പൂന്തത്ത PLUM-HEADED PARAKEET


പൂന്തത്ത PLUM-HEADED PARAKEET

സാധാരണ പേര്: പൂന്തത്ത, PLUM-HEADED PARAKEET
ശാസ്ത്രീയ നാമം: സിറ്റാകുളാ ക്യാനോസെഫലാ, PSITTACULA CYANOCEPHALA
ഉത്ഭവം: ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ.
ശരീരവലിപ്പം: 33 സെൻറീമീറ്റർ മുതൽ 35 സെൻറീമീറ്റർ വരെ.
ശരീരഭാരം: 70 മുതൽ 80 - ഗ്രാം.
ശരാശരി ആയുസ്സ്: 20 മുതൽ 30 വർഷം.
ശരാശരി മുട്ടകൾ:  4 മുതൽ 6 വെള്ള മുട്ടകൾ.
സംസാരിക്കുന്ന കഴിവ്: വളരെ മികച്ചത്.


ഹരിത വർണ്ണത്തോടു കൂടിയ മേനിയും പട്ടിൻറ്റെ തലപ്പാവുഉള്ളവരാണ് പൂന്തത്തകൾ- PLUM-HEADED PARAKEET. (SCIENTIFIC NAME: PSITTACULA CYANOCEPHALA) മനുഷ്യരോട് പെട്ടെന്ന് ഇണങ്ങി ചേരുകയും നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവുള്ളതുകൊണ്ട് ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ട്. ഇവരുടെ ശരീരത്തിന് അടിഭാഗം മഞ്ഞകലർന്ന പച്ചനിറമാണ്. ആൺപക്ഷിയുടെ തലയുടെ മുൻഭാഗം പ്ലം പഴത്തിൻറെ നിറവും (കടും ചുവപ്പ്) പുറകോട്ട് പോകുന്നതിനനുസരിച്ച് നീല നിറവുമാണ്. കഴുത്തിന് അഴകേകാൻ കറുപ്പും നീലയും കൂടിക്കലർന്ന ഒരു വളയവും താടി കറുപ്പ് നിറമാണ്. കൊക്കിനു മഞ്ഞനിറവും തോളിൽ മറൂൺ കളറിലുള്ള ഒരു  പാടുണ്ട്. അതുകൂടാതെ നീലനിറത്തോടുകൂടിയ പാലിൻറെ അറ്റം വെള്ളനിറമാണ്പെൺ തത്തകൾക്ക് തലയിൽ ചാരനിറം കലർന്ന ഇളം പച്ച നിറമാണ്. കൊക്കിനു മഞ്ഞനിറവും ഇവരുടെ കഴുത്തിൽ വളയങ്ങൾ ഇല്ല. അതുകൂടാതെ നീലനിറത്തോടുകൂടിയ പാലിൻറെ അറ്റം വെള്ളനിറമാണ് പെൺതത്തയുടെയും. പൂന്തത്തകളുടെ ശരീരവലിപ്പം 33 സെൻറീമീറ്റർ മുതൽ 35 സെൻറീമീറ്റർ വരെയാണ് അതിൽ വാലിനു മാത്രം ഏകദേശം 18 സെൻറീമീറ്റർ നീളമുണ്ട്.


ഇന്ത്യയിലെ വനങ്ങളിൽ ഉള്ള തുറസ്സായ മരക്കൂട്ടങ്ങൾ ആണ് ഇവരുടെ ആവാസ കേന്ദ്രം. (പൂന്തത്തകൾ പൊതുവേ മരങ്ങൾ ധാരാളമായി തിങ്ങിനിറഞ്ഞ ഇടങ്ങളിലാണ് കാണാറുള്ളത്) വരണ്ട പ്രദേശങ്ങളിൽ ഇവരെ കാണാറില്ല. കേരളത്തിൽ കൃഷിയിടങ്ങൾഓട് ചേർന്ന് മരങ്ങളിലും നാട്ടുമ്പുറങ്ങളിൽ ഉള്ള കാവുകളിലും ഇവരെ ധാരാളമായി കണ്ടുവരുന്നു. 28 മുതൽ 30 മാസം ആകുമ്പോഴാണ് ഇവർ പ്രായപൂർത്തി ആകുന്നത്. വനങ്ങളിൽ വലിയ മരങ്ങളുടെ പൊത്തുകളിലാണ് ഇവർ കൂട് ഒരുക്കുന്നത്. പ്രായപൂർത്തിയായ പൂന്തത്തകൾ ഒന്നിടവിട്ട ദിവസങ്ങളിൽ നാലു മുതൽ ആറ് വെളുത്ത  മുട്ടകൾ വരെ ഇടാറുണ്ട്. കുഞ്ഞുങ്ങൾ വിരിയുന്നതിന് 21 ദിവസം മുതൽ 23 ദിവസം വരെ  എടുക്കാറുണ്ട്. കുഞ്ഞുങ്ങളെ മാതാപിതാക്കൾ തന്നെ ആഹാരം നൽകി വളർത്തും. ഏഴ് മുതൽ എട്ടു ആഴ്ച ആകുമ്പോഴേയ്ക്കും അവർ സ്വയം ആഹാരം കഴിക്കാൻ തുടങ്ങും ഈ സമയത്ത് അവരെ മാതാപിതാക്കൾ സ്വതന്ത്രരാക്കും. വനങ്ങളിൽ ഇവ ഏകദേശം 20 മുതൽ 30 വർഷംവരെ ജീവിക്കാറുണ്ട്.


ഇന്ത്യ കൂടാതെ ശ്രീലങ്ക ബംഗ്ലാദേശ് പാകിസ്ഥാൻ നേപ്പാൾ എന്നീ രാജ്യങ്ങളിലും പൂന്തത്തകൾ കാണപ്പെടാറുണ്ട്. ഹിമാലയത്തിൽ കാണപ്പെടുന്ന Blossom-headed parakeet (Psittacula Roseata) തത്തയുമായി ഇതിനു വളരെ സാമ്യമുണ്ട്. വംശനാശ ഭീഷണിയുടെ വാക്കിൽ നിൽക്കുന്ന ഇവരെ സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇവരെ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും കൂടുകളിൽ അടച്ചിട്ട് വളർത്തുന്നതും ശിക്ഷാർഹമാണ്. അതുകൂടാതെ അവരുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ്.


നിയമപരമായുള്ള മുന്നറിയിപ്പ്:

ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ നിലനിർത്തുന്നതിനും. അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം.

ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ച്. ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ ഉൽപന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്. 1991- ൽ ഉണ്ടായ നിയമ ഭേദഗതി പ്രകാരം നിയമം ലംഘിക്കുന്നവർക്ക് 3000 രൂപ പിഴയോ 3-വർഷം തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി ശിക്ഷിക്കപ്പെടുന്നതാണ്.

ഈ നിയമം ലംഘിക്കപ്പെട്ടെന്ന് ബോധ്യം വന്നാൽ വന്യജീവി സംരക്ഷണ ഡയറക്റ്റർക്കോ, ചീഫ് വൈൽഡ് ലൈഫ് വാർഡനോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ആൾക്കോ, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്കോ, സബ് ഇൻസ്പെക്റ്ററിൽ കുറയാത്ത റാങ്ക് ഉള്ള പോലീസ് ഉദ്യോഗസ്ഥർക്കോ ബന്ധപ്പെട്ട സ്ഥലത്ത് പ്രവേശിക്കാനും, അന്വേഷണം നടത്താനും, അറസ്റ്റ് വാറണ്ട് ഇല്ലാതെ തന്നെ തെറ്റു ചെയ്തവരെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാനും നിയമത്തിന്റെ സെക്ഷൻ 50 അധികാരം നൽകുന്നു. ഇതുകൂടാതെ സെക്ഷൻ 53-ൽ അധികാരികൾ തങ്ങളുടെ അധികാരം ദുർ‌വിനിയോഗം നടത്തിയെന്ന് തെളിഞ്ഞാൽ 500 രൂപ പിഴയും 6 മാസം വരെ തടവും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ വനങ്ങളിൽ ഉള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പൗരനെന്ന നിലയിൽ എല്ലാ പേരും ബാധ്യസ്ഥരാണ്. അതുകൊണ്ട് നിയമം ലംഘിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് അധികാരികളെ വിവരമറിയിക്കുക.

തിരുവനന്തപുരം
9446614358
WhatsApp Contact.

Akhilchandrika

 thank you

Comments