങ്ങൾ എൻറെ ചെറിയ അറിവിൽ നിന്നാണ്. ഇതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് കമൻറ് ബോക്സിൽ രേഖപ്പെടുത്തണം. അതോടൊപ്പം ഇ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറക്കാതെ നിങ്ങളുടെ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്ത് മറ്റുള്ളവർക്ക് കൂടി അറിവ് പകർന്നു നൽകുക. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.

Comments

Post a Comment